#വിശ്വാസത്തകർച്ച
പ്രിയങ്കാ ഗാന്ധിയെപ്പോലുള്ള സ്റ്റാർ സ്ഥാനാർത്ഥിയുണ്ടായിട്ടും വയനാട് ഉപതെരഞ്ഞെടുപ്പിലെ മോശം വോട്ടിംഗ് ശതമാനം സൂചിപ്പിക്കുന്നത് ജനങ്ങളുടെ വിശ്വാസത്തകർച്ചയും രാഷ്ട്രീയ നേതാക്കളോടുള്ള എതിർപ്പുമാണ് ' അധികാരത്തിലിരിക്കുന്നവർ കാണിക്കുന്ന അവഗണനയിലും നിസ്സംഗതയിലും മനസ്സുമടുത്ത പൗരന്മാരുടെ വർദ്ധിച്ചുവരുന്ന നിരാശ ഇവിടെ പ്രതിബിംബിക്കുന്നു..
വളരെക്കാലമായി, കേരളത്തിലെ രാഷ്ട്രീയക്കാർ ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുകയാണ്. യഥാർത്ഥ ഭരണത്തേക്കാൾ അവർ വ്യക്തിപരവും പാർട്ടിതാൽപ്പര്യങ്ങൾക്കും മുൻഗണന നൽകുന്നു. എങ്ങനെയും പണം സമ്പാദിക്കുക എന്നതായി മാറി കേരളരാഷ്ട്രീയം
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, പ്രതിസന്ധികളോട് വേണ്ടത്ര പ്രതികരണമില്ലായ്മ എന്നിവ വോട്ടർമാരെ അകറ്റി. സാധാരണ ജനം അവഗണിക്കപ്പെടുകയും നിരാശരാക്കപ്പെടുകയും ചെയ്യുന്നു.
നാടുഭരിക്കുന്ന രാഷ്ട്രീയക്കാർ ഈ വിശ്വാസത്തകർച്ചയ്ക്ക് ഉത്തരവാദികളാണ്, കാരണം അവരുടെ നിസ്സംഗമായ സമീപനം ജനാധിപത്യത്തെ നശിപ്പിക്കുകയും രാഷ്ട്രീയ പ്രക്രിയ പണ സമ്പാദന മാർഗമായി അധ:പതിപ്പിച്ച് ജനങ്ങളെ വോട്ടിംഗ് പ്രക്രിയയിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നു.
-കെ എ സോളമൻ
No comments:
Post a Comment