#സുരേഷ്ഗോപിയെ #സംശയിക്കേണ്ടതില്ല.
ഇതുവരെയുള്ള കാര്യങ്ങൾ വെച്ച് നോക്കിയാൽ എപ്പോഴും സത്യത്തിനുവേണ്ടി നിലകൊള്ളുന്ന ആത്മാർത്ഥതയും ഉത്തരവാദിത്തവുമുള്ള ഒരു നേതാവാണ് സുരേഷ് ഗോപി. ശ്രദ്ധിക്കപ്പെടാനോ വോട്ട് നേടാനോ വേണ്ടി തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന ആളല്ല അദ്ദേഹം. പാവപ്പെട്ടവരിൽ നിന്ന് അപേക്ഷകൾ വാങ്ങുന്നത് പിന്നീട് കടലാസ് ബോട്ട് ഉണ്ടാക്കി തോട്ടിൽ ഒഴുക്കി കളിക്കാനാവരുത് എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ആളുകൾ സഹായം തേടി തന്റെ അടുക്കൽ വരുമ്പോൾ, അദ്ദേഹം ശ്രദ്ധാപൂർവ്വം കാര്യങ്ങൾ പഠിക്കുകയും അവരെ ശരിക്കും സഹായിക്കാൻ കഴിയുമെങ്കിൽ മാത്രം അതു പരിഗണിക്കുകയും ചെയ്യുന്നു..
തൃശ്ശൂരിലെ കൊച്ചു വേലായുധന് തെറ്റായ പ്രതീക്ഷ നൽകാതിരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ശ്ളാഘനീയം. പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകി വേലായുവിനെ പോലുള്ളവരെ വഞ്ചിക്കുന്നത് ഇതര പാർട്ടി നേതാക്കളുടെ രീതിയാണ്.
വ്യാജ കഥകൾ പ്രചരിപ്പിച്ച് അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കോട്ടം വരുത്താൻ ശ്രമിക്കുന്ന നിരവധി രാഷ്ട്രീയ എതിരാളികൾ തൃശൂരിലുണ്ട്. ടിവി ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അദ്ദേഹത്തെ മോശക്കാരനാക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യഥാർത്ഥ വസ്തുത, വീട് പണിയാൻ പണം കൊടുക്കുന്നത് എംപിയല്ല, അതു സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നതാണ്.
സുരേഷ് ഗോപിയുടെ സത്യസന്ധതയും വിമർശിക്കപ്പെടേണ്ടതില്ല.. അദ്ദേഹം നീതിക്കുവേണ്ടിയാണ് എപ്പോഴും നിലകൊള്ളുന്നത്. സുരേഷ് ഗോപി വീട് പണിയാൻ സഹായിച്ചില്ലായെന്ന് പരാതിപ്പെടുന്നവർ മറ്റ് എം പി മാർ പണിതുകൊടുത്ത വീടുകളുടെ കണക്ക് എടുക്കുന്നത് നന്നായിരിക്കും.
സുരേഷ് ഗോപ്രി ജനങ്ങളുടെ പ്രശ്‌നങ്ങൾ ഒരിക്കലും സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നില്ല. അദ്ദേഹത്തെ പിന്തുണയ്ക്കുകയും, എപ്പോഴും ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കുന്നത് നാം മനസ്സിലാക്കുകയും വേണം. എയിംസ് ആലപ്പുഴ ജില്ലയിൽ കൊണ്ടുവരണം എന്ന് അദ്ദേഹം ആവശ്യപ്പെടുന്നതിന് മുമ്പ് ഒരു എം പിക്കും അങ്ങനെ ആവശ്യപ്പെടാൻ കഴിഞ്ഞില്ല എന്നതും നാം ഓർക്കണം
No comments:
Post a Comment