#പൂത്തുലയുന്ന #ജനാധിപത്യം
പണ്ടും വോട്ട് ചെയ്യുക എന്നത് പൗരൻ്റെ അവകാശമായിരുന്നു. കൂടുതൽ പേരെ ബൂത്തിലെത്തിക്കൂക എന്നത് തെരഞ്ഞെപ്പ് ഉദ്യോഗസ്ഥരുടെ മുഖ്യ ചുമതലയുമായിരുന്നു
കാലം മാറിയതോടെ വോട്ട് പൗരന്റെ അവകാശമാണെന്ന് പറയാൻ കഴിയാതായി. വോട്ടര്‍പട്ടിക തയ്യാറാക്കുന്ന സര്‍ക്കാരുദ്യോഗസ്ഥന്റെ ഔദാര്യമായി അതു മാറി
ഞാനാണ് പാർട്ടി എന്നു പറഞ്ഞു നടക്കുന്ന ചില മരപ്പാഴുകളുണ്ട്. നേതാക്കൾക്ക് ചായ വാങ്ങി കൊടുക്കുന്നതും പാർട്ടി ഓഫീസ് വരാന്തയിലെ ബഞ്ചിൽ കിടന്നുറങ്ങുന്നതുമാണ് ഇവരുടെ ജോലി .
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇവർക്ക് ജോലി കൂടും. വിവരം കെട്ട പഞ്ചായത്ത് സെക്രട്ടറിക്ക് /അല്ലെങ്കിൽ മുനിസിപ്പൽ സെക്രട്ടറിക്ക് ഇവർ എഴുതിക്കൊടുക്കും എതിർ പാർട്ടിക്കാരാരും സ്ഥലത്തില്ലായെന്ന്. നിലവിലെ വോട്ടർ ലിസ്റ്റിലെ പേര് നീക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അതു മതിയാകും. യാതൊരുവിധ അന്വേഷണവും നടത്താതെ വോട്ടറെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യും
വോട്ടു പുനസ്ഥാപിക്കുക എന്നത് പിന്നീട് വോട്ടറുടെ ചുമതലയാണ്. അതിനായി പണിയും കൂലിയുമുക്ഷിച്ച് വോട്ടർ പഞ്ചായത്ത് / മുനിസിപ്പൽ ഓഫീസ് തിണ്ണ നിരങ്ങണം. വോട്ടു പുനഃസ്ഥാപിച്ചു കിട്ടിയെങ്കിലായി. പൂത്തുലയുന്ന ഒരു തരം ജനാധിപത്യം!
വേണ്ടത് എന്താണെന്നു വെച്ചാൽ കള്ളപ്പരാതി കൊടുത്ത പാർട്ടി പാഴിനെയും അതിൻ്റെ അടിസ്ഥാനത്തിൽ യാതൊരു വിധ അന്വേഷണവും നടത്താതെ പ്രവർത്തിച്ച് പഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടറിയെയും ശിക്ഷിക്കുക എന്നതാണ്.
ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്ന എല്ലാ നടപടിയും മുളയിലെ നുള്ളണം.
-കെ എ സോളമൻ
No comments:
Post a Comment