Sunday, 28 June 2015

സുരേഷ് ഗോപിയെ ഇറക്കിവിട്ടത് ശരിയോ?




.








പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ ചലച്ചിത്രതാരം സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു. തന്റെ ജന്മദിനത്തില്‍ പെരുന്നയിലെ മന്നം മെമ്മോറിയലില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയത്.

താങ്കളെ ആരാണ് ഇവിടേക്ക് ക്ഷണിച്ചത്, താങ്കളുടെ ഷോ ഇവിടെ വേണ്ടെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹൃദയം തകര്‍ന്നാണ് താനിവിടെ നിന്ന് പോകുന്നതെന്ന് സുരേഷ് ഗോപിയും പ്രതികരിച്ചു

കമന്‍റ് നായന്‍മാരുടെ പോപ്പുതന്നെ സുകുമാരന്‍ നായര്‍. . സുരേഷ് ഗോപിക്ക് പോപ്പില്‍ നിന്നു തന്നെ അനുഗ്രഹം കിട്ടാനാണ് യോഗം. നായര്‍ക്ക് നട്ടപ്രാന്ത്, നടന് ഉച്ചപ്രാന്ത് !

-കെ എ സോളമന്‍ 

Saturday, 20 June 2015

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ എല്ലാ മാസവും 15-ന് അക്കൗണ്ടിലെത്തും- മന്ത്രി

Posted on: 20 Jun 2015





തൃശ്ശൂര്‍: കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ തുക എല്ലാ മാസവും പതിനഞ്ചാം തീയതി അവരവരുടെ ബാങ്ക് അക്കൗണ്ടിലെത്തിക്കാന്‍ നടപടിയെടുത്തതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ജൂണിലെ പെന്‍ഷന്‍ നല്‍കിക്കഴിഞ്ഞു. പെന്‍ഷന്‍ നല്‍കാന്‍ മാസം 42.5 കോടി രൂപയാണ് വേണ്ടത്. ഇതില്‍ 22.5 കോടി രൂപ കെ.എസ്.ആര്‍.ടി.സി.യും 20 കോടി രൂപ സര്‍ക്കാരും നല്‍കും. ഇനിയും പെന്‍ഷന്‍ കിട്ടിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷന്‍തുക കുടിശ്ശികയാണ്. 2014 ഒക്ടോബര്‍ മുതല്‍ ഈ മാര്‍ച്ച് വരെ മുഴുവന്‍പേര്‍ക്കും 15,000 രൂപയാണ് പെന്‍ഷന്‍ നല്‍കിയത്. ഇതിനുമുകളില്‍ പെന്‍ഷന്‍ വാങ്ങിയിരുന്നവര്‍ക്ക് ബാക്കി തുകയും നല്‍കാനുണ്ട്. വായ്പയെടുത്ത് ഈ തുക കൂടി നല്‍കാനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍. കെ.എസ്.ആര്‍.ടി.സി.യുടെ പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.

കെ.ടി.ഡി.എഫ്.സി.ക്ക് കോര്‍പ്പറേഷന്‍ മുമ്പ് എണ്ണൂറുകോടി രൂപ വിലവരുന്ന സ്ഥലം നല്‍കുകയും അവര്‍ അവിടെ ബഹുനില കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കുകയും ചെയ്‌തെങ്കിലും ഒരു പൈസപോലും തിരികെ കിട്ടുന്നില്ല. മുന്‍കാലങ്ങളിലുണ്ടായ ഇത്തരം അപ്രായോഗിക സമീപനങ്ങള്‍ മാറ്റും. പലിശരഹിത നിക്ഷേപ പദ്ധതിവഴി പദ്ധതികള്‍ നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രമം. കോര്‍പ്പറേഷന് നിലവില്‍ 1750 കോടി രൂപ കടമുണ്ട്. പലിശയായി വര്‍ഷം 600 കോടി രൂപ നല്‍കണം. വായ്പ പുനഃക്രമീകരിച്ച് പലിശബാധ്യത കുറയ്ക്കും. കോര്‍പ്പറേഷന്റെ ദിവസവരുമാനം മുമ്പ് 4.49 കോടി രൂപയായിരുന്നത് ഇപ്പോള്‍ 5.65 കോടി രൂപയായി വര്‍ധിച്ചു. കെ.യു.ആര്‍.ടി.സി. സര്‍വീസ് ലാഭകരമാണെന്നും പ്രതിദിനം 40 ലക്ഷം രൂപയുടെ കളക്ഷനുണ്ടെന്നും മന്ത്രി പറഞ്ഞു.

കോര്‍പ്പറേഷന്‍ സി.എം.ഡി. ആന്റണി ചാക്കോ, ജനറല്‍ മാനേജര്‍ ആര്‍. സുധാകരന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കമന്‍റ്:: ഈ ഉറപ്പെങ്കിലും പാലിച്ചാല്‍  നന്ന്. പെന്‍ഷന്‍ ചോദിക്കുമ്പോള്‍ കോടികളുടെ കണക്ക് പറയുന്നതു ആര്  കേള്‍ക്കാന്‍ വേണ്ടിയാണ്?കെ.എസ്.ആര്‍.ടി.സി.യുടെ പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന  .ധനവകുപ്പിന്റെ നിലപാട് അസംബന്ധമാണ്. വിദ്യാര്‍ഥികള്‍ക്കും മറ്റും പൂര്‍ണ യാത്രാസൌജന്യം നല്‍കുന്ന കെ എസ് ആര്‍ ടി സി പ്രവര്‍ത്തിക്കുന്ന സംസ്ഥാനേത്തത് തന്നെയല്ലേ ഈ ധനവകുപ്പ് ?
-കെ എ സോളമന്‍ 

Saturday, 13 June 2015

എന്താ വിലാസം !

മോഹന്‍ലാലിന്റെ കസിന്‍സ് ഉപേക്ഷിച്ചത് ക്ലൈമാക്‌സിന്റെ തര്‍ക്കത്തില്‍: ലാല്‍ജോസ്‌
















മോഹന്‍ലാലിനെ നായികനാക്കി കസിന്‍സ് എന്നൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നെങ്കിലും അതിലെ ക്ലൈമാക്‌സിനെക്കുറിച്ച് അഭിപ്രായവ്യത്യസമുണ്ടായതിനാല്‍ സിനിമ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ലാല്‍ജോസ്. ഇപ്പോഴും ആ ആഗ്രഹം വിട്ടിട്ടില്ല. പറ്റിയൊരു കഥ വരട്ടെ. പക്ഷേ, ലാലേട്ടനുവേണ്ടിയൊരു ഷര്‍ട്ട് തുന്നാന്‍ ഞാന്‍ തയ്യാറല്ല. ലാലേട്ടന് പാകമാകുന്ന ഒരു ഷര്‍ട്ട് എന്റെ കൈയില്‍ വരുമ്പോള്‍ അത് അദ്ദേഹത്തെ ഞാന്‍ അണിയിക്കും. 

ഞാന്‍ രണ്ടുമൂന്ന് കഥകള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു. ഒരു ക്യാരക്ടര്‍ ചെയ്തുവരുമ്പോള്‍ അത് ലാലേട്ടന്‍ ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നിയതിനാലാണ് അദ്ദേഹത്തോട് സംസാരിച്ചത് - പക്ഷേ, തീര്‍ച്ചയായിട്ടും ഒരു താരത്തിന് അവരുടേതായ സ്‌കെയിലുകളുണ്ട്. ഒരു കഥാപാത്രം ആ സ്‌കെയിലിനുള്ളില്‍ ഒതുങ്ങാതെ വരുമ്പോള്‍, തനിക്ക് മാച്ച് ചെയ്യാത്തതാണെന്ന് തോന്നുമ്പോള്‍ അവര്‍ നിരസിക്കും. അങ്ങനെ രണ്ടു മൂന്നു തവണ സംഭവിച്ചിട്ടുണ്ട്.മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

കമന്‍റ് : 'പ്രേമം' മോഡല്‍ ഒരെണ്ണം ട്രൈ ചെയ്തുകൂടെ? മോഹന്‍ലാല്‍ ആകുമ്പോള്‍ നല്ല റേഞ്ചുകിട്ടും, മുതുക്കികള്‍ തൊട്ടു തുടങ്ങാം 
-കെ എ സോളമന്‍ 


Thursday, 11 June 2015

ദേവസ്വം ബോര്‍ഡു നിയമനം




ദേവസ്വം ബോര്‍ഡിലെ എല്ലാ നിയമനങ്ങളും ഹിന്ദുസമുദായങ്ങള്‍ക്ക്?. ബോര്‍ഡിന് ഏതാനും കോളേജുകളുണ്ട്. അവിടങ്ങളില്‍ ഒരു കൃസ്ത്യാനിയെ, ഒരു മുസ്ലീമിനെ, മറ്റേതെങ്കിലും സമുദായക്കാരനെ നിയമിച്ചാല്‍ ഹിന്ദു വികാരം വൃണപ്പെടുമോ, അതോ ആകാശം ഇടിഞ്ഞു വീഴുമോ?
-കെ എ സോളമന്‍
  • 7 people like this.
  • Vs Kurup I like the question and would like Solomon to ask the same question to those who run educational/medical institutions under the camouflage of religions. Somewhere I read that a prominent Group does not allow their Hindu female employees to put on Sido...See More
    22 hrs · Like
  • Kaithakkal Achappan Solaman " As an Indian, everybody has the right to work anywhere and everywhere upto their like, irrespective of religion or caste. The columns of Religion or Caste in educational certificates should be removed if we need a secular image" .I agree with your opinion..But the statement "No Hindu has ever demanded to appoint a Poojari in any church!" is irrelevant. Devaswom Board colleges are not like churches.
    12 hrs · Like
  • Viswambharan Damodaran But..........................
    11 hrs · Like
  • Kaithakkal Achappan Solaman --but the matter is all Kurups , Menons, Nairs , Iyers, Varmas all want their domination. Even in CPM establishments too OBC members are only last grade employees. They all want this to continue. One day or other the government will correct the appointment in DB colleges. I can't understand why the DB sell application for appointment in colleges to candidates of other communities. If the appointment is restricted to elite group they will have to soon refund the application money.
    1 min · Edited · Like



Friday, 5 June 2015

ഡി.ജി.പിയുടെ നിര്‍ദേശം മറികടന്ന് വാഹന പരിശോധന


കോഴിക്കോട്: ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം മറികടന്ന് ഹൈവേ പൊലീസ് നടത്തുന്ന വാഹന പരിശോധന യാത്രക്കാര്‍ക്ക് പീഡനമാകുന്നു. അപകടത്തില്‍പെടുന്ന പൊതുജനങ്ങളെ രക്ഷിക്കുകയും റോഡപകടങ്ങള്‍ ഉണ്ടാകാതെ നോക്കുകയുമാണ് ഹൈവേ പൊലീസിന്‍െറ പ്രധാന ചുമതലയെങ്കില്‍ വളവുകളിലും തിരക്കൊഴിഞ്ഞ ഇടങ്ങളിലും മറഞ്ഞുനിന്ന് വാഹനം പരിശോധിച്ച് പിഴ ഈടാക്കുന്നതിലാണ് ഇവര്‍ക്ക് താല്‍പര്യം.
ഡി.ജി.പി കാലാകാലങ്ങളില്‍ ഇറക്കുന്ന ഉത്തരവിനെക്കുറിച്ച് ഒരറിവുമില്ലാതെ യാത്രക്കാരോട് തട്ടിക്കയറുന്ന പ്രവണതയും വര്‍ധിച്ചു. ഒറിജിനല്‍ ലൈസന്‍സ് കൈവശം സൂക്ഷിക്കാത്തതിന്‍െറ പേരില്‍ ബുധനാഴ്ച രാമനാട്ടുകര ബൈപാസിലെ അറപ്പുഴ ടോള്‍ ബൂത്തിന് സമീപം യുവാവിനെ ഹൈവേ പൊലീസ് സംഘം ഏറെനേരം തടഞ്ഞുവെച്ചു. ലൈസന്‍സിന്‍െറ അറ്റസ്റ്റ്ചെയ്ത കോപ്പി കാണിച്ചിട്ടും എസ്.ഐ യുവാവിനെ വിടാന്‍ തയാറായില്ല. ഒടുവില്‍ ഉത്തരമേഖല എ.ഡി.ജി.പി ഇടപെട്ടതോടെയാണ് യുവാവിന് മോചനമായത്.
ഡി.ജി.പിയുടെ സര്‍ക്കുലര്‍ മറികടന്ന് പ്രവര്‍ത്തിച്ച ഹൈവേ പൊലീസ് എസ്.ഐ പി. പ്രകാശനെ എ.ഡി.ജി.പി താക്കീത് ചെയ്തു.
ഡ്രൈവിങ് ലൈസന്‍സടക്കം രേഖകളുടെ ഒറിജിനല്‍ കൈവശമില്ളെങ്കില്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി പരിശോധന ഉദ്യോഗസ്ഥനെ കാണിച്ചാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടാല്‍ അടുത്ത പൊലീസ് സ്റ്റേഷനുകളില്‍ ഒറിജിനല്‍ കാണിക്കുകയോ അറ്റസ്റ്റഡ് കോപ്പി 15 ദിവസത്തിനകം തപാലില്‍ അയച്ചാല്‍ മതിയെന്നും 1989ലെ റോഡ് റഗുലേഷന്‍സ് ആക്ടില്‍ പറയുന്നു. ഇതനുസരിച്ച് ഡി.ജി.പി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നേരത്തെ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഒറിജിനല്‍ രേഖകള്‍ക്ക് പകരം അറ്റസ്റ്റഡ് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കരുതെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.
ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നപക്ഷം ഒറിജിനല്‍ രേഖകള്‍ യാത്രക്കാരന്‍െറ താമസ സ്ഥലത്തിനടുത്ത പൊലീസ് സ്റ്റേഷനില്‍ കാണിച്ചാല്‍ മതിയെന്നും ഡി.ജി.പിയുടെ സര്‍ക്കുലറിലുണ്ട്.
ഇതനുസരിച്ച് എറണാകുളം സ്വദേശി വാഹന പരിശോധനക്കിടെ കോഴിക്കോട്ട് പിടിക്കപ്പെട്ടാല്‍, 15 ദിവസത്തിനകം സ്വന്തം പരിധിയില്‍ വരുന്ന പൊലീസ് സ്റ്റേഷനില്‍ രേഖ ഹാജരാക്കിയാല്‍ മതി.
ഈ സര്‍ക്കുലര്‍ നിലവിലിരിക്കെയാണ് അറപ്പുഴയില്‍ യുവാവിനെ തടഞ്ഞുവെച്ച് ഹൈവേ പൊലീസ് പീഡിപ്പിച്ചത്. ഹെല്‍മറ്റ് ധരിച്ച് യാത്രചെയ്ത യുവാവ്, ബൈക്കിന്‍െറ ആര്‍.സി, ഇന്‍ഷുറന്‍സ്, പുകപരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനല്‍ കാണിച്ചപ്പോള്‍, ലൈസന്‍സിന്‍െറ ഒറിജിനല്‍ ആവശ്യപ്പെട്ട് എസ്.ഐ തടഞ്ഞുവെക്കുകയായിരുന്നു.
ഡി.ജി.പിയുടെ സര്‍ക്കുലറിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തട്ടിക്കയറിയ എസ്.ഐ, തന്നെ നിയമം പഠിപ്പിക്കേണ്ടെന്നും പിഴ അടക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഉത്തരമേഖല എ.ഡി.ജി.പി പ്രശ്നത്തില്‍ ഇടപെട്ടത്.
വളവുകളിലും മറ്റും ഒളിഞ്ഞുനില്‍ക്കാതെ, ഹൈവേ പട്രോള്‍ സംഘം ആള്‍തിരക്കുള്ള സ്ഥലങ്ങളില്‍ ഡ്യൂട്ടി ചെയ്യണമെന്ന് ഡി.ജി.പിയുടെ 7/2009 നമ്പര്‍ സര്‍ക്കുലറില്‍ പറയുന്നു.
വാഹനങ്ങളുടെ റെക്കോഡ് പരിശോധിക്കുക എന്നതല്ല, മറിച്ച് തെറ്റായ ഡ്രൈവിങ് കണ്ടുപിടിക്കുകയാണ് വാഹനം പരിശോധിക്കുന്നതിന്‍െറ ഉദ്ദേശ്യമെന്നും അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവരെ കണ്ടുപിടിച്ച് നടപടി സ്വീകരിക്കുകയാണ് പ്രധാന ചുമതലയെന്നും ഇതേ സര്‍ക്കുലറില്‍ പറയുന്നു.
വാഹന പരിശോധന നടത്തുമ്പോള്‍ ചാര്‍ജുള്ള ഓഫിസര്‍ ഒരു വാഹന ഡ്രൈവറെയും പൊലീസ് വാഹനത്തിന്‍െറ അടുത്തേക്ക് വിളിച്ചുവരുത്തരുതെന്നും ഡ്രൈവറുടെ അടുത്തേക്ക് ചെന്ന് കുറ്റകൃത്യം ബോധ്യപ്പെടുത്തണമെന്നും സര്‍ക്കുലറിലുണ്ട്.
വാഹനം ഓടിക്കുന്നവരോട് മാന്യമായി പെരുമാറണമെന്ന് ഡി.ജി.പിയുടെ 10/09 നമ്പര്‍ സര്‍ക്കുലറില്‍ പറയുന്നു.
കുറ്റം ചെയ്തെന്ന് കണ്ടാലും ഡ്രൈവറെ സര്‍ എന്നോ മാഡം എന്നോ, സുഹൃത്തേ എന്നോ അഭിസംബോധന ചെയ്യണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍, ഈ നിര്‍ദേശങ്ങളൊന്നും പാലിക്കാതെ പൊലീസ് യാത്രക്കാരോട് തട്ടിക്കയറുന്ന പ്രവണതയും വര്‍ധിച്ചു.
കമന്‍റ്  ഡി ജി പിയുടെ നിര്‍ദ്ദേശത്തിന് ഇവിടെ ചേര്‍ത്തലയില്‍  പുല്ലുവില. പുക സര്‍ടിഫിക്കറ്റ് ഇല്ലെങ്കില്‍ 200 രൂപ യാണ് പിഴ. സകല സര്ക്കാര്‍ വാഹനങ്ങളും കെ എസ് ആര്‍ ടി സി ബസ്സുകളും പുകപരിശോധന കൂടാതെ ഓടുംപോഴാണ്  സാധാരണക്കാരന് ഇരുട്ടടി. പുകപരിശോധിക്കാതെ തന്നെ 70 രൂപ മുടക്കിയാല്‍ ആര്‍ക്കും ലഭിക്കാവുന്ന ഒരു സര്‍ടിഫ്ഫിക്കറ്റിന്റെ പേരിലാണ് ഈ കൊള്ള 
-കെ എ സോളമന്‍ 

Tuesday, 2 June 2015

വാഹനപരിശോധനക്ക് മൂക്കുകയറിട്ട് ടി.പി സെന്‍കുമാര്‍



തിരുവനന്തപുരം: വാഹനപരിശേധനയുടെ പേരില്‍ പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാവാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍. അധികാരമെറ്റെടുത്ത് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കിയ ആദ്യസര്‍ക്കുലറിലാണ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് സെന്‍കുമാര്‍ പോലീസിനോട് ആവശ്യപ്പെടുന്നത്.

ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പെറ്റിക്കേസുകളുടെ എണ്ണം തികക്കാന്‍ വാഹനപരിശോധനകള്‍ നടത്തരുതെന്നും സെന്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി.
പരിശോധനാ സമയത്ത് ദേഹോപദ്രവം നടത്തരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. പിഴചുമത്തുമ്പോള്‍ അത് എന്തിനെന്ന് കൃത്യമായി ബോധ്യപ്പെടുത്തണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

കമന്‍റ്:  പോലീസിന് ഈസി മണി ആയിരുന്നു, അത് വേണ്ടെന്ന് വെക്കുകയെന്ന് വെച്ചാല്‍ ------
-കെ എ സോളമന്‍