Saturday, 23 November 2024

ആവർത്തന നഷ്ടം

#ആവർത്തന നഷ്ടം
കേരളത്തിലെ സമീപകാല തെരഞ്ഞെടുപ്പുഫലങ്ങൾ, മുൻ തിരഞ്ഞെടുപ്പുകളുടേതു തന്നെ. സാമ്പത്തിക സ്രോതസ്സുകളുടെയും മനുഷ്യശക്തിയുടെയും ഗണ്യമായ പാഴാക്കലാണിത്.  പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലെ  വിജയങ്ങളും വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ പ്രിയങ്കാ ഗാന്ധിയുടെ വിജയവും രാഷ്ട്രീയ ഭൂമികയെ മാറ്റിമറിച്ചില്ല. പക്ഷേ പൊതുഫണ്ട് ഒത്തിരി ചോർന്നു പോകുകയും  സാധാരണ ഭരണം അവതാളത്തിലാകുകയും ചെയ്തു. 

മരണം പോലെയുള്ള ദൗർഭാഗ്യകരമായ സാഹചര്യങ്ങളല്ല, മെച്ചപ്പെട്ട സാധ്യതകൾ തേടി സിറ്റിംഗ് എംപിയും എംഎൽഎമാരും സ്വമേധയാ രാജിവച്ചതാണ് ഈ തെരഞ്ഞെടുപ്പുകൾക്ക് കാരണം. ഒഴിവാക്കാവുന്ന ഇത്തരം തെരഞ്ഞെടുപ്പുകൾ നികുതിദായകർ വഹിക്കാൻ പാടില്ലാത്ത ഭീമമായ സാമ്പത്തിക നഷ്ടമാണ്. ഇതേക്കുറിച്ച് കൂടുതൽ ഡിസ്കഷനുകൾ ആവശ്യമായിരിക്കുന്നു.

ഇത്തരം അനാവശ്യ ചെലവുകൾ തടയാൻ, മരണമോ അംഗവൈകല്യമോ അല്ലാതെ മറ്റെന്തെങ്കിലും കാരണത്താൽ എംപിയോ എംഎൽഎയോ രാജിവച്ചാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ റണ്ണറപ്പിന് ബാക്കിയുള്ള കാലം  സേവിക്കാൻ അവസരം നൽകുന്ന പുതിയ നയം കൊണ്ടുവരണം. ഇത് വലിയ അളവിലുള്ള പണവും മാൻപവറും ലാഭിക്കുക മാത്രമല്ല ഭരണത്തിൽ തുടർച്ച നിലനിർത്തുകയും ചെയ്യും. 

ഭാവിയിൽ ഇത്തരം നഷ്ടം ആവർത്തിക്കാതിരിക്കാൻ ഈ ദിശയിൽ പ്രമേയം പാസാക്കുന്ന കാര്യം പാർലമെൻ്റിന് പരിഗണിക്കാവുന്നതേയുള്ളു. പണധൂർത്ത് തടയുന്നതിനുള്ള മാർഗങ്ങൾ വ്യക്തികൾക്കു മാത്രമല്ല രാഷ്ട്രത്തിനും സ്വീകരിക്കാം.
-കെ എ സോളമൻ

No comments:

Post a Comment