Monday 21 June 2021

#ചിരിക്കുക, #നശിക്കുക



യാത്രക്കാർക്കായി കേരള ഗതാഗത മന്ത്രി ആന്റണി രാജു സംസ്ഥാനത്തെ ആദ്യത്തെ ഹരിത ബസ് സർവീസ്  ആരംഭിച്ചിരിക്കുന്നു. ദ്രവീകൃത പ്രകൃതിവാതകം (എൽ‌എൻ‌ജി) പവേർഡ് ബസുകൾക്ക് ഓരോ വർഷവും കുറഞ്ഞത് 500 കോടി രൂപ ലാഭിക്കാനാകുമെന്ന് മന്ത്രി.

വളരെ നല്ല കാര്യം, പക്ഷെ ഡീസലിൽ നിന്ന് സി‌എൻ‌ജി ബസുകളിലേക്കും ഇലക്ട്രിക് ബസുകളിലേക്കും കെ‌എസ്‌ആർ‌ടി‌സി മാറിയിപ്പോൾ  വലിയ ലാഭമായിരുന്നു പ്രതീക്ഷിച്ചിരുന്നത്., പക്ഷേ അത് നിരാശയിൽ അവസാനിച്ചു. മിക്ക ഇലക്ട്രിക് ബസുകളും ഇനി പ്രവർത്തിക്കാനാവാത്ത വിധം വള്ളിപ്പടർപ്പുകൾക്കുള്ളിൽ വിശ്രമിക്കുന്നു. വേൾവോ എ സി ബസുകളുടെ ഗതിയും ഏറെക്കുറെ അങ്ങനെ തന്നെ. സ്വകാര്യ ഓപ്പറേറ്റർമാരുമാരുടെ ഇലക്ട്രിക് ബസുകൾ ലാഭകരമായി പ്രവർത്തിക്കുമ്പോഴാണ് കെ എസ് ആർ ടി സിക്ക് ഇവ ബാധ്യതയാകുന്നത്., മോശപ്പെട്ട മാനേജുമെന്റാണ് കോർപ്പറേഷന്റെ ശാപം.

ചരിത്രം പരിശോധിച്ചാൽ എൽ‌എൻ‌ജി ബസുകകളെ കാത്തിരിക്കുന്ന വിധിയും വ്യത്യസ്‌തമായിരിക്കില്ല. വാങ്ങുക, ചെലവഴിക്കുക, ചിരിക്കുക, നശിക്കുക - ഇവയാണ് കെ‌എസ്‌ആർ‌ടി‌സിയുടെ മുദ്രാവാക്യം.

-കെ എ സോളമൻ

No comments:

Post a Comment