Tuesday 1 June 2021

#ഇന്ത്യൻ #വകഭേദങ്ങൾ


ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, കാപ്പ എന്നിവ ഗ്രീക്ക് ഭാഷയിലെ അക്ഷരങ്ങളാണ്. വിവിധ ഭാഷകൾ. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം തുടങ്ങിയവയിൽ ഇവയ്ക്ക് പ്രാധാന്യമുണ്ട്. ഇപ്പോഴിതാ മെഡിക്കൽ സയൻസിലും ഈ അക്ഷരങ്ങൾ മുമ്പെങ്ങുമില്ലാതിരുന്ന സ്ഥാനം  നേടിയിരിക്കുന്നു

ലോകാരോഗ്യസംഘടന വിളിച്ചുചേർത്ത ഒരു കൂട്ടം വിദഗ്ധർ കോവിഡ് -19 വൈറസിന്റെ വകഭേദങ്ങളെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, കാപ്പ എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച് ലേബൽ ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്നു. ഇവയിൽ കാപ്പയും ഡെൽറ്റയും ഇന്ത്യൻ വകഭേദങ്ങളാണ്!

അടുത്തിടെ, ലോകാരോഗ്യ സംഘടന അതിന്റെ ചില ബൗദ്ധികസ്വത്തുക്കൾ ഇന്ത്യയുമായി പങ്കിടുന്നതിൽ വളരെ മാന്യത പുലർത്തുന്നു.. വൈറസിന്റെ പരിണാമം നിരീക്ഷിക്കുമ്പോൾ, ഇന്ത്യയുടെ സംഭാവന അവഗണിക്കാൻ അവർക്ക് കഴിയില്ല. ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ പക്ഷെ സ്വീകരിക്കാനള്ള  മാനസികാവസ്ഥയിലല്ല ഇന്ത്യൻ മെഡിക്കൽ സംഘങ്ങൾ.

 വുഹാൻ വംശജനായ കോവിഡ് -19 വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടന ഇപ്പോഴും ഇരുട്ടിൽ തപ്പുമ്പോൾ ഇന്ത്യ, വിയറ്റ്നാം, മറ്റ് മൂന്നാം ലോക രാജ്യങ്ങൾ എന്നിവർക്കായി വൈറസിന്റെ വകഭേദങ്ങളെ വീതിച്ചു നൽകുന്നത് ഒരു കളിയാണ്. ഇത്തരം കളിയിലൂടെയാണ്  ഡെൽറ്റയ്ക്കും കാപ്പയ്ക്കും പറ്റിയ വാക്സീനുകൾ ഇന്ത്യയിലേക്കു കയറ്റി അയയ്ക്കാൻ ആഗോള കുത്തകകൾക്ക് കഴിയുന്നത്.'

കെ എ സോളമൻ

No comments:

Post a Comment