Tuesday, 4 November 2025

മെസ്സി ഫുട്ബോൾ സ്കാം

#മെസ്സി #ഫുട്ബാൾസ്കാം .
നമ്മുടെ കായിക മന്ത്രി വി അബ്ദുറഹ്മാൻ ഇപ്പോൾ കേരളത്തിന്റെ മെസ്സി ട്രാവൽ ഏജന്റായി മാറിയിരിക്കുന്നു.  നവംബറിൽ മെസ്സി വരുമെന്ന് അദ്ദേഹം ആദ്യം പ്രഖ്യാപിച്ചു., പിന്നീട് പെട്ടെന്ന്, "ക്ഷമിക്കണം, സ്റ്റേഡിയം ഫിഫ അംഗീകരിച്ചിട്ടില്ല, മെസ്സി തിരക്കിലാണ്, കലണ്ടർ ഡേറ്റ് ഫുൾ". 

ഇപ്പോൾ അദ്ദേഹം പറയുന്നു അടുത്ത വർഷം മാർച്ചിൽ മെസ്സി വരുമെന്ന്, മെസ്സി വന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴും എന്ന മട്ടിൽ. ഫുട്ബോൾ ഗോളുകളേക്കാൾ കൂടുതൽ വിവാദങ്ങളുള്ള ഒരു നിഗൂഢ സ്പോൺസർ മന്ത്രിയുടെ കൂടെ ഉണ്ട് എന്നുള്ളതാണ് രസകരം. അദ്ദേഹത്തിന് ഒരു തട്ടുപൊളിപ്പൻ ചാനലും ഉണ്ട്. റി - പൊട്ടൻ, മൊട്ട എന്നൊക്കെ ചാനലിന്റെ പേര്  ആരെങ്കിലും പറഞ്ഞാൽ അയാൾ  കേസ് വാദിക്കാൻ  മുംബൈ കോടതിയിൽ  വക്കീലിനെ ഏർപ്പാടാക്കേണ്ടി വരും. മെസ്സിക്കു ഒരു അപ്രതീക്ഷിത പകരക്കാരനെപ്പോലെയാണ് മരം മുറി സ്പോൺസർ മന്ത്രിയുടെ കൂടെ കൂടിയിരിക്കുന്നത് . 

അതോടൊപ്പം ഒരു  ടിക്കറ്റ് നാടകവും അടങ്ങേറുന്നുണ്ട്: ഐപിഎൽ ടിക്കറ്റുകളിൽ ക്ലിക്കുചെയ്യുന്ന ആരാധകരേക്കാൾ വേഗത്തിൽ മെസ്സി ഫുട്ബാൾ കളി കാണാനായി ജനം സീറ്റുകൾ ബുക്ക് ചെയ്തു കൊണ്ടിരിക്കുന്നു. 50000 രൂപയെങ്കിലും മുടക്കാൻ പാങ്ങുള്ളവർ മാത്രം ടിക്കറ്റ് ബുക്ക് ചെയ്താൽ മതി.  ബുക്ക് ചെയ്തു കഴിഞ്ഞാൽ ഫുട്ബോളിന് പകരം സ്വന്തം ചാനലിലെ ബ്രേക്കിംഗ് ന്യൂസ് കാണിച്ച്  കാണികളെ  തൃപ്തിപ്പെടുത്താം എന്ന ചിന്തയും സ്പോൺസർക്കുണ്ട്.

മന്ത്രി കൂട്ടിച്ചേർക്കുന്നു, "ഞങ്ങളെ കുറ്റപ്പെടുത്തരുത്, തീയതികൾ മാത്രമേ മാറിയിട്ടുള്ളൂ! അതെ, ഒരു ചെറിയ മാറ്റം മാത്രം.. അർജന്റീന അംഗോളയിലേക്ക് പോയി, പക്ഷേ വിഷമിക്കേണ്ട, മെസ്സി അടുത്ത മാർച്ചിൽ വരും ". 

മെസ്സിഎത്തുമ്പോഴേക്കും, അഴിമതി അന്വേഷണത്തിന്റെ ഹൈലൈറ്റുകൾ കണ്ടുകൊണ്ട് മന്ത്രി വീട്ടിൽ ഇരിക്കുന്നുണ്ടാകും. തീയതികൾ വീണ്ടും മാറിയാൽ, അടുത്ത കായിക മന്ത്രിക്ക് "മെസ്സി വരവ് ദൗത്യം" കൈകാര്യം ചെയ്യാൻ അവസരം ലഭിക്കും. , അതേസമയം മെസ്സി, ഫുട്ബോൾ ഡ്രിബിൾ ചെയ്യുന്നതിനേക്കാൾ നന്നായി പണം ഡ്രിബിൾ ചെയ്യുന്നതിനെക്കുറിച്ച് സ്പോൺസർ ഒരു മാസ്റ്റർക്ലാസ് നടത്തുന്നതായിരിക്കും'

മെസ്സിഫുട്ബോൾ സ്കാമിനായി  ലഘുഭക്ഷണവും പോപ്‌കോണുമായി നമ്പർവൺ കേരളത്തിന് കാതോർത്തിരിക്കാം..
-കെ എ സോളമൻ

No comments:

Post a Comment