#കെൽട്രോൺ
കേരള സർക്കാരിൻറെ സ്വന്തം ഇലക്ട്രോണിക്സ് കമ്പനിയാണ് കെൽട്രോൺ
നിലവാരമില്ലാത്ത പ്രോഡക്റ്റ് ഇറക്കുന്നതായിരുന്നു കെൽട്രോണിന്റെ ആദ്യകാല രീതി. ഫെതർ ടച്ച് മാതൃകയിലുള്ള കാസിയോയുടെ കാൽക്കുലേറ്റർ പ്രചാരത്തിൽ ഉണ്ടായിരുന്ന കാലത്താണ് 330 രൂപ മുടക്കി ഞാൻ ഒരു കെൽട്രോൺ കാൽകുലേറ്റർ വാങ്ങിയ്ത്, 1977-ൽ . അന്ന് എനിക്ക്ശമ്പളം 550 രൂപയായിരന്നു.
ഒരു മാസം കൊണ്ട് കേടായി . വാറന്റി ഉള്ളതുകൊണ്ട് . റിപ്പയർ ചെയ്തു കിട്ടി. മുല്ലക്കൽ സീറോ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന റേഡിയന്റ് സെയിൽസ് ആൻഡ് സർവീസ് ആയിരുന്നു കച്ചവടക്കാർ . പക്ഷെ കാൽക്കുലേറ്ററിന്റെ ബട്ടൺ അമർത്താൻ ഒരു വിരലിന്റെ ബലം മതിയാകുമായിരുന്നില്ല.
അതുപോലെതന്നെയാണ് കെൽട്രോണിന്റെ കമ്പ്യൂട്ടർ. 2001 ലാണ് വി എം സുധീരൻ എംപിയുടെ ഫണ്ടിൽ നിന്ന് കോളേജിലേക്ക് 10 ടേബിൾ ടോപ്പ് കമ്പ്യൂട്ടർ ലഭിച്ചത്. രണ്ടെണ്ണം ഞങ്ങളുടെ ഡിപ്പാർട്ട്മെൻറിനും കിട്ടി. അതിലെ ബട്ടൺ - കീ അമർത്താൻ പിള്ളക്കല്ല് തന്നെ വേണമായിരുന്നു . രണ്ടുവർഷം ആ കമ്പ്യൂട്ടറുകൾക്ക് ആയുസ്സ് കിട്ടിയില്ല.
വിപ്രോയുടെ രണ്ട് നല്ലകമ്പ്യൂട്ടർ ഉണ്ടായിരുന്നതുകൊണ്ട് കുട്ടികൾപഠിച്ച് പരീക്ഷ എഴുതി. വി.എം. സുധീരന്റെ വികസനപ്രവർത്തനങ്ങളിലെ വലിയ പരാജയമായിരുന്നു കെൽട്രോണിന്റെ കമ്പ്യൂട്ടർ വിതരണം എന്നു ഞാൻ പറയും. . അദ്ദേഹത്തിന് അറിയാമായിരിക്കില്ല കെൽട്രോൺ കമ്പ്യൂട്ടറിൻറെ നിലവാരമില്ലായ്മ.
കെൽട്രോൺ ടിവി വാങ്ങി ഉപയോഗച്ചവർ പറയട്ടെ അതിൻറെ ഗുണമേന്മ.
ഇലക്ട്രോണിക്സിന്‍റെ പേരിൽ ഏറ്റവും അധികം ജനങ്ങളെ ചൂഷണം ചെയ്ത കമ്പനിയാണ് കെൽട്രോൺ ,
അവരുടെ പഴയ നിലവാരം ഇങ്ങനെയെങ്കിൽ പുതിയത് പറയേണ്ട കാര്യമില്ലല്ലോ? എ ഐ ക്യാമറയിലെ അവരുടെ ഇടപാട് തന്നെ തെളിവ് !
No comments:
Post a Comment