Friday, 29 November 2024

ദാരുണ മരണങ്ങൾ

#ദാരുണ_മരണങ്ങൾ
സർ
സുരക്ഷിത സ്ഥലമെന്ന് കരുതി.തെരുവോരങ്ങളിൽ അഭയം തേടിയപ്പോൾ ചിറ്റൂരിൽ ഒരു നാടോടി സ്ത്രീക്കും തൃശ്ശൂരിൽ ഒരു നാടോടി കുടുംബത്തിലെ അഞ്ച് പേർക്കും ലോറി ഇടിച്ചു മരണം സംഭവിച്ചു.  ദാരുണമായ ഈ മരണങ്ങൾ മനുഷ്യജീവനുകൾ നമ്മുടെ നാട്ടിൽഎങ്ങനെ വിലമതിക്കപ്പെടുന്നു എന്നതിലെ കടുത്ത അസമത്വം വെളിവാക്കുന്നു.

ഈ സംഭവങ്ങൾ, ദിനപത്രങ്ങളുടെ അകത്തെ പേജുകളിലെ വെറും കോളങ്ങളായി ചുരുങ്ങി, മാധ്യമ കവറേജിലെ അസ്വസ്ഥജനകമായ പക്ഷപാതത്തെ ഇതുതുറന്നുകാട്ടുന്നു. നന്മമരങ്ങളും ഇവർക്ക് വേണ്ടി മുന്നോട്ടുവന്നില്ല. ഇരകൾ സമ്പന്നരായിരുന്നെങ്കിൽ, അവരുടെ മരണം ജനരോഷത്തിനും അനന്തമായ പാനൽ ചർച്ചകൾക്കും ഇടയാക്കുമായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ജീവിതത്തെ അവരുടെ സാമൂഹിക-സാമ്പത്തിക നിലയുടെ പേരിൽ മാത്രം അവഗണിക്കരുത്. 

കേരള സർക്കാർ ഈ അനീതി പരിഗണനയിൽ എടുക്കുകയും മരണമടഞ്ഞ കുടുംബങ്ങളിൽ ഒരാൾക്ക് 20 ലക്ഷം രൂപ എന്ന കണക്കിൽ മതിയായ നഷ്ടപരിഹാരം നൽകുകയും വേണം. എല്ലാ ജീവിനുകളും പ്രധാനപ്പെട്ടതാണ്, അതു മറക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
YF
-കെ എ സോളമൻ

No comments:

Post a Comment