#കുരുന്നെഴുത്തുകൾ
ഒന്നാം ക്ലാസിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ "കുരുന്നെഴുത്തുകൾ " എന്ന പേരിൽ ഉടൻ പുറത്തുവരും കുഞ്ഞുങ്ങളുടെ സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുകയാണ് ഉദ്ദേശ്യം. " എനിക്ക് സ്കൂളിൽ പോകണ്ട " എന്ന് പറയുന്ന കുട്ടികളെ കൊണ്ട് ഡയറി എഴുതിപ്പിക്കുക ലക്ഷ്യം. ആശയം നൂതനമായി തോന്നാമെങ്കിലും, അതിന്റെ യഥാർത്ഥ ഉദ്ദേശ്യത്തെ സംബന്ധിച്ച് ആശങ്കകൾ ബാക്കി.
ഇത്രയും ചെറിയ പ്രായത്തിൽ, മിക്ക കുട്ടികളും ഇപ്പോഴും അടിസ്ഥാന സാക്ഷരതാ വൈദഗ്ധ്യം നേടുന്നില്ല. അവരിൽ നിന്ന് സ്ഥിരതയുള്ളതും അർത്ഥവത്തായതുമായ ഡയറിക്കുറിപ്പുകൾ പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും പ്രതികരണങ്ങൾ ഉൾപ്പെടുത്തുമെന്നും പറയുന്നു. കുട്ടികളുടെ അസംസ്കൃത ഭാവങ്ങൾക്ക് പാകതയുടെ നിറം കൊടുക്കുന്നത് ഒരു തരത്തിൽ അതിരു ലംഘനമാണ്.
പലയിടങ്ങളിലും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു പോലും സ്വന്തം പേരുകൾ ശരിയായി എഴുതാനോ അടിസ്ഥാന ഗണിത ക്രിയകൾ ചെയ്യാനോ കഴിയില്ല' ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം സ്കൂൾ സമയവും പണവും വഴിതിരിച്ചുവിടുന്നതാണ് ഇത്തരം ഡയറി പരിഷ്കാരങ്ങൾ. അർത്ഥവത്തായ ഒരു വിദ്യാഭ്യാസ പരിഷ്കരണം പ്രതീകാത്മക പ്രസിദ്ധീകരണങ്ങൾ വഴി അല്ല, അടിസ്ഥാന പഠന ഫലങ്ങൾക്ക് മുൻഗണന നൽകിയാണ് നടപ്പിലാക്കേണ്ടത്
വിദ്യാവിചിഷണർ തയ്യാറാക്കേണ്ട ഡയറി നിലവിലെ പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തിപരമായി ഏറ്റെടുത്ത് എഡിറ്റ് ചെയ്യുന്നത് തമാശ. മാർക്സിസ്റ്റ് ഇമേജറിയും ആഖ്യാനങ്ങളും ചെറിയ കുട്ടികൾക്കായി ഡയറിയിൽ ഉൾപ്പെടുത്തി വീടുകളിലേക്ക് ഡമ്പു ചെയ്യുന്നതിനു പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാം
ഒന്നാം ക്ലാസ് മുതലുള്ള ഡയറി വിതരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ . രാഷ്ട്രീയവൽക്കരണമായി കാണേണ്ടിവരും.. ഇതു വിദ്യാഭ്യാസ പ്രക്രിയയിൽ അത്യാവശ്യം വേണ്ട അരാഷ്ട്രീയ സമീപനത്തെ ഇല്ലാതാക്കും
പൊതുവേദികളിലെ മന്ത്രിയുടെ സംഖ്യാ വായന പിശകുകളിലൂടെ അദ്ദേഹത്തിൻറെ അക്കാദമിക് പ്രാവീണ്യം ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിൽ, എഡിറ്റോറിയൽ പദ്ധതിയെന്ന ബൗദ്ധിക ജോലിയിൽ അദ്ദേഹം ഏർപ്പെടാതിരിക്കുകയാണ് നല്ലത്
കുരുന്നെഴുത്തുകൾ ഒരു സൃഷ്ടിപരമായ വിദ്യാഭ്യാസ ഉപകരണമായിട്ടല്ല, മറിച്ച് ശിശു സൗഹൃദ സാഹിത്യത്തിന്റെ മറവിൽ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിനുള്ള ഭരണകക്ഷിയുടെ ഒരുശ്രമമായിരിക്കാം. സാമ്പത്തിക ചൂഷണവും ഇതിന് പിന്നിൽ ഉണ്ടോയെന്ന് സംശയിക്കണം'
വോട്ടവകാശപ്രായവും അതിനു മുകളിലും എത്തിയ ഒരു തലമുറ തങ്ങളുടെ ഡിപിഇപി യിൽ അനുഭവിച്ച യാതനകളെപ്പറ്റി പറയാറുണ്ട്. അക്ഷരം പഠിപ്പിക്കില്ല, അക്കം പിടിപ്പിക്കില്ല പകരം പ്ലാവിലതൊപ്പിയും മാഞ്ചോട്ടിലെ ഊഞ്ഞാലും. അതുപോലെ "കുരുന്നെഴുത്തിലൂടെ" തങ്ങളെ പീഡിപ്പിച്ച കഥ ഇന്നത്തെ കുഞ്ഞുങ്ങൾ ഭാവിയിൽ പറഞ്ഞെന്നിരിക്കാം
No comments:
Post a Comment