Saturday, 26 December 2015

നാട്ടിൻപുറത്തെ പോസ്റ്റ്‌ ഒാഫീസുകൾ ഡിജിറ്റലാകുന്നു

postal



ന്യൂഡൽഹി: നാട്ടിൻപുറത്തെ പോസ്റ്റ്‌ ഓഫീസുകളെ  ഡിജിറ്റലായി ബന്ധിപ്പിക്കാനും കോർ ബാങ്കിങ് സൗകര്യം ഏർപ്പെടുത്താനും പദ്ധതി വരുന്നു. 
കമന്‍റ് : നല്ല കാര്യം. കത്തുകള്‍ സമയത്ത് കൃത്യമായി വിതരണം ചെയ്യാനുള്ള സംവിധാനം കൂടി ഉണ്ടാക്കിയാല്‍ നന്നായിരുന്നു.
-കെ എ സോളമന്‍ 

leaves

woods

Thursday, 24 December 2015

മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ


pope
വത്തിക്കാന്‍: ക്രിസ്തുമസ് ദിനത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പതിനായിരത്തോളം വരുന്ന വിശ്വാസികള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കിയ മാര്‍പാപ്പ ജീവിതത്തില്‍ മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ ആഹ്വാനം ചെയ്തു.
ജീവിതത്തില്‍ വിനയവും നീതിയും ഒപ്പമുണ്ടാകണമെന്ന് സന്ദേശവും മാര്‍പാപ്പ നല്‍കി. ദൈവവിചാരത്തില്‍ ജീവിച്ചാല്‍ ലോകത്ത് സമാധാനമുണ്ടാകും. ദയയും കാരുണ്യവുമായിരിക്കണം മുഖമുദ്ര. ധൂര്‍ത്തടിച്ച് അമിതമായി ആഘോഷം നടത്തുന്ന ഒരു തലമുറയെ നമുക്ക് വേണ്ട. സാധാരണക്കാരായി പാവങ്ങളുടെ സന്തോഷത്തിലും ദു:ഖത്തിലും ഒരുപോലെ പങ്കുചേരുന്ന ഒരു തലമുറയെയാണ് നമുക്ക് ആവശ്യമെന്ന് മാര്‍പാപ്പ പറഞ്ഞു
കമ:ന്‍റ് രാജ്യങ്ങളുടെ ഭരണചക്രം തിരിക്കുന്നവ്ര്‍ക്ക് മൂല്യം നഷ്ടപ്പെട്ടുകാണുന്നത് ഒരു പ്രശ്നമാണ്.
-കെ എ സോളമന്‍ 

Friday, 18 December 2015

മദര്‍ തെരേസയുടെ വിശുദ്ധപ്രഖ്യാപനം സെപ്റ്റംബറില്‍

mother
വത്തിക്കാന്‍ സിറ്റി: മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക്. മദര്‍ തെരേസയുടെ മധ്യസ്ഥയുടെ ഫലമായുണ്ടായ രണ്ടാമത്തെ അത്ഭുതത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ  അംഗീകാരം നല്‍കി. അടുത്ത വര്‍ഷം സെപ്റ്റംബറിലാകും വിശുദ്ധ പദവി പ്രഖ്യാപനം.
ഇറ്റാലിയന്‍ കത്തോലിക്കാ പത്രമായ ആവേനയറാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വത്തിക്കാന്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
തലച്ചോറില്‍ ഒന്നിലേറെ ട്യൂമറുകളുണ്ടായിരുന്ന ബ്രസീലുകാരനായ യുവാവിന്റെ അസുഖം മദര്‍ തെരേസയുടെ മാധ്യസ്ഥം വഴി ഭേദമായതാണ് വത്തിക്കാന്‍ അംഗീകരിച്ചത്. ഇതോടെ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ കത്തോലിക്കാ സഭ പൂര്‍ത്തിയാക്കി. വത്തിക്കാനിലായിരിക്കും പ്രഖ്യാപനം.
അല്‍ബീനിയയില്‍ ജനിച്ച മദര്‍ തെരേസ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാക്കിയിരുന്നത് ഇന്ത്യയായിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും രോഗികള്‍ക്കും വേണ്ടിയാണ് മദര്‍ പ്രവര്‍ത്തിച്ചത്. 1999ല്‍ മദറിനെ ദൈവദാസിയായും 2003 ഒക്ടോബര്‍ 19ന് വാഴ്ത്തപ്പെട്ടവളായും പ്രഖ്യാപിച്ചു. കാലം ചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
കമന്‍റ് ; Mother Teresa is more than a saint
-കെ എ സോളമന്‍ 

Tuesday, 8 December 2015

.അഴിമതി ആരോപണം,കര്‍ണാടക ലോകായുക്ത രാജിവച്ചു


rao
ലോകായുക്തക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് രാജി. രാജി ഗവര്‍ണര്‍ സ്വീകരിച്ചു.
കര്‍ണാടക : കര്‍ണാടക ലോകായുക്ത, ജസ്റ്റിസ് വൈ.ഭാസ്‌കര്‍ റാവു രാജി വച്ചു. ലോകായുക്തക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് രാജി. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. ജസ്റ്റിസ് റാവുവിനെ നീക്കുന്നതിനായി ഔദ്യോഗിക നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കര്‍ണാട അസംബ്ലി സ്പീക്കര്‍ കഗോഡു തിമ്മപ്പക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. 
ലോകായുക്തയില്‍ വരുന്ന കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ഭാസ്‌കര്‍ റാവുവും മകനും കൈക്കൂലി വാങ്ങുന്നു എന്ന് ആരോപിച്ച് മാസങ്ങള്‍ക്കുമുമ്പേ തന്നെ ഭാസ്‌കര്‍ റാവുവിന്റെ രാജിക്കായി മുറവിളി ഉയര്‍ന്നിരുന്നതാണ്. ലോകായുക്ത റെയ്ഡ് ഒഴിവാക്കുന്നതിനായി കൈക്കൂലി വാങ്ങിയതിന് ഭാസ്‌കര്‍ റാവുവിന്റെ മകന്‍ അശ്വിനെ കഴിഞ്ഞ ജൂലൈയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മകന്റെ അറസ്റ്റിനെ തുടര്‍ന്ന് ഭാസ്‌കര്‍ റാവുവിന്റെ രാജിക്കായി സമ്മര്‍ദ്ദം ഏറി. ഇതേ തുടര്‍ന്ന് ജൂലൈ അവസാന വാരത്തോടെ അവധിയില്‍ പ്രവേശിച്ച ഭാസ്‌കര്‍ റാവു അവധി അവസാനിക്കാന്‍ കാത്തുനില്‍ക്കാതെയാണ് രാജിക്ക് തയ്യാറായത്. 
കമന്‍റ്: വേലി തന്നെ വിളവു തിന്നുമ്പോള്‍ 
-കെ എ സോളമന്‍
 

Wednesday, 2 December 2015

ഏജന്റുമാര്‍ക്ക് ഇനി ആര്‍.ടി. ഓഫീസുകളില്‍ ദിവസം ഒരു അപേക്ഷ മാത്രം

ആലപ്പുഴ: ആര്‍.ടി. ഓഫീസുകളില്‍ ഏജന്റുമാരെ നിയന്ത്രിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരിയുടെ ഉത്തരവ്. ഏജന്റുമാര്‍ വഴി മേലില്‍ ഒന്നില്‍ക്കൂടുതല്‍ അപേക്ഷകള്‍ ഒരുദിവസം സ്വീകരിക്കരുതെന്നാണ് പുതിയ ഉത്തരവ്. ഇതോടെ ആര്‍.ടി. ഓഫീസുകളിലേക്ക് നിത്യേന ഒഴുകുന്ന ആയിരക്കണക്കായ അപേക്ഷകള്‍ക്ക് നിയന്ത്രണമായി. എന്നാല്‍, പൊതുജനത്തിന് സ്വന്തം അപേക്ഷകള്‍ എത്തിക്കുന്നതിന് വിലക്കില്ല.

കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്. വാഹന ഉടമ അല്ലാത്തവര്‍ ആര്‍.ടി.ഒ. ഓഫീസ് സേവനത്തിനായി എത്തുമ്പോള്‍ വാഹന ഉടമയില്‍നിന്ന് ചുമതലപ്പെടുത്തല്‍ കത്ത് കൂടി വേണമെന്നായിരുന്നു കോടതി ഉത്തരവ്. പക്ഷേ നിശ്ചിത എണ്ണം അപേക്ഷകളെന്ന് കോടതി പറഞ്ഞിരുന്നില്ല. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവില്‍ ഒരു ഏജന്റിന് ഇനി ഒരു അപേക്ഷ മാത്രമെ ആര്‍.ടി. ഓഫീസില്‍ കൊടുക്കാനാകൂ. ഇതോടെ ആര്‍.ടി. ഓഫീസുകളിലെ തിരക്ക് നിയന്ത്രിക്കാനാവുന്നതിനൊപ്പം അഴിമതികളും കുറയ്ക്കാനാകുമെന്നും കണക്കുകൂട്ടുന്നു

ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെങ്കിലും മിക്ക സേവനങ്ങള്‍ക്കും അതുവഴി പണമടച്ച് അപേക്ഷകര്‍ ആര്‍.ടി. ഓഫീസില്‍ നേരിട്ട് പോകേണ്ടതുണ്ട്. ഇത് ഭൂരിഭാഗവും ഡ്രൈവിങ് സ്‌കൂളുകള്‍ വഴിയോ ഏജന്റുമാര്‍ വഴിയോ ഒക്കെയാണ് ജനം തരപ്പെടുത്തുന്നത്. പുതിയ ഉത്തരവോടെ ഇത് നിയന്ത്രിക്കപ്പെടും.

വാഹന ഡീലര്‍മാരില്‍നിന്ന് വരുന്ന പ്രതിനിധികളെയും ഏജന്റുമാരായി കണക്കാക്കണമെന്നും ഇവര്‍ മറ്റ് ഡീലര്‍മാരില്‍നിന്ന് അപേക്ഷ കൊണ്ടുവരരുതെന്നും ഉത്തരവിലുണ്ട്. ഡ്രൈവിങ് സ്‌കൂളുകള്‍ക്കും വാഹനപുക പരിശോധനാ കേന്ദ്രങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവിന്റെ കോപ്പി എല്ലാ ആര്‍.ടി. ഓഫീസുകളിലും പ്രദര്‍ശിപ്പിക്കും. ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരും എന്‍ഫോഴ്‌സ്‌മെന്റ് കമ്മിഷണര്‍മാരും തുടര്‍ച്ചയായി അപ്രതീക്ഷിത പരിശോധനകള്‍ നടത്തും.

കമന്‍റ് : തീരുമാനം നല്ലത് തന്നെ. പക്ഷേ ഇതുവരെ ആര്‍ക്കും നന്നാക്കാന്‍ കഴിയാത്ത പ്രസ്ഥാനം ഇതോടെ നന്നാവും എന്നു കരുതുക വയ്യ.
-കെ എ സോളമന്‍