#കെ കള്ള് കത്തില്ല.
കള്ള് ഒരു മദ്യമല്ല, മറിച്ച് പോഷകഗുണമുള്ള ഉൽപ്പന്നമാണ്, ലഹരിയില്ലാത്ത പാനീയമായി കള്ള് ഉപയോഗിക്കാമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ .
അപ്പോൾ ഒരുചോദ്യം, എന്തിനാണ് കുറെ മരപ്പൊട്ടന്മാർ ഇക്കാലമത്രയും കള്ള് കുടിച്ച് പൊതുസ്ഥലങ്ങളിൽ തുണിയഴിച്ചും ബഹളം വെച്ചും നടന്നത്?
കള്ളിന്റെയും നീരയുടെയും ഉൽപ്പാദനം വർധിപ്പിച്ചാൽ കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. ഒരുകാലത്ത് നീര നിർമ്മാണത്തിൽ സംതൃപ്തരായിരുന്ന നീര ടെക്നീഷ്യൻമാർ ഇന്ന് നിരാശരായി ലോട്ടറി കച്ചവടക്കാരായി മാറി. നീര ടാപ്പുചെയ്യാനും വിൽക്കാനും വേണ്ടി അവർ നടത്തിയ നിക്ഷേപമെല്ലാം പാഴായി. ആരെങ്കിലും മുൻ ജോലിയെക്കുറിച്ച് ചോദിച്ചാൽ, തീർച്ചയായും അവരുടെ കൺട്രോൾ നഷ്ടപ്പെടാനും സംഘർഷം ഉടലെടുക്കാൻ സാധ്യതയുണ്ട്.
ചുരുക്കത്തിൽ, കള്ളും നീരയും മറ്റേതൊരു കെ-ബിസിനസ്സിനെയും പോലെ വീണ്ടും നിരാശയിൽ അവസാനിക്കും.
No comments:
Post a Comment