Sunday 14 June 2020

OIOPകളുടെ തിമിർപ്പ്

പെൻഷൻ എന്നത് മാറ്റിവെയ്ക്കപ്പെട്ട വേതനമാണ്. സർവീസ് ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളതും കോടതി പലകുറി അംഗീകരിച്ചിട്ടുള്ളതും ആണ്. വാഗ്ദാനത്തിൽ നിന്ന് പുറകോട്ടു പോകുക ജനാധിപത്യ സർക്കാരിന് ചേർന്നതല്ല. 

കേന്ദ്ര സർവീസിൽ പെൻഷൻ കുറവാണ് ,  അവർക്ക് കൂടുതൽ കൊല്ലം സേവനം ചെയ്യാൻ അവസരമുള്ളതുകൊണ്ടാണത്. കെ എസ് എഫ് ഇ യിലും കോഒപ്പാറ്റിവ് ഡിപ്പാർട്ടുമെൻ്റിലും സേവന കാലാവധി കൂടുതലായതിനാൽ പെൻഷൻ കുറവാണ്. പെൻഷൻ കൊടുക്കില്ലെങ്കിൽ അതു സർവീസിൽ കയറുമ്പോൾ തന്നെ പറയണം.

കർഷകന് ഇന്നുള്ള പെൻഷൻ പോരെങ്കിൽ കൂട്ടിത്തരാൻ ആവശ്യപ്പെടാം, അല്ലാതെ പെൻഷൻ വാങ്ങുന്നവരുടേത് പിടിച്ചെടുക്കണം എന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ഇവിടെ ജീവിതകാലം മുഴവനും കലുങ്കിലും പീടികത്തിണ്ണയിലുമിരുന്നു ബീഡിവലിച്ചും ബിവറേജസിൽ വരിനിന്നും  ജീവിതം തുലക്കുന്നവരുണ്ട്. ഇവിർക്കും 10000 രൂപാ പെൻഷൻ വേണമെന്നു പറയുന്നതിലെ ലോജിക് എന്താണ്? ഒരു പക്ഷെ ഇവരാരും 60 തികയ്ക്കില്ല എന്നു സർക്കാരിനെ രഹസ്യമായി ബോധ്യപ്പെടുത്തി 10000 വെച്ചു വാങ്ങാനുള്ള തന്ത്രമണോ? 

ഓയോപ്പുകളുടെ തിമിർപ്പു കൊള്ളാം, പക്ഷെ അത് പെൻഷണേഴ്സിൻ്റെ നെഞ്ചത്ത്കയറി നിന്നാകരുത്.

- കെ എ സോളമൻ

No comments:

Post a Comment