#സിസ്റ്റംപരാജയം
പല സ്ഥലങ്ങളിലും, ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ തടയാനുള്ള വോട്ടർ രജിസ്ട്രേഷൻ സംവിധാനം ശരിയായി പ്രവർത്തിക്കുന്നില്ല. പകരം, യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണ്. ചില ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഒത്തു കളിച്ച് വോട്ടുകൾ ഇല്ലാതാക്കാൻ ശ്രമിക്കുക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
ലിസ്റ്റിലെ തെറ്റ് തിരുത്താൻ വോട്ടർമാർ ആവശ്യപ്പെടുമ്പോൾ പോലും, അവരുടെ പേരുകൾ തിരികെ ചേർക്കുന്നില്ല. മറ്റ് പാർട്ടികളെ പിന്തുണയ്ക്കുന്ന വോട്ടർമാരെ നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പണത്തിന്റെ സ്വാധീനത്തിൽ അകപ്പെടുന്നു. നിഷ്പക്ഷ ഉദ്യോഗസ്ഥ പ്രവർത്തനം പലയിടങ്ങളിലും കാണാനില്ല. ഇക്കാരണത്താൽ, നിരവധി വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന അവസ്ഥ.
ജനങ്ങൾ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുമ്പോൾ, ഉദ്യോഗസ്ഥർ അവരുടെ ഇലക്ടറൽ ഐഡി അപ്‌ലോഡ് ചെയ്തുകൊണ്ട് ഐഡന്റിറ്റി പരിശോധിക്കണം. എന്നാൽ പല കേസുകളിലും, ഇത് നടക്കുന്നില്ല. ഇത് തിരഞ്ഞെടുപ്പ്പ്രക്രിയയെ അവ്യക്തവും ന്യായരഹിതവുമാക്കുന്നു. തൽഫലമായി, ചിലടങ്ങിൽ ഇരട്ട വോട്ടിംഗു നടക്കുന്നു, മറ്റിടങ്ങളിൽ ആകെയുള്ള ഏകവോട്ടും ഇല്ലാതാകുന്ന അവസ്ഥ.. അധികാരികൾ ഈ പ്രശ്നം ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടത് പ്രധാനമാണ്.
ഓരോ പൗരനും വോട്ടുചെയ്യാൻ കഴിയണം, പട്ടികയിൽ നിന്ന് ആരുടെയും പേര് അന്യായമായി നീക്കം ചെയ്യരുത്. വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്താതെ, ബൂത്തിലേക്ക് ആകർഷിക്കാനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടത്..
-കെ എ സോളമൻ
No comments:
Post a Comment