Monday, 11 May 2020

മറ്റൊരുപ്രളയത്തിനായി കാത്തിരിക്കരുത്

2018 ലെ മൺസൂൺ കാലത്ത് ചിലർ ചേർന്ന് ഡാം ദുരന്തമുണ്ടാക്കിയത് കേരളീയർ മക്കാറായിട്ടില്ല.. ഡാമുകളുടെ മോശം മാനേജ്മെന്റ്  മൂലം കൃത്രിമമായി സൃഷ്ടിക്കപ്പെട്ട വെള്ളപ്പൊക്കത്തിൽ അനേകം പേർ കൊല്ലപ്പെടുകയും  ഭവനരഹിതരാകുകയും ചെയ്തു. ഈ വർഷം മറ്റൊരു ഡാം ദുരന്തത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അടുത്തുവന്ന മഴക്കാലവും വേനൽമഴയും ഡാമുകളിലെ ജലനിരപ്പ് രൂക്ഷമാകുന്നത് സംബന്ധിച്ച് ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ഏറ്റവും വിശ്വസനീയമായ കാലാവസ്ഥാ ഫോർ‌കാസ്റ്റിംഗ് ഏജൻസിയായ തമിഴ്‌നാട് വെതർമാൻ കനത്ത മഴയും അതുമായി ബന്ധപ്പെട്ട വെള്ളപ്പൊക്കവും കേരളത്തിൽ ഉണ്ടാകുമെന്ന് സൂചന നൽകിക്കഴിഞ്ഞു. ഇടുക്കി ഡാം ഉൾപ്പെടെയുള്ള ഡാമുകളിലെ ജലനിരപ്പ് അടിയന്തിരമായി കുറയ്ക്കാൻ മറ്റ് പരിസ്ഥിതി വിദഗ്ധരും അഭിപ്രായപ്പെടുന്നു..

ഈ സാഹചര്യത്തിൽ, സംഭവിക്കാൻ സാധ്യതയുള്ള വെള്ളപ്പൊക്കം കണക്കിലെടുത്ത് പ്രവർത്തനങ്ങൾ ആരംഭിക്കാനും കേരള ഡാമുകൾ തുറക്കുന്ന തമിഴ്‌നാട് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കുന്നതിന് കേരള- തമിഴ്നാടു സർക്കാരുകൾ തമ്മിൽ അടിയന്തിര ചർച്ചകൾ നടത്താനും അധികാരികൾ തയ്യാറാകണം

കെ എ സോളമൻ

No comments:

Post a Comment