Saturday, 7 January 2023

കെ വിദ്യാഭ്യാസം

#കെ - #വിദ്യാഭ്യാസം.

കോളജ് വിദ്യാർത്ഥികൾക്ക് ഹാജർ നിർബ്ബന്ധമില്ലെന്നു കേരള യൂണിവേഴ്സിറ്റി തീരുമാനം
സ്കൂൾ വിദ്യാർത്ഥികൾക്ക് മൊബൈൽ ആകാമെന്നു ബാലാവകാശ കമ്മീഷനും

കേരള യൂണിവേഴ്സിറ്റി എന്താണ് ഉദ്ദേശിക്കുന്നത് ?ഏത് ലോകത്താണ് കേരള ബാലാവകാശകമ്മീഷൻ ജീവിക്കുന്നത് ?

 സ്കൂൾ വിദ്യാർത്ഥികൾ ആണെങ്കിൽ അവർ ഫുൾടൈം മൊബൈലിലാണന്ന കാര്യം ആർക്കാണ്  അറിയാൻ പാടില്ലാത്തത്? ക്ലാസിലിരിക്കുമ്പോളെങ്കിലും അവർ അതിൽ  ചൊറിയാതിരിക്കട്ടെ എന്ന് കരുതിയാണ് ചിലസ്കൂളുകൾ അങ്ങനെ ഒരു നിർദ്ദേശം കൊടുക്കുന്നത്. വിശ്വസിച്ചേൽപ്പിച്ച സ്കൂളിൽ നിന്ന് മക്കൾക്ക്  ഒരു വിധപ്പെട്ട വിദ്യാഭ്യാസവും ലഭിച്ചില്ല എന്ന് രക്ഷിതാക്കൾ പിന്നീട് പരാതിപ്പെടരുതല്ലോ?

കോളേജിലാണെങ്കിൽ 75% ഹാജർ വേണമെന്ന് പറയുന്നതേ ഉള്ളൂ. ആർക്കു വേണമെങ്കിലും  അതിൽ ഇളവ് നേടാം, യൂണിവേഴ്സിറ്റിക്ക് മതിയായ ഫീസടച്ച് അപേക്ഷ കൊടുത്താൽ മതി. വിദ്യാർഥികളുടെ അറ്റൻഡൻസ് ഷോർട്ടേജ് യൂണിവേഴ്സിറ്റിക്ക് ഒരു വരുമാന മാർഗം കൂടിയാണ്. പുതിയ തീരുമാനത്തോടെ അതില്ലാതാകും

താൻ പഠിപ്പിക്കുന്ന കോളേജിലെ റിസൾട്ട് തീരെ താഴെ പോകരുത് എന്ന് ഏതെങ്കിലും അധ്യാപകൻ വിചാരിക്കുന്നെങ്കിൽ അയാളെ നികൃഷ്ട ജീവിയായി മുദ്രകുത്തണം  എന്നുള്ളതാണ് ഇത്തരം  തീരുമാനത്തിന് പിന്നിൽ. അധ്യാപകർ പഠിപ്പിക്കുന്നത് നിർത്തി സൊറപറച്ചിലിനും ചീട്ടുകളിക്കും ഭരണിപ്പാട്ടിനുംകൂടുതൽ സമയം കണ്ടെത്തും.

 പല കോളേജുകളിലും നിലവിൽ ആർട്സ് വിഷയങ്ങളിൽ വിദ്യാർത്ഥികൾ ക്ലാസിൽ കയറാറില്ല സയൻസ് വിഷയങ്ങളിലാണ് കുറച്ചെങ്കിലും അറ്റൻഡസുള്ളത്. യൂണിവേഴ്സിറ്റിയുടെ പുതിയ തീരുമാനത്തോടെ അതും ഇല്ലാതാകും. ആരും ക്ലാസിൽ ഇരിക്കാൻ ഇല്ലെങ്കിൽ എന്തു പഠിപ്പിക്കാനാണ്?

ബാലിക ബാലന്മാരുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കണ്ടെത്താനും ചുമതലയുള്ള ബാലാവകാശ കമ്മീഷൻ അവരുടെ വിദ്യാഭ്യാസകാര്യങ്ങളിൽ ഇടപെടുന്നതിനോടു യോജിക്കാനാവില്ല. സിലബസും പഠന ക്രമവും വിദ്യാർഥികൾ സ്വയം തീരുമാനിക്കുന്നത് അപകടകരമാണ്.

സ്കൂൾ - കോളജ് വിദ്യാഭ്യാസം 
നാഥനില്ലാകളരിയാക്കുകയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ എന്നു സംശയിക്കേണ്ടിയിരിക്കുന്നു

-കെ എ സോളമൻ

No comments:

Post a Comment