Sunday, 7 September 2025

അധികാര ദുർവിനിയോഗം

#അധികാരദുർവിനിയോഗം
കൊല്ലം മുത്തുപിലാക്കിലെ പാർത്ഥസാരഥി ക്ഷേത്രത്തിൽ "ഓപ്പറേഷൻ സിന്ദൂർ" എന്ന് ആലേഖനം ചെയ്ത ഓണപ്പൂക്കളം നിർമ്മിച്ചതിന് 27 പേർക്കെതിരെ കേസെടുത്ത അന്യായമായ പോലീസ് നടപടിയെ അപലപിക്കുന്നു.

കേരളത്തിൻ്റെ ഒരു പ്രധാന സാംസ്കാരിക ഉത്സവമാണ് ഓണം. അതോടനുബന്ധിച്ചുള്ള പുഷ്പാലങ്കാരം സന്തോഷവും നന്ദിയും പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ്. ഇത് അക്രമാസക്തമോ അപകടകരമോ അല്ല, മറിച്ച് കേരള സംസ്കാരത്തിന്റെ ഭാഗമായ ഒരു നിരുപദ്രവകരമായ പാരമ്പര്യമാണ് 

 മാത്രമല്ല, പാകിസ്ഥാൻ സ്പോൺസർ ചെയ്ത തീവ്രവാദി ആക്രമണത്തിനെതിരെയും ഭീകരത ഇല്ലാതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതുമായ പ്രവർത്തനത്തനവുമാണ് ഓപ്പറേഷൻ സിന്ദൂർ. രാഷ്ട്രം അതിൽ അഭിമാനിക്കുന്നു.

അതുകൊണ്ട് "ഓപ്പറേഷൻ സിന്ദൂർ" എന്ന് ആലേഖനം ചെയ്ത പൂക്കള നിർമ്മാണം ഒരു കുറ്റകൃത്യമായി കണക്കാക്കുന്നത് ജനത്തെ ഭയപ്പെടുത്താനും അവരെ ആഘോഷത്തിൽ നിന്ന് പിന്തിരിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. 

 സമൂഹത്തിന്റെ വികാരങ്ങളെയും പാരമ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനുപകരം, പോലീസ്  ലക്ഷ്യം വച്ചത് ഭയപ്പെടുത്തലാണ്.  രാജ്യം അംഗീകരിക്കുന്ന ഐക്യത്തിനും സന്തോഷത്തിനും വിരുദ്ധമായ അധികാര ദുർവിനിയോഗമാണ് പോലീസ് അവിടെ നടത്തിയത്. ഇത് അംഗീകരിക്കാനാവില്ല

കെ എ സോളമൻ

No comments:

Post a Comment