#ഗവർണറും #മുഖ്യമന്ത്രിയും
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും കേരള ഗവർണർ വിളിച്ചുവരുത്താൻ ഉദ്ദേശിക്കുമ്പോൾ കേരള മുഖ്യമന്ത്രി പറയുന്നത്
ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നാണ്.
എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 167 പ്രകാരം ചീഫ് സെക്രട്ടറിയെയും ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി)യെയും വിളിച്ചുവരുത്താൻ കേരള ഗവർണർക്ക് അധികാരമുണ്ട്. സംസ്ഥാന ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾ നിയമാനുസൃതമാണെന്ന് ഗവർണർ ഉറപ്പാക്കണമെന്ന് ഈ ആർട്ടിക്കിൾ അനുശാസിക്കുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില വേണ്ടത്ര നിയന്ത്രണ വിധേയമാകുന്നില്ലെന്ന് ഗവർണർക്ക് തോന്നിയാൽ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തി സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിക്കാവുന്നതാണ്.
2017 ജൂലൈയിൽ മുൻ കേരള ഗവർണർ പി സദാശിവം മുഖ്യമന്ത്രിയെയും സംസ്ഥാന പോലീസ് മേധാവിയെയും വിളിച്ചുവരുത്തിയതാണ് ഇത് സംബന്ധിച്ചുള്ള സമീപകാല ചരിത്രം ആർട്ടിക്കിൾ 167 പ്രകാരമുള്ള അധികാരം ഗവർണർ വ്യക്തമായി വിനിയോഗിക്കുകയായിരുന്നു. ക്രമസമാധാന നിലയെക്കുറിച്ച് ഗവർണർ അന്ന് ആശങ്കാകുലനായിരുന്നു. സ്ഥിതിഗതികൾ നേരിടാൻ സംസ്ഥാന സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പുനൽകുകയും ഗവർണർ അംഗീകരിക്കുകയും ചെയ്തു'
അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ ഗവർണർ പറഞ്ഞത് ശരിയാണെന്നും, മുഖ്യമന്ത്രി തെറ്റായ പാതയിലാണ് പോകുന്നതെന്നും കരുതേണ്ടിയിരിക്കുന്നു.
No comments:
Post a Comment