നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയം സംസാരിക്കുമെന്ന് പറയുന്ന കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷിൻ്റേത് വേറിട്ട സമീപനമാണ്. തീർച്ചയായും ഇത് അദ്ദേഹത്തിന്റെ മുൻഗാമികളുടെ പ്രവർത്തനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തം . മുൻ സ്പീക്കർമാരിൽ ആരും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല.
സഭയുടെ ബിസിനസ്സ് നടത്തുന്നതിനുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും സഭയിലെ എല്ലാ അംഗങ്ങൾക്കും സംവാദങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടെന്നും ഉറപ്പാക്കേണ്ടത് സ്പീക്കറുടെ കടമയാണ്. സഭയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും എന്തു പറയുന്നു അവ കേൾക്കുക എന്നതാണ് സ്പീക്കറുടെ പ്രധാനപ്പെട്ട ചുമതല. ആയതിനാൽ സ്പീക്കർ സംവാദത്തിൽ ഏർപ്പെട്ട് പക്ഷം പിടിക്കേണ്ട സാഹചര്യം ഒഴിവാക്കണം. പുറത്തു പക്ഷം പറഞ്ഞിട്ട് അകത്ത് മിണ്ടാതിരിക്കും എന്നു പറയുന്നതു കൊണ്ടു എന്തു പ്രയോജനമാണുള്ളത്?
സഭ എങ്ങനെ സുഗമമായി നടത്താമെന്നതിനെക്കുറിച്ച് മുൻ സ്പീക്കറും മന്ത്രിയുമായ കെ രാധാകൃഷ്ണന്റെ ഉപദേശം പുതിയ സ്പീക്കറിന് സ്വീകരിക്കാവുന്നതാണ്.
-കെ എ സോളമൻ
No comments:
Post a Comment