തിരുവനന്തപുരം: വാഹനപരിശേധനയുടെ പേരില്‍ പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാവാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍. അധികാരമെറ്റെടുത്ത് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കിയ ആദ്യസര്‍ക്കുലറിലാണ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് സെന്‍കുമാര്‍ പോലീസിനോട് ആവശ്യപ്പെടുന്നത്.
ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പെറ്റിക്കേസുകളുടെ എണ്ണം തികക്കാന്‍ വാഹനപരിശോധനകള്‍ നടത്തരുതെന്നും സെന്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി.
പരിശോധനാ സമയത്ത് ദേഹോപദ്രവം നടത്തരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. പിഴചുമത്തുമ്പോള്‍ അത് എന്തിനെന്ന് കൃത്യമായി ബോധ്യപ്പെടുത്തണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
കമന്‍റ്: പോലീസിന് ഈസി മണി ആയിരുന്നു, അത് വേണ്ടെന്ന് വെക്കുകയെന്ന് വെച്ചാല്‍ ------
-കെ എ സോളമന്‍
No comments:
Post a Comment