മുതിര്‍ന്ന ആളുകളുകൾക്ക് സ്വയം പഠനത്തിന് ഒരു സംവിധാനം എന്ന നിലയ്ക്കാണ് ഓണ്‍ലൈന്‍ ക്ളാസ് പ്രധാനമായും പ്രവര്‍ത്തിച്ചു തുടങ്ങിയത് ക്ളാസ് റൂം പoനത്തിൻ്റെ മേന്മകളാന്നും തന്നെ അതിനവകാശപ്പെടാനില്ല. അലസരായ കട്ടികളെ ക്ളാസിൽ പിടിച്ചിരുത്തി പഠിപ്പിക്കുക എന്ന അദ്ധ്യാപകരുടെ വലിയൊരു ക്ളേശം അവസാനിച്ചതോടെ ഒരു കൂട്ടം വിദ്യാർത്ഥികൾ അക്ഷരം പഠിക്കാത്തവരായി മാറി. കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ ഓൺലൈൻ ക്ളാസ് അല്ലാതെ മറ്റൊന്നും ചെയ്യാനാവാത്തതു കൊണ്ട് ഇത് ഒരു അനിവാര്യ ദുരന്തമായി കാണാനെ നിവൃത്തിയുള്ളു.
പ്രീ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈൻ പഠനം കൊണ്ട് കാര്യമായ പ്രയോജനമില്ല. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, കോളജ് മേഖലകളിൽ ഓണ്‍ലൈന്‍ പഠനത്തിൻ്റെ പ്രയോജനം ലഭിക്കുന്നുണ്ടെങ്കിലും ക്ളാസ്മുറിയിൽ നിന്ന് അധ്യാപകന് ഗൈഡൻസ് കൊടുക്കാൻ പറ്റാതെ വന്നത് പഠനത്തിൻ്റെ ഗൗരവം കുറച്ചു.
ജൂണ്‍ ഒന്നാംതീയതി പ്രവേശനോത്സവത്തോടെ സംസ്ഥാനത്തെ സ്കൂളുകളില്‍ ഡിജിറ്റല്‍പഠനം ആരംഭിക്കുമെന്ന് പുതിയ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറയുന്നു. ഒാണ്‍ലൈന്‍ ക്ളാസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജൂലൈയില്‍ തുടങ്ങുമെന്നും പറയുന്നു.
ടെലിവിഷൻ, മൊബൈൽ, ഇൻ്റർനെറ്റ് തുടങ്ങിയവയെല്ലാം ഡിജിറ്റൽ ക്ളാസിൻ്റെയും ഓൺലൈൻ ക്ളാസിൻ്റെയും അഭിഭാജ്യ ഘടകങ്ങളായിരിക്കെ ഈ രണ്ടു രീതികളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അധ്യാപകർക്കെങ്കിലും മന്ത്രി ഉടൻ പറഞ്ഞു കൊടുക്കണ്ടതാണ്.
ഓൺലൈൻ പഠനം ഡിജിറ്റൽ പഠനത്തിൽ നിന്ന് ഉയർന്നുവന്നതിനാൽ ഇവ സമാനമാണ് എന്ന ചിന്തിക്കുന്നവരാണ് ഭൂരിപക്ഷ ജനം
ഈ രണ്ട് പദങ്ങളും പരസ്പരം മാറിമാറി ഉപയോഗിക്കുകയും ചെയ്യുന്നു.
സർവ്വകലാശാലകളോ സ്വതന്ത്ര ഏജൻസികളോ നൽകുന്ന എല്ലാ ഓൺലൈൻ കോഴ്സുകളെയും
പൊതുവെ ഡിജിറ്റൽ പഠനം എന്നാണു് വിളിക്കുന്നത്.
അതുകൊണ്ട് ഡിജിറ്റൽ പഠനവും ഓൺലൈൻ പഠനവും ഒന്നല്ല രണ്ടാണ് എന്ന് പ്രത്യേകം പറഞ്ഞ സ്ഥിതിക്ക് ഓരോന്നിലും എന്തൊക്കെ ഗാഡ്ഗെറ്റ്സ് ആകാം എന്തൊക്കെ പാടില്ല എന്ന് മന്ത്രി വ്യക്തമാക്കിയാൽ പലരുടെയും ഈ ദിശയിലുള്ള സംശയം മാറിക്കിട്ടും
ഉപഗ്രഹപഠനം ഇവയിൽ ഏതിൽ പെടുത്താമെന്നതു പോലുള്ള സംശയങ്ങൾ അധ്യാപകർക്കുപോലുമുണ്ട്.