#ഇന്ത്യ എന്റെ രാജ്യം
അവരെ സംബന്ധിച്ചിടത്തോളം യുപിഎ എന്ന പേരിനു ആകർഷണം നഷ്ടമായി. അതുകൊണ്ട് തന്നെ ആ പേരിൽ പോയാൽ വോട്ട് കിട്ടില്ലെന്ന തോന്നലുമുണ്ട്. അങ്ങനെ അവർ അത് ഇന്ത്യ എന്നാക്കി മാറ്റി, കാരണം ഇന്ത്യയെ സ്നേഹിക്കുന്ന ധാരാളം ആളുകൾ ഇവിടെഉണ്ട്. കബളിപ്പിക്കൽ തന്നെയാണ് ഉദ്ദേശ്യം.
28 ഭിന്നശേഷിക്കാർപരസ്പരം വഞ്ചിക്കുന്നതാണ് പുതിയ ഇന്ത്യാ മുന്നണിയുടെ മുഖമുദ്ര. എല്ലാവർക്കും എല്ലാപേരെയും സംശയം. ഈ പേര് ഉടൻ ഒഴിവാക്കി പഴയ യുപിഎ പുനഃസ്ഥാപിക്കാനാണ് സാധ്യത. ഇതിനുള്ള കഷായം കേന്ദ്രസർക്കാർ തയ്യാറാക്കി നൽകിയിരിക്കുന്നു !.
ഇന്ത്യ എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കും അഭിമാനം തോന്നും. ഇന്ത്യ ഫ്റണ്ട് എന്ന പേര് അവരുടെ ബലഹീനത മുതലെടുക്കാൻ ഉദ്ദേശിച്ചുള്ളതാവണം. ഇത് വോട്ടാക്കി മാറ്റാമെന്നാണ് ധാരണ. ആട്ടിൻ തോലിട്ടാലും ഉള്ളിലെ ആൾ മാറുമോ? ഒടുവിൽ വഞ്ചനാപരമായ മുന്നണി 3 അംഗങ്ങളുടേതായി ചുരുങ്ങും.
പേര് മാറ്റി എന്ന് പറഞ്ഞ് നടക്കുന്നവർ ഓർക്കുക, രാജ്യത്തിന്റെ പേര് മാറ്റപ്പെട്ടിട്ടില്ല. അതിപ്പോഴും ഇന്ത്യ തന്നെ. ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാൻ, ഹിന്ദ് എന്നിവയെല്ലാം ഒന്നുതന്നെയാണ്, ഒരേ രാജ്യത്തെയാണ് സൂചിപ്പിക്കുന്നത്
No comments:
Post a Comment