കള്ളപ്പണ ഇടപാടുകൾ കണ്ടത്താൻ രാജ്യമൊട്ടാകെ കമ്പനികൾക്കെതിരെ
എഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് സ്വാഗതാർഹം. ഒട്ടനവധി കടലാസ് കമ്പനികൾ രാജ്യമെമ്പാടുമുണ്ട്. പബ്ളിക് ഇഷ്യു നടത്തി പണം സമാഹരിച്ചിട്ടുള്ള അനേകം കമ്പനികൾ നിഷേപകർക്ക് അഞ്ചു പൈസ പോലും ലാഭവിഹിതം നൾകുന്നില്ല. ഇത്തരം കമ്പിനികളുടെ ഷെയറുകൾ മാർക്കറ്റിൽ ക്രയവിക്രയം ചെയ്യാത്തതു കൊണ്ടു് നഷ്ടം സഹിച്ചും നിക്ഷേപർക്കു അവ വിറ്റൊഴിയാൻ കഴിയില്ല. ഇത്തരം കമ്പനികളുടെ ഡയറക്ടർമാർ നിക്ഷേപകരുടെ പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുകയും ചെയ്യുന്നു. ഇതിനു ഒടുക്കമുണ്ടാകണം.
വഴിവിട്ട ഇടപാടുകളാണ് ഇത്തരം കമ്പനികളുടേത്. കേരളത്തിലെ അക്വാ- മറൈൻ , പ്ളാന്റേഷൻ - ധന കമ്പനികൾ ഉദാഹരണം. കള്ളപ്പണത്തെ പ്രതിരോധിക്കാൻ സർക്കാർ നോട്ടു നിരോധനത്തെ ഈ കമ്പനികൾ മുതലെടുപ്പിനു പ്രയോജനപ്പെടുത്തി എന്ന കാര്യത്തിൽ തർക്കമില്ല. ഇൻവെ സ്റ്റേഴ്സിന് നഷ്ടമുണ്ടാക്കിയിട്ട് ആർഭാട ജീവിതം നയിക്കുന്ന പ്രമോട്ടർമാരുടെ സ്വത്ത് കണ്ടു കെട്ടുകയും അവരെ ജയിലിൽ അടക്കുകയും വേണം. രാജ്യ വ്യാപകമായി പ്രവർത്തിക്കുന്ന കള്ളക്കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനമെടുത്ത മോഡി സർക്കാരിന് അഭിനന്ദനം
കെ എ സോളമൻ
No comments:
Post a Comment