#പ്രത്യയശാസ്ത്ര #പ്രതിഷേധം
ഭാരതമാതാവിന്റെ ചിത്രത്തെച്ചൊല്ലി രാജ്ഭവനിൽ നടന്ന ഔദ്യോഗിക പരിപാടികൾ ബഹിഷ്‌കരിച്ച കേരള മന്ത്രിമാരായ പി. പ്രസാദും വി. ശിവൻകുട്ടിയും എൽഡിഎഫ് സർക്കാരിനുള്ളിലെ പ്രത്യയശാസ്ത്ര പക്ഷപാതമാണ് പ്രകടമാക്കിയത്. അവരുടെ സെലക്ടീവ് പ്രതിഷേധം നിസ്സാര പാർട്ടി രാഷ്ട്രീയത്തെ ദേശസ്‌നേഹത്തിന് മുകളിൽ പ്രതിഷ്ഠിക്കുന്ന ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. തനി സാങ്കല്പിക കഥാപാത്രമായ മുലച്ചി പ്പറമ്പിലെ നംഗേലി അവർക്ക് വീരവനിതയാകുമ്പോൾ ദേശീയ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായ ഭാരത മാതാവിനെ അപമതിക്കുന്നു.
സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിപാടികൾ പോലുള്ള പൊതു വേദികളിലെ ഇത്തരം നാടകീയ പ്രകടനങ്ങൾ, ഭരണഘടനാ ഓഫീസുകളുടെ അന്തസ്സിനെ അപമാനിക്കുക മാത്രമല്ല, ദേശീയ ചിഹ്നങ്ങളെ ബഹുമാനത്തോടെ കാണുന്ന സാധാരണ പൗരന്മാരുടെ വികാരങ്ങളെയും വൃണപ്പെടുത്തുന്നു. ഈ പെരുമാറ്റരീതി ഫെഡറൽ ഘടനയെ നിസ്കാരവൽക്കരിക്കുകയും മന്ത്രിമാരുടെ ഉത്തരവാദിത്തത്തെ അവരുടെ പാർട്ടി കേഡറിന് അനുയോജ്യമായ വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകളായി മാറ്റുകയും ചെയ്യുന്നു.
കൂടുതൽ ആശങ്കാജനകമായ മറ്റൊരുകാര്യം, എൽഡിഎഫ് ദീർഘകാലമായി സർവകലാശാല നിയമനങ്ങളിൽ കൃത്രിമം കാണിക്കുന്നു എന്നതാണ്. വർഷങ്ങളായി, അർഹരായ സ്ഥാനാർത്ഥികളെ മാറ്റിനിർത്തി സിപിഎമ്മിന്റെ പ്രത്യയശാസ്ത്രത്തോട് വിശ്വസ്തത പുലർത്തുന്നവരെ നിയമിക്കുന്നു. ആതിനായി "വാഴക്കുല " പിഎച്ച്ഡികളും "മേഴ്സി ചാൻസിൽ " പിഎച്ച്ഡി എടുത്തവരും വരിവരിയായി കാത്തു നിൽക്കുന്നു. ഇവർക്കു മൊത്തത്തിൽ കിട്ടിയ പ്രഹരമാണ് കേരള ഗവർണറുടെ പുതിയ തീരുമാനം.
മെറിറ്റിന്റെയും സുതാര്യതയുടെയും അടിസ്ഥാനത്തിൽ സർവകലാശാല ഫാക്കൽറ്റി തസ്തികകൾ ഉടനടി നികത്താൻ ഗവർണർ ഇടപെട്ടത് ഇത്തരം പിൻവാതിലുകൾ തകർക്കുന്നതിനുള്ള സ്വാഗതാർഹമായ നീക്കമാണ്. ഒരുകാലത്ത് അക്കാദമിക് സ്വാതന്ത്ര്യത്തിനായി വാദിച്ചിരുന്നു എന്നു പറയുന്ന എസ്‌എഫ്‌ഐ പോലുള്ള ഇടതുപക്ഷ സംഘടനകൾ ഇപ്പോൾ നിശബ്ദത പരിശീലിക്കുകയാണ്.
മാറിയ സാഹചര്യത്തിൽ പുതിയകേരള ഗവർണർക്കെതിരെ ഉടനെ അവരെ ഇളക്കി വിടാനുള്ള സാധ്യത കാണുന്നു. പാർട്ടിയുടെ സ്വാധീനത്തിനും അധികാരത്തിനും ഭീഷണി നേരിടുമ്പോൾ മാത്രം ഉറക്കം വിട്ടുണരുന്ന പാർട്ടിസംഘടനകൾ.. ഒരുകാലത്ത് രാജ്യത്തിന് മാതൃകയായിരുന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇപ്പോൾ സ്വജനപക്ഷപാതവും കേഡർ മുതലെടുപ്പും കൊണ്ട് വലയുകയാണ് . കേരളത്തിലെ അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ സംബന്ധിച്ചിടത്തോളം വലിയ ഒരു ദുരന്തമായി മാറിയിരിക്കുന്നു സർവകലാശാല തലത്തിലും പുറത്തുമുള്ള നിയമനങ്ങൾ
No comments:
Post a Comment