#നാണംകെടുത്തുക ലക്ഷ്യം?
സർക്കാർ സ്‌കൂൾ അധ്യാപകർ തങ്ങളുടെ കുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ അയക്കുന്നതിൻ്റെ പേരിൽ അവരുടെ പേര് പരസ്യം ചെയ്ത് നാണം കെടുത്താനുദ്ദേശിക്കുന്ന കേരള വിദ്യാഭ്യാസ വകുപ്പിൻ്റെ നയം തികച്ചും തെറ്റിദ്ധാരണാജനകവും സ്വതന്ത്രമായി വിദ്യാഭ്യാസം തിരഞ്ഞെടുക്കാനുള്ള പൗരൻ്റെ മൗലികാവകാശത്തെ ചോദ്യം ചെയ്യുന്നതുമാണ്.
ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ സമൂഹത്തിൽ, ഓരോ വ്യക്തിക്കും, അവരുടെ തൊഴിൽ പരിഗണിക്കാതെ, അവരുടെ കുട്ടികളുടെ ഭാവിക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ രീതി ഏതാണെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. വ്യത്യസ്‌ത വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ ഗുണദോഷങ്ങളെ കുറിച്ച് കൂടുതൽ അറിവുള്ള അധ്യാപകരെ ഈ അവകാശം വിനിയോഗിക്കുന്നതിൻ്റെ പേരിൽ വിധിക്കുകയോ നാണം കെടുത്തുകയോ ചെയ്യരുത്.
ഇത്തരം പ്രതികൂല നടപടികളിലേക്ക് കടക്കുന്നതിനുപകരം, പൊതുവിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരവും പൊതുധാരണയും മെച്ചപ്പെടുത്തുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അധ്യാപകരുടെ പേര് പ്രസിദ്ധപ്പെടുത്തും എന്ന് പറയുന്നത് പോലുള്ള സമീപനം യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും സർക്കാർ സ്കൂളുകളുടെ നിലവാരം ഒരിക്കലും മെച്ചപ്പെടരുതതെന്ന് ആഗ്രഹിക്കുന്നതും കൊണ്ടാണ് . പെട്ടെന്നു പൊളിയുന്ന സ്കൂൾ കെട്ടിടം പണിത് കോടികളുടെ പൊതുസ്വത്ത് തുലക്കുന്നതല്ല പൊതു വിദ്യാലയ നവീകരണം.
No comments:
Post a Comment