#അരോചകപെരുമാറ്റം
കേരള ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ. ദിവ്യ എസ്. അയ്യരുടെ സമീപകാല പെരുമാറ്റം അങ്ങേയറ്റം അരോചകം. ഒരു സിവിൽ സർവീസ് ഓഫീസറിൽ നിന്ന് പ്രതീക്ഷിക്കുന്ന മാന്യമായ പെരുമാറ്റം അവരിൽ നിന്നുണ്ടാകുന്നില്ല. അസ്വസ്ഥജനകമാണ് അവരുടെ വേറിട്ട രീതികൾ. മറ്റു ഐ എ എസ് ഓഫീസർമാർ ഇത്തരം സമീപനം അംഗീകരിക്കാതിരിക്കാനാണ് സാധ്യത.
കെ. കെ. രാഗേഷിനെ വിശ്വസ്തതയുടെ കാര്യത്തിൽ പുരാണത്തിലെ കർണനോട് ഉപമിച്ചിരിക്കുന്നു. കർണനെക്കാൾ വലിയവനാണ് വിശ്വസ്തതയിൽ കെ കെ രാഗേഷ് !
രാഷ്ട്രീയ നേതാക്കളെ അതിശയോക്തിപരമായി പ്രശംസിക്കുകയാണ് അയ്യരുടെ രീതി. മന്ത്രി കെ. രാധാകൃഷ്ണനെ മുമ്പൊരിക്കൽ അവർ ആലിംഗനം ചെയ്തിരുന്നു.
വൈകാരികമായ ഇത്തരം പൊതു പ്രകടനം ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെന്നല്ല, ഒരു ഉദ്യോഗസ്ഥയ്ക്കും ചേർന്നതല്ല. സിവിൽ സർവീസിന്റെ മുഖമുദ്രകളായ നിഷ്പക്ഷതയുടെയും സംയമനത്തിന്റെയും നിയന്ത്രണ രേഖകൾ ഇത്തരം പ്രവർത്തിയിലൂടെ അവർ ലംഘിച്ചിരിക്കുന്നു.
അച്ചടക്കം, കൃത്യനിഷ്ഠ, ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കാനാണ് ഐഎഎസ് പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്, അല്ലാതെ ബ്യൂറോക്രസിയിലുള്ള പൊതുജന വിശ്വാസം ഇല്ലാതാക്കുന്ന രാഷ്ട്രീയ വികാരജീവികളെ സൃഷ്ടിക്കാനല്ല. അത്തരം പെരുമാറ്റം ഒരു മാനദണ്ഡമായി മാറിയാൽ, അത് ഭരണ സംവിധാനത്തിന്റെ വിശ്വാസ്യത, അന്തസ്സ്, നിഷ്പക്ഷത എന്നിവയെ ഗുരുതരമായി ബാധിക്കും.
-കെ. എ. സോളമൻ
No comments:
Post a Comment