Saturday, 16 May 2020

മല്യയ്ക്ക്ഇനി തീഹാർജയിൽ


9000 കോടിയെ  മല്യ തട്ടിച്ചുള്ളു, അതിനാണ് നാടുകടത്തിയത്. നാടുവി ട്ടെന് പറഞ്ഞാലും കുഴപ്പമില്ല. ഇപ്പോൾ മല്യ പറയുന്നു 12000 കോടിയോ അതിനു മുകളിലോ തരാം, ഇന്ത്യയിലോട്ടു തിരികെ എടുക്കണമെന്ന്.

മദ്യ നിർമ്മാണവും വിതരണവുമായിരുന്നു മുഖ്യ വ്യവസായം. കേരളം, തമിഴ്നാടു, കണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടുംബങ്ങളെ മദ്യം കടുപ്പിച്ചു കുത്തുപാളയെടുപ്പിച്ച ക്രെഡിറ്റുമായി നടക്കുകയായിരുന്നു .

ഓണം വിഷു പോലെ കേരളത്തിൻ്റെ തനതു ബ്രാൻ്റായിരുന്നു മക്ഡവൽ. മക്ഡവലിൻ്റെ വളർച്ചയ്ക്ക് കേരളത്തിൻ്റെ ആദർശവാൻ മുഖ്യമന്ത്രി വരെ സഹായിച്ചിട്ടുണ്ട്. ചാരായ നിരോധനം അതിലൊന്നാണ്

കള്ളുഷാപ്പുപോലെ മുട്ടിനു മുട്ടിനു നാട്ടിലുണ്ടായിരുന്ന സംരംഭമായിരുന്നു ചാരായ ഷാപ്പുകൾ. കള്ളുഷാപ്പിലേതു പോലെ വേസ്റ്റ് നിക്ഷേപം ഒന്നും തന്നെ ചാരായ ഷാപ്പുമായി ബന്ധപ്പെട്ടില്ലായിരുന്നു. ആകെയുള്ള വേസ്റ്റ് മുട്ടത്തൊണ്ടായിരുന്നു . പട്ടയും മുട്ടയും -അതായിരുന്നു കോമ്പിനേഷൻ. ഇടി കൊണ്ടു കൂമ്പു കലങ്ങിയവനും പട്ടയും മുട്ടയും സിദ്ധൗഷധമായിരുന്നു. കുറെ ജോലിക്കാരും ജീവിച്ചു പോന്നു.

അപ്പോഴാണ് ആദർശവാൻ മുഖ്യനു തോന്നിയത് ഈ പണി പറ്റില്ല. ഒറ്റയടിക്ക് ചാരായം നിരോധിക്കും. ചാരായം കളർ ചേർത്തു വില്ക്കുന്ന ഏർപ്പാട് സർക്കാർ ഏറ്റെടുത്തു. ചാരായത്തിൽ കളർ ചേർക്കുന്ന മുഖ്യ ചുമതല വിജയ് മല്യക്കും. ഈ ഇടപാടിൽ ആദർശം മുഖ്യന് എന്തെങ്കിലും തടഞ്ഞോയെന്ന് ആർക്കുമറിയില്ല. ഭാര്യ പോലും കോടിശ്വരി ആയിരിക്കെ പുള്ളിക്കാരൻ എന്നും കടക്കാരൻ ആയിരുന്നു. സ്ഥാനാർത്ഥി ആയപ്പോൾ എല്ലാം കെട്ടിവെയ്ക്കാനുള്ള കാശ് പാവം നാട്ടുകാരാണ് പിരിച്ചു നൾകിയത്.

ഈ സമയം മല്യക്ക് പണം കുമിഞ്ഞു കൂടുകയായിരുന്നു. കുതിരപന്തയം,.യുവസുന്ദരികളുമായി നൃത്തം, സ്പീഡ് ബോട്ടിൽ മൽപ്പിടുത്തം, ആഗോള ലേലം ഇതൊക്കെയായിരുന്നു മല്യയുടെ വിനോദങ്ങൾ  . കൂട്ടത്തിൽ ലോൺ എടുത്ത് ബാങ്കുകളെ പറ്റിക്കലും.

പക്ഷെ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട. മല്യക്ക് ലണ്ടനിലെ സുഖമാസം എറെക്കുറെ അവസാനിച്ചു. ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള വഴികൾ  ഒരുങ്ങിക്കഴിഞ്ഞു.

മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പ് എന്നീ കേസുകള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ യു.കെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അനുമതി മല്യയ്ക്കക്കു നിഷേധിക്കപ്പെട്ടു . ടീനേജ് സുന്ദരികളുളായുള്ള കെളവൻ്റെ സ്പീഡു ബോട്ടുയാത്ര കോടതി നിരീക്ഷിച്ചിരിക്കണം

ഇന്ത്യ-യു.കെ കൈമാറല്‍ ഉടമ്പടി പ്രകാരം വിജയ് മല്യയെ 28 ദിവസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. അതായത് ഏകദേശം ഒരു മാസത്തിനു ശേഷം തീഹാർ ജയിലിലെ കാറ്റിൽ ക്ളാസ് മല്യക്ക് പരിചിതമായി തുടങ്ങും

സര്‍ക്കാറിന് നല്‍കാനുള്ള തുക പൂര്‍ണമായും തിരികെ നല്‍കാന്‍ തയ്യാറാണെന്നും തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മല്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയതും രസകരമായിരിക്കുന്നു. അക്കൗണ്ടിങ്ങിൻ്റെ ഭാഗമായി 9000 കോടി ബാങ്കുകൾ എഴുതിത്തള്ളിയത് മല്യയെ രക്ഷിക്കാൻ വേണ്ടി മോദി സർക്കാർ ചെയ്ത അഴിമതിയാണെന്ന് നോട്ട് നിരോധനം പിൻവലിക്കുമെന്ന്  ഇപ്പോഴും വിചാരിക്കുന്ന ചില മാധ്യമ മുതലാളിമാർ പ്രചരിപ്പിക്കുകയുണ്ടായി.  എങ്കിൽ എന്തിന് മല്യ പണം തിരികെയടക്കാൻ പോകുന്നുവെന്നചോദ്യം ഈ മാധ്യമ മുതലാളിമാരുടെ വായിലോട്ടു തള്ളിയ പഴമായി മാറി .

മല്യയ്ക്കൊപ്പം നീരവുമോദിയെപ്പോലെ കുറെപ്പേരുണ്ട്  വിദേശത്തേക്കു കടന്നവർ . അവരുടെയും അവസ്ഥ ഇതു തന്നെ. തട്ടിപ്പുകാർക്കു നാട്ടിലും വിദേശത്തുമായി സ്വൈരവിഹാരം നടത്താൻ രാജ്യം ഇcപ്പാൾ ഭരിക്കുന്നത് 60 വർഷം ഇന്ത്യയെ ഭരിച്ചു നശിപ്പിച്ചവരല്ല എന്നതാണ് ആശ്വാസം.

- കെ എ സോളമൻ

Monday, 11 May 2020

മറ്റൊരുപ്രളയത്തിനായി കാത്തിരിക്കരുത്

2018 ലെ മൺസൂൺ കാലത്ത് ചിലർ ചേർന്ന് ഡാം ദുരന്തമുണ്ടാക്കിയത് കേരളീയർ മക്കാറായിട്ടില്ല.. ഡാമുകളുടെ മോശം മാനേജ്മെന്റ്  മൂലം കൃത്രിമമായി സൃഷ്ടിക്കപ്പെട്ട വെള്ളപ്പൊക്കത്തിൽ അനേകം പേർ കൊല്ലപ്പെടുകയും  ഭവനരഹിതരാകുകയും ചെയ്തു. ഈ വർഷം മറ്റൊരു ഡാം ദുരന്തത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അടുത്തുവന്ന മഴക്കാലവും വേനൽമഴയും ഡാമുകളിലെ ജലനിരപ്പ് രൂക്ഷമാകുന്നത് സംബന്ധിച്ച് ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ഏറ്റവും വിശ്വസനീയമായ കാലാവസ്ഥാ ഫോർ‌കാസ്റ്റിംഗ് ഏജൻസിയായ തമിഴ്‌നാട് വെതർമാൻ കനത്ത മഴയും അതുമായി ബന്ധപ്പെട്ട വെള്ളപ്പൊക്കവും കേരളത്തിൽ ഉണ്ടാകുമെന്ന് സൂചന നൽകിക്കഴിഞ്ഞു. ഇടുക്കി ഡാം ഉൾപ്പെടെയുള്ള ഡാമുകളിലെ ജലനിരപ്പ് അടിയന്തിരമായി കുറയ്ക്കാൻ മറ്റ് പരിസ്ഥിതി വിദഗ്ധരും അഭിപ്രായപ്പെടുന്നു..

ഈ സാഹചര്യത്തിൽ, സംഭവിക്കാൻ സാധ്യതയുള്ള വെള്ളപ്പൊക്കം കണക്കിലെടുത്ത് പ്രവർത്തനങ്ങൾ ആരംഭിക്കാനും കേരള ഡാമുകൾ തുറക്കുന്ന തമിഴ്‌നാട് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കുന്നതിന് കേരള- തമിഴ്നാടു സർക്കാരുകൾ തമ്മിൽ അടിയന്തിര ചർച്ചകൾ നടത്താനും അധികാരികൾ തയ്യാറാകണം

കെ എ സോളമൻ

Saturday, 9 May 2020

കെ ഫോൺ കിട്ടിയവർ കൈ പൊക്കൂ

കെ ഫോൺ കിട്ടിയവർ കൈ പൊക്കൂ

ചിലരെ സംബന്ധിച്ചിടത്തോളം, ഇന്റർനെറ്റ് ഒരു പൂർണ്ണ ആസക്തിയായി മാറി. വിവരങ്ങൾ, ഇ-മെയിലുകൾ എന്നിവയ്ക്കായി ജനങ്ങൾ കമ്പ്യൂട്ടറുകളിലേക്കോ സെൽ ഫോണുകളിലേക്കോ തിരിയുന്നു. ചിലർ ഇന്റർനെറ്റിലൂടെ ഷോപ്പുചെയ്യുന്നു, ഓൺലൈൻ ഷോപ്പിംഗ് എന്നു വിളിക്കും. മദ്യമൊഴിച്ച് എല്ലാ സാധനങ്ങളും ഓൺലൈനിൽ കിട്ടിയിരുന്നു. ഇന്നിപ്പോൾ മദ്യവും ഏറെക്കുറെ ഉറപ്പായി. സൊമാറ്റോയെന്നോ, ടുമാറ്റോയെന്നോ വിളിക്കുന്ന ഒരു കമ്പനി ആദിശയിൻ ലൈസൻസ് കിട്ടാൻ ഏജൻ്റ്മാർ മുഖേന ബന്ധപ്പെട്ട മന്ത്രിയെ ബന്ധപ്പെട്ടു എന്നാണ് വാർത്ത. അതായത് ഓൺലൈൻ മദ്യം ഏറെക്കറെ ഉറപ്പായി.
സെൽ ഫോണിൽ   മെസ്സേജുകൾ വായിക്കാനും വീഡിയോ ക്ലിപ്പുകൾ കാണാനും മണിക്കൂറുകൾ ചെലവഴിക്കുന്നവരുമുണ്ട്. ഇന്റർനെറ്റ് ആസക്തി രസകരമാണെന്ന് തോന്നാമെങ്കിലും ചില ആളുകളിൽ ഇന്റർനെറ്റ് അമിത ഉപയോഗത്തിന് സാധ്യതയുണ്ടെന്നും അവർ മനോരോഗത്തിന്‌ അടിമപ്പെടുമെന്നും  നിരവധി സൈക്ക് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഈ വിധം വർദ്ധിച്ചു വരുന്ന അസുഖത്തെ ഇന്റർനെറ്റ് ആഡിക്ഷൻ ഡിസോർഡർ എന്ന് വിളിക്കും. ഭാഗ്യവശാൽ, ഉയർന്ന നിലവാരമുള്ള ഗാഡ്‌ ജറ്റ് കൈവശം വയ്ക്കാൻ പണമില്ലാത്തതിനാൽ രാജ്യത്തെ ദരിദ്രരായ ആളുകൾക്ക് ഈ തകരാറിന് സാധ്യതയില്ല. ആയതിനാൽ, അവർ എന്തെങ്കിലുമൊക്കെ ജോലി ചെയ്യാൻ സമയം കണ്ടെത്തുകയും ചെയ്യുന്നു.
എന്നാൽ കേരളത്തിൽ ഇതവസാനിപ്പിക്കണം, ആരും അനാവശ്യമായി ജോലി ചെയ്യാൻ പാടില്ല എന്ന ദൃഢനിശ്ചയത്തോടെയാണ് 2016 മെയ് മാസത്തിൽ പിണറായി സർക്കാർ കേരളത്തിൽ അധികാര മേറ്റത്. പാവപ്പെട്ടവരെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലേക്ക്   കൊണ്ടുവരാനുള്ള പദ്ധതി കേരള സംസ്ഥാന സർക്കാർ 2017-ൽ ആവിഷ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈ എടുത്താണ് കേരളാ ഫൈബർ ഓപ്റ്റിൿ നെറ്റ്വർക്ക് സംവിധാനമൊരുക്കാൻ തീരുമാനമെടുത്തത്. നിയമസഭയിൽ പ്രഖ്യാപിച്ച പുതിയ ഫൈബർ ശൃംഖലയുടെ ഭാഗമായി 20 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ സൗൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ വിഭാവനം ചെയ്യുകയായിരുന്നു. സൗജന്യ ഇന്റർനെറ്റ് കണക്ഷനു പുറമേ,  സൗജന്യ മൊബൈൽ ഫോണും   വാഗ്ദാനം ചെയ്തിരുന്നു.  കെ-ഫോൺ, അതായിരുന്നു ഫോണിൻ്റെ പേര്.
 ഇന്നിപ്പോൾ 2020 മെയ് പകുതി ആകാറായി. എത്ര പേർക്ക്‌ കെ ഫോൺ കിട്ടിയെന്ന്  കോവിഡിൻ്റെ പശ്ചാത്തലത്തിൽ കണക്കെടുക്കാൻ കഴിഞ്ഞിട്ടില്ല. അതു കൊണ്ടു കിട്ടിയവരെല്ലാം കൈ ഒന്നുപൊക്കി കാണിക്കൂ, എണ്ണമെടുക്കട്ടെ. ഇനി അഥവാ കൈ പൊക്കുന്നത് വൈദേശിക അടിമത്വത്തിൻ്റെ ഭാഗമായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ 750 രൂപയ്ക്ക് വാങ്ങിയ തോർത്തുമുണ്ടെടുത്തു തലേൽ കെട്ടി കാണിച്ചാലും മതി
-കെ എ സോളമൻ

Tuesday, 5 May 2020

കഷ്ടമാണ് കേരള കാര്യങ്ങൾ

സ്കൂൾ, ഹയർസെക്കൻഡറി അധ്യാപകരെ റേഷൻ കടയിൽ ജോലിക്ക് നിയോഗിച്ച് കണ്ണൂരിൽ കലക്ടറുടെ ഉത്തരവ്. കോവിഡ് – 19 പ്രതിരോധത്തിന് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന സർക്കാർ ഉത്തരവിൻ്റെ ഭാഗമായാണ് നടപടി.

അതായത് കോവിഡിനു ശേഷം റേഷൻ കടക്കാരെ സ്കൂളുകളിൽ അധ്യാപകരായി നിയമിക്കുമെന്നു ചുരുക്കം .അതോടൊപ്പം കോളജ് അധ്യാപകരെ റേഷനിംഗ് ഇൻസ്പെക്ടറും സപ്ളൈ ഓഫീസറുമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

റേഷൻകട നിയമനത്തിലൂടെ കേരളത്തിലെ അധ്യാപകരെ ഒന്നടങ്കം ആഷേപിച്ച സർക്കാർ എന്ന ബഹുമതി പിണറായിക്കും കൂട്ടർക്കും സ്വന്തം

K A Solaman