#മാർക്ക്ലിസ്റ്റ് #തട്ടിപ്പ്
മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിൽ കോളേജ് പ്രിൻസിപ്പലും കോഴ്‌സ് കോഓർഡിനേറ്ററും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തത് പരിഹാസ്യമാണ്.
പ്രിൻസിപ്പലും കോഴ്‌സ് കോർഡിനേറ്ററും ഇടത് അനുകൂല സംഘടനയായ എകെജിസിടിയിൽ അംഗങ്ങളായതിനാൽ എസ്എഫ്‌ഐ സെക്രട്ടറിക്കെതിരെ പ്രവർത്തിക്കാൻ ഒരിക്കലും ശ്രമിക്കില്ല. വിവാദത്തിൽ മറ്റെന്തോ ഗൂഢാലോചനയുണ്ട് അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമ ലേഖികയും കെഎസ്‌യു പ്രതിപക്ഷ നേതാക്കളും തങ്ങളുടെ കടമ നിർവഹിച്ചു, അവർക്കെതിരായ പോലീസിന്റെ ആരോപണത്തിന് ഒരു വിലയുമില്ല.
കുറ്റാരോപിതരായ വ്യക്തികൾ തെറ്റായ മാർക്ക് ലിസ്റ്റ് തയ്യാറാക്കി പരാതിക്കാരനെ അപകീർത്തിപ്പെടുത്തിയെന്ന വാദം തികച്ചും അഹാസ്യമാണ്, മനസ്സിലാക്കാൻ കഴിയാത്തതാണ്.
No comments:
Post a Comment