തിരുവിതാംകൂർ രാജഭരണകാലത്തെ അന്യായനികുതികളെ പ്രതിഷേധിച്ച് രക്തസാക്ഷിയായ സ്ത്രീയാണ് നങ്ങേലി.ആലപ്പുഴ ജില്ലയിയിൽ ചേർത്തല താലൂക്കിലെ നിവാസിയായിരുന്നു നങ്ങേലി. ഭർത്താവ് കണ്ടപ്പൻ..
വിദേശികളുടെ സ്വാധീനത്തൊടെയാണ് കേരളത്തിൽ സ്ത്രീകൾ മാറുമറയ്ക്കാൻ തുടങ്ങിയത്. ഇത് ഒരു അവസരമായി കണ്ട് രാജഭരണം താഴ്ന്ന ജാതിക്കാരിലെ സ്ത്രീകൾക്ക് മാറുമറയ്ക്കുന്നതിന് മുലക്കരം ഏർപ്പെടുത്തി. എന്നാൽ നങ്ങേലി മുലക്കരം ഒടുക്കിയില്ല. ഇത് പിരിക്കാനെത്തിയ രാജകിങ്കരനോട്, അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽ വച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു. വൈകുന്നേരത്തോടെ ചോര വാർന്ന് അവർ മരിച്ചു. നങ്ങേലി മരിച്ചസ്ഥലം മുലച്ചിപ്പറമ്പ് എന്ന പേരിൽ അറിയപ്പെട്ടു.
1810-ൽ സംഭവം നടക്കുമ്പോൾ ഇവിടെ വലതു - ഇടതു പാർട്ടിക്കാരില്ല. പിന്നെന്തു കൊണ്ടാണ് ഒരു കൂട്ടർമാത്രം നങ്ങേലി
ഫാൻസായി സ്വയം അവതരിച്ച് ആട്ടക്കലാശം നടത്തുന്നത്? ഒരു പക്ഷെ ഒരു വിധപ്പെട്ട നല്ല കാര്യങ്ങളൊന്നും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തതാവും നങ്ങേലിയെയും ചുമന്ന് മുലച്ചിപ്പറമ്പിലേക്കുള്ള ഈ ഘോഷയാത്ര. ചരിത്ര സംഭവങ്ങൾ , അവ സത്യമായാലും മിഥ്യയായാലും, എത്ര വിദഗ്ധമായാണ് ഒരോ പാർട്ടിക്കാരും സ്വന്തമാക്കി അവതരിപ്പിക്കുന്നത്?
- കെ എ സോളമൻ
No comments:
Post a Comment