സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയ സെന്‍കുമാറിന് പുനര്‍നിയമനം വച്ചു താമസിപ്പിക്കുന്നതിന് സർക്കാരിൽ തന്നെ ആർക്കോ അമിത താല്പര്യമുള്ളതുപോലെയാണ് കണ്ടാൽ തോന്നുക. പുനർനിയമനത്തിന് വ്യക്തത ലഭിക്കാൻ സർക്കാർ കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നു വെന്നത് ഈ ദിശയിൽ കാണണം. സെൻ കുമാറിനെ തങ്ങൾക്കു പേടിയില്ലായെന്ന മന്ത്രി ജീ സുധാകരൻ കവല പ്രസംഗം നടത്തിയത് ഇതിന് തെളിവ്. തന്നെ പേടിക്കണമെന്ന് സെൻ കുമാർ ആരോടും ആവശ്യപ്പെടാത്ത സ്ഥിതിക്ക് എന്തിനു പേടിയെക്കുറിച്ചു പറയണം ?
സുപ്രീംകോടതി വിധി ആരുടെയും ജയമോ തോല്‍വിയോ അല്ലെന്നും നീതി നടപ്പാവുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് ശരിയാവണമെങ്കിൽ പുനർ നിയമനം നടക്കണം സെന്‍കുമാറിന് നിയമനം നല്‍കാത്തത് സര്‍ക്കാരിന്റെ ദുരഭിമാനം മൂലമാണ്. ആശ്രിത വൽസരും ആസനം താങ്ങി ക ളുംമതി തങ്ങൾക്കു ഉദ്യോഗസ്ഥരായി എന്ന മനോഭാവം മന്ത്രിമാർ ഉപേക്ഷിക്കണം. വ്യത്യസ്ത അഭിപ്രായമുള്ള ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാന്‍ കഴിയണം.
സെൻകുമാറിന് പുനർ നിയമനം നൾകാതെ റിവിഷന്‍ ഹര്‍ജിയുമായി മുന്നിട്ടിറങ്ങിയൽ സർക്കാരിനെ ആർക്കും രക്ഷിക്കാനാവില്ല. തങ്ങളുടെ ഉത്തരവു നടപ്പിലാക്കാതെ കപട നാടകം കളിക്കുന്ന സർക്കാരിന്റെ നടപടിയെ ക്കുറിച്ചു അറിയാത്തവരല്ല വിധി പ്രസ്താവിച്ച സുപ്രീംകോടതി ജഡ്ജിമാർ. ഇനിയും ഇക്കാര്യത്തിൻ പരാതിയുമായി ചെന്നു കോടതിയുടെ സമയം മെനക്കെടുത്താനാണ് ഭാവമെങ്കിൽ അതിന്റെ ഫലം സർക്കാരിന് വൈകാതെ മനസ്സിലാകും.
കെ,എ. സോളമൻ
No comments:
Post a Comment