Saturday 16 May 2020

മല്യയ്ക്ക്ഇനി തീഹാർജയിൽ


9000 കോടിയെ  മല്യ തട്ടിച്ചുള്ളു, അതിനാണ് നാടുകടത്തിയത്. നാടുവി ട്ടെന് പറഞ്ഞാലും കുഴപ്പമില്ല. ഇപ്പോൾ മല്യ പറയുന്നു 12000 കോടിയോ അതിനു മുകളിലോ തരാം, ഇന്ത്യയിലോട്ടു തിരികെ എടുക്കണമെന്ന്.

മദ്യ നിർമ്മാണവും വിതരണവുമായിരുന്നു മുഖ്യ വ്യവസായം. കേരളം, തമിഴ്നാടു, കണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടുംബങ്ങളെ മദ്യം കടുപ്പിച്ചു കുത്തുപാളയെടുപ്പിച്ച ക്രെഡിറ്റുമായി നടക്കുകയായിരുന്നു .

ഓണം വിഷു പോലെ കേരളത്തിൻ്റെ തനതു ബ്രാൻ്റായിരുന്നു മക്ഡവൽ. മക്ഡവലിൻ്റെ വളർച്ചയ്ക്ക് കേരളത്തിൻ്റെ ആദർശവാൻ മുഖ്യമന്ത്രി വരെ സഹായിച്ചിട്ടുണ്ട്. ചാരായ നിരോധനം അതിലൊന്നാണ്

കള്ളുഷാപ്പുപോലെ മുട്ടിനു മുട്ടിനു നാട്ടിലുണ്ടായിരുന്ന സംരംഭമായിരുന്നു ചാരായ ഷാപ്പുകൾ. കള്ളുഷാപ്പിലേതു പോലെ വേസ്റ്റ് നിക്ഷേപം ഒന്നും തന്നെ ചാരായ ഷാപ്പുമായി ബന്ധപ്പെട്ടില്ലായിരുന്നു. ആകെയുള്ള വേസ്റ്റ് മുട്ടത്തൊണ്ടായിരുന്നു . പട്ടയും മുട്ടയും -അതായിരുന്നു കോമ്പിനേഷൻ. ഇടി കൊണ്ടു കൂമ്പു കലങ്ങിയവനും പട്ടയും മുട്ടയും സിദ്ധൗഷധമായിരുന്നു. കുറെ ജോലിക്കാരും ജീവിച്ചു പോന്നു.

അപ്പോഴാണ് ആദർശവാൻ മുഖ്യനു തോന്നിയത് ഈ പണി പറ്റില്ല. ഒറ്റയടിക്ക് ചാരായം നിരോധിക്കും. ചാരായം കളർ ചേർത്തു വില്ക്കുന്ന ഏർപ്പാട് സർക്കാർ ഏറ്റെടുത്തു. ചാരായത്തിൽ കളർ ചേർക്കുന്ന മുഖ്യ ചുമതല വിജയ് മല്യക്കും. ഈ ഇടപാടിൽ ആദർശം മുഖ്യന് എന്തെങ്കിലും തടഞ്ഞോയെന്ന് ആർക്കുമറിയില്ല. ഭാര്യ പോലും കോടിശ്വരി ആയിരിക്കെ പുള്ളിക്കാരൻ എന്നും കടക്കാരൻ ആയിരുന്നു. സ്ഥാനാർത്ഥി ആയപ്പോൾ എല്ലാം കെട്ടിവെയ്ക്കാനുള്ള കാശ് പാവം നാട്ടുകാരാണ് പിരിച്ചു നൾകിയത്.

ഈ സമയം മല്യക്ക് പണം കുമിഞ്ഞു കൂടുകയായിരുന്നു. കുതിരപന്തയം,.യുവസുന്ദരികളുമായി നൃത്തം, സ്പീഡ് ബോട്ടിൽ മൽപ്പിടുത്തം, ആഗോള ലേലം ഇതൊക്കെയായിരുന്നു മല്യയുടെ വിനോദങ്ങൾ  . കൂട്ടത്തിൽ ലോൺ എടുത്ത് ബാങ്കുകളെ പറ്റിക്കലും.

പക്ഷെ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട. മല്യക്ക് ലണ്ടനിലെ സുഖമാസം എറെക്കുറെ അവസാനിച്ചു. ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള വഴികൾ  ഒരുങ്ങിക്കഴിഞ്ഞു.

മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പ് എന്നീ കേസുകള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ യു.കെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അനുമതി മല്യയ്ക്കക്കു നിഷേധിക്കപ്പെട്ടു . ടീനേജ് സുന്ദരികളുളായുള്ള കെളവൻ്റെ സ്പീഡു ബോട്ടുയാത്ര കോടതി നിരീക്ഷിച്ചിരിക്കണം

ഇന്ത്യ-യു.കെ കൈമാറല്‍ ഉടമ്പടി പ്രകാരം വിജയ് മല്യയെ 28 ദിവസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. അതായത് ഏകദേശം ഒരു മാസത്തിനു ശേഷം തീഹാർ ജയിലിലെ കാറ്റിൽ ക്ളാസ് മല്യക്ക് പരിചിതമായി തുടങ്ങും

സര്‍ക്കാറിന് നല്‍കാനുള്ള തുക പൂര്‍ണമായും തിരികെ നല്‍കാന്‍ തയ്യാറാണെന്നും തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മല്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയതും രസകരമായിരിക്കുന്നു. അക്കൗണ്ടിങ്ങിൻ്റെ ഭാഗമായി 9000 കോടി ബാങ്കുകൾ എഴുതിത്തള്ളിയത് മല്യയെ രക്ഷിക്കാൻ വേണ്ടി മോദി സർക്കാർ ചെയ്ത അഴിമതിയാണെന്ന് നോട്ട് നിരോധനം പിൻവലിക്കുമെന്ന്  ഇപ്പോഴും വിചാരിക്കുന്ന ചില മാധ്യമ മുതലാളിമാർ പ്രചരിപ്പിക്കുകയുണ്ടായി.  എങ്കിൽ എന്തിന് മല്യ പണം തിരികെയടക്കാൻ പോകുന്നുവെന്നചോദ്യം ഈ മാധ്യമ മുതലാളിമാരുടെ വായിലോട്ടു തള്ളിയ പഴമായി മാറി .

മല്യയ്ക്കൊപ്പം നീരവുമോദിയെപ്പോലെ കുറെപ്പേരുണ്ട്  വിദേശത്തേക്കു കടന്നവർ . അവരുടെയും അവസ്ഥ ഇതു തന്നെ. തട്ടിപ്പുകാർക്കു നാട്ടിലും വിദേശത്തുമായി സ്വൈരവിഹാരം നടത്താൻ രാജ്യം ഇcപ്പാൾ ഭരിക്കുന്നത് 60 വർഷം ഇന്ത്യയെ ഭരിച്ചു നശിപ്പിച്ചവരല്ല എന്നതാണ് ആശ്വാസം.

- കെ എ സോളമൻ

No comments:

Post a Comment