ലൈംഗികാതിക്രമത്തിനും ലൈംഗികാതിക്രമ ശിക്ഷയ്‌ക്കുമുള്ള ഐപിസി 354എ വകുപ്പ് 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള പുരുഷന്മാരെ വരെ അപമാനിക്കാനുള്ള ശക്തമായ ഉപകരണമായി കേരളത്തിൽ മാറിയിരിക്കുന്നു. ഈ വകുപ്പിന്റെ
പ്രയോഗാവൃത്തി നോക്കുമ്പോൾ, കേരളം എന്ന സംസ്ഥാനം ദൈവത്തിന്റെ സ്വന്തം നാടെന്നല്ല, ലൈംഗികാതിക്രമങ്ങളുടെ നാടായി മാറിയിരിക്കുന്നു.
354 എ സെക്ഷൻ പ്രകാരമാണ് മിക്ക കേസുകളും ഫയൽ ചെയ്തിരിക്കുന്നത് എന്നത് ഏറെക്കുറെഎല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. അത്യാഗ്രഹികളായ സ്ത്രീകളും അഴിമതിക്കാരായ പോലീസ് അധികാരികളും ചേർന്ന് പാരിതോഷികം ലക്ഷ്യം വെച്ചുകൊണ്ട് കൊടുക്കുന്ന ഇത്തരം കേസുകൾ നമ്മുടെ നിയമവ്യവസ്ഥയെ പലപ്പോഴും വഴിതെറ്റിക്കുന്നു. കോടതിയിൽ പരാതിക്കാരി അവതരിപ്പിക്കുന്ന ഓരോ തെറ്റായ ആരോപണവും കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതിനും കാരണമാകുന്നു. ഇത്തരം വ്യാജ പരാതികളെ ക്രിമിനൽ വകുപ്പ് ചേർത്തു കഠിനമായ പിഴയോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞാൽ, 90% കേസുകളും പരാതിക്കാർ പിൻവലിക്കും.
തെറ്റായ ലൈംഗികാതിക്രമക്കേസുകൾക്ക് കർശനമായ നിയമങ്ങളും ബലാത്സംഗക്കേസുകൾക്ക് കഠിനമായ ശിക്ഷയും ഉണ്ടായിരിക്കണം. ബലാത്സംഗം എല്ലാ അർത്ഥത്തിലും ഹീനമായ കുറ്റകൃത്യമാണ്, അതിനാൽ ബലാത്സംഗം എന്ന തെറ്റായ ആരോപണത്തെയും തുല്യ ഗൗരവത്തോടെ കാണണം.
വിവേചനാധികാരം ഉള്ള ഒരു കോടതിക്ക് ഇത്തരം സ്ത്രീകൾക്കെതിരെ കർശനമായി പ്രവർത്തിക്കാനും കൊള്ളയടി ഉദ്ദശിച്ച് രജിസ്റ്റർ ചെയ്യുന്ന വ്യാജ കേസുകളിൽ സ്ത്രീകൾക്ക് എന്തുതരം ശിക്ഷയാണ് ലഭിക്കുക എന്ന മാതൃക കാണിക്കാനും കഴിയും.
No comments:
Post a Comment