#വൈകിപ്പോയ #തിരിച്ചറിവ്
85,000 വൊളന്റിയർമാരെ വീടുവീടാന്തരം ഇറക്കി സർക്കാർ നടത്തുന്ന ‘നവകേരള പഠന പരിപാടി’ ഭരണപരാജയം മറച്ചുവയ്ക്കാനുള്ള മറ്റൊരു രാഷ്ട്രീയ അഭ്യാസം മാത്രം. ഒമ്പതര വർഷത്തെ ഭരണകാലത്ത് ‘നവകേരളം’ സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്നവർ വീണ്ടും നവകേരളം സംബന്ധിച്ച് പഠിക്കാനിറങ്ങുന്നത് തന്നെ ആ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു.
തീറ്റയും കുടിയുമായി നവകേരള ബസിൽ യാത്ര ചെയ്ത്, സ്കൂൾ മതിലുകൾ പൊളിച്ച് യോഗം ചേർന്ന്, സാധാരണക്കാരെ അവഗണിച്ച് പൗരമുഖ്യന്മാരുമായി മാത്രം ചർച്ച നടത്തിയപ്പോൾ ഒരു തീരുമാനത്തിലും എത്താനായില്ലെന്നത് ഇതിന്റെ തെളിവാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിഞ്ഞശേഷമാണ് ‘സാധാരണക്കാരെ പിടിച്ചാൽ മാത്രമേ കാര്യം നടക്കൂ’ എന്ന ബോധോദയം ഉണ്ടായത്. പക്ഷേ അത് വളരെ വൈകിയ തിരിച്ചറിവാണ്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ധൂർത്ത് കണ്ട് പൊറുതിമുട്ടിയ ജനം ‘എം വി’ എന്ന പേര് കേൾക്കുമ്പോൾ പരിഹാസത്തോടെ “മുളക് വെള്ളം” എന്ന പൂരണരൂപമാണ് ഓർക്കുന്നത്. മുളക് വെള്ളത്തിൻറെ ആശാൻ അദ്ദേഹമാണല്ലോ? അത്രമാത്രം വെറുപ്പിലാണ് ബുദ്ധിമാന്ദ്യം സംഭവിക്കാത്ത സാധാരണ ജനങ്ങൾ.
ഒരു പഞ്ചായത്ത് വാർഡിൽ തന്നെ രണ്ട് സ്ക്വാഡുകളായി ആളുകളെ കയറൂരി വിടുന്നത്, യാതൊരു ഉൽപ്പാദനക്ഷമതയുമില്ലാത്ത പൊതുധൂർത്താണ്. ഇതിനൊക്കെ ആളെ കിട്ടുന്നത് ഇത്തരം ജോലി ചെയ്താൽ, പി എസ് സി യെ നോക്കുകുത്തിയാക്കിയിരിക്കുന്ന സംസ്ഥാനത്ത്, പിൻവാതിലിലൂടെ സർക്കാർ ജോലി കിട്ടും എന്നുള്ള കുറേപ്പേരുടെ വിശ്വാസം മൂലമാണ്.
വികസന പ്രവർത്തനങ്ങൾ, തകർന്ന ഫ്ളോട്ടിംഗ് ബ്രിഡ്ജ് പോലെ കിടക്കുമ്പോൾ, മിക്ക പദ്ധതികളിലും കോടികളുടെ നഷ്ടമാണ് സർക്കാർ കൊടുക്യസ്ഥത മൂലം ഉണ്ടായിരിക്കുന്നത്.. വികസനം വിലയിരുത്തി നവകേരളം പ്രഖ്യാപിക്കാൻ വീടുകൾ കയറുന്നതിന് മുമ്പ്, ജനങ്ങളുടെ ക്ഷമയും വിശ്വാസവും എങ്ങനെ തകർന്നുവെന്ന് സർക്കാർ ആദ്യം പരിശോധിക്കണം.
കൂട്ടത്തിൽ മുളകുവെള്ളം വീഴാതെ തല സംരക്ഷിക്കാൻ നവകേരള വോളണ്ടിയേഴ്സിന് മുന്നറിയിപ്പ് നൽകുകയും വേണം.
No comments:
Post a Comment