കിഫ്ബി മസാലബോണ്ടു സംബന്ധിച്ചുള്ള സമ്പൂർണമായ അജ്ഞതയാണ് അതിനെതിരെ വിമർശനമുന്നയിക്കുന്നവർ ചെയ്യുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്.
അദ്ദേഹം പറയുന്നു:
"ബോണ്ടു വിൽപനയ്ക്കുള്ള കമ്മിഷൻ എത്ര ശതമാനാണെന്നാണ് ഷിബു ബേബിജോണിനറിയേണ്ടത്. രമേശ് ചെന്നിത്തലയും ഇതേ ആരോപണം ആവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കമ്മിഷനുറപ്പിച്ച് കച്ചവടം ചെയ്ത ശീലത്തിൽ നിന്നായിരിക്കാം ആ സംശയമുയർന്നത്. അക്കാലത്തെ കച്ചവടങ്ങൾ പോലെയല്ല അന്താരാഷ്ട്ര വിപണിയിൽ നിന്ന് ഇതുപോലെ പണം സമാഹരിക്കുന്നത്
ഇടപാടുകാരുമായി കേരള സർക്കാരോ കിഫ്ബിയോ നേരിട്ടു നടത്തുന്നതല്ല ഈ ബോണ്ട് വിൽപന. ക്ലിയറിംഗ് ഹൌസു വഴിയാണ് വിൽപന നടക്കുക. ക്ലിയറിംഗ് ഹൌസ് വഴി നടത്തുന്നതിനുള്ള മുന്നുപാധിയാണ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്യപ്പെടുക എന്നത്. അതിനുശേഷമാണ് ക്ലിയറിംഗ് ഹൌസുകൾ ബോണ്ടുകൾ വിൽപനയ്ക്കു വെയ്ക്കുന്നത്.
നിക്ഷേപകർ എത്ര പലിശയ്ക്ക് എത്ര കോടി ഡോളർ ബോണ്ടിൽ നിക്ഷേപിക്കാൻ തയ്യാറാകുമെന്ന് ക്വോട്ടു ചെയ്യുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ക്വോട്ടു ചെയ്യുന്നവർക്ക് ബോണ്ടു വിൽപന ഏർപ്പാടു ചെയ്യുന്നത് ക്ലിയറിംഗ് ഹൌസാണ്. ഒരേ നിരക്കിൽ നാം വിൽക്കാൻ തീരുമാനിച്ച ബോണ്ടിനേക്കാൾ കൂടുതൽ ആവശ്യക്കാർ വന്നാൽ മാത്രമേ ക്ലിയറിംഗ് ഹൌസുകാർ നമ്മളോട് ബന്ധപ്പെടുകയുള്ളൂ. ഇത്തരമൊരു ഇടപാടിൽ ആർക്ക് ആരാണ് കമ്മിഷൻ കൊടുക്കുന്നത്?
അപ്പോൾപ്പിന്നെ ഒരു സംശയമുയരാം. എന്തിനാണ് സിഡിപിക്യൂവിൻ്റെ പ്രതിനിധികൾ കേരളത്തിൽ ചർച്ചയ്ക്കു വന്നത്? തങ്ങൾ പണം നിക്ഷേപിക്കുന്ന ബോണ്ടുകളുടെ ഉടമസ്ഥരെക്കുറിച്ചും നിക്ഷേപത്തിൻ്റെ സുരക്ഷിതത്ത്വത്തെക്കുറിച്ചും ഏതൊരു നിക്ഷേപകനും വിശദമായ അന്വേഷണം നടത്തും. കിഫ്ബിയുടെ പ്രവർത്തനത്തെയും സർക്കാരിൻ്റെ സ്ഥിതിയെയും കുറിച്ച് അവർക്ക് ബോധ്യവും വിശ്വാസവുമുള്ളതുകൊണ്ടാണ് നിക്ഷേപമുണ്ടായത്."
ഇതോടനുബന്ധിച്ചു വായിക്കാവുന്ന ഒരു കഥകൂടിയുണ്ട്. ഇവിടെ ഒരു സ്വകാര്യ എയിഡഡ്കോളജിന് കുറച്ചു ഹാർഡ് വെയഴ്സ് വാങ്ങേണ്ട സാഹചര്യമുണ്ടായി. മാനേജർ സ്ഥലത്തെ കച്ചവടക്കാരനായ വാസുദേവക്കമ്മത്തിനെ വിളിച്ചു. കമ്മത്ത് മൂന്നു കൊട്ടേഷനുകളുമായി ജീവനക്കാരനെ അയച്ചു. ഒന്ന് അദ്ദേഹത്തിന്റെയും മറ്റേതു രണ്ടും വേറെ പേരുകളിലും. കച്ചവടം കമ്മത്തുമായി ഉറപ്പിക്കാൻ ഒരു തടസ്സവുമുണ്ടായില്ല. പരീക്ഷ സമയങ്ങളിൽ കുട്ടികൾക്കുള്ള ഉത്തരക്കടലാസിനുള്ള പേപ്പർ നൾകന്നതും കമ്മത്തു തന്നെ. അതിനു പറ്റിയ ക്വട്ടേഷനുകളും കമ്മത്തിന്റെ പക്കലുണ്ട്. കഥയിലെകമ്മത്തിനെ ചിലപ്പോൾ സി ഡി ബി ക്യൂവെന്നും വിളിക്കും.
വിശാലമായ ലോകത്ത് സി ഡി ബി ക്യുവിനെ പോലുള്ള കമ്മീഷൻ ഏജന്റുമാർക്കേ കേരള ബോണ്ടിൽ താല്പര്യമുണ്ടാകേണ്ട കാര്യമുള്ളു. മറിച്ച് ലോകത്തുള്ള സകല സാമ്പത്തിക സ്ഥാപനങ്ങൾക്കും കേരള ബോണ്ടിൽ താല്പര്യമുണ്ടാകാൻ എന്തു തരം മസാലയാണ് അതിനകത്തുള്ളത്?
സാധാരണ ഗതിയിൽ കമ്പനികൾ ഡിബഞ്ചർ, ഷെയർ ഇഷ്യു ചെയ്യുമ്പോൾ ക്ളയന്റസ് ചെയ്യുന്നത് അവരുടെ പ്രവർത്തന രീതി വിലയിരുത്തുക എന്നതാണ്. അതിനായി ലഭ്യമായിട്ടുള്ള ലിറ്ററേച്ചുകൾ വായിക്കും ,അല്ലാതെ കമ്പനി എം ഡി യെ ആരും നേരിട്ടു സന്ദർശിക്കാറില്ല, സന്ദർശനം അനുവദിക്കാറുമില്ല. അനിൽ അമ്പാനി ഷെയറു ഇഷ്യു നടത്തിയാൽ അദ്ദേഹറത്തോടു ഒരു ഇൻവെസ്റ്ററും ഒന്നും ചോദിക്കാറില്ല. എത്ര ആയിരം കോടികളാണ് ആർ കോം, ആർ പവർ പബ്ളിക് ഇഷ്യുവിലൂടെ അനിൽ അമ്പാനി അടിച്ചു മറ്റിയത്?
അപ്പോൾപ്പിന്നെ ഒരു സംശയമുയരാം. എന്തിനാണ് സിഡിപിക്യൂവിൻ്റെ പ്രതിനിധികൾ കേരളത്തിൽ ചർച്ചയ്ക്കു വന്നത്? തങ്ങളുടെ നിക്ഷേപത്തിൻ്റെ സുരക്ഷിതത്ത്വത്തെക്കുറിച്ചും ഏതൊരു നിക്ഷേപകനും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നു പറയുമ്പോൾ അതു കമ്മീഷൻ ഇടപാടു തന്നെയാണ്.
മസാല ഇടപാടു വഴി കേരള കിഫ് ബി സമാഹരിക്കുന്നത് 7150 കോടി രൂപ. 3 ശതമാനം പലിശയ്ക്ക് ആഭ്യന്തരമായി പണം ലഭ്യമാകുമെന്നു പറയുന്നിടത്താണ് 9.72 ശതമാനം പലിശ 20 കൊല്ലത്തേക്ക് സി ഡിബി ക്യുവിന് നൾകാൻ പോകുന്നത്. 7150 കോടിയുടെ യുടെ ഒരു ശതമാനം 71.5 കോടി വരും. 6.72 ശതമാനം കണക്കാക്കിയാൽ അതു 480 കോടി കവിയും. ഈ കമ്മീഷൻ തുക കുർത്തയുടെ കീശയിലോട്ടോ അതോ ഷർട്ടിന്റെ പോക്കറ്റിലേക്കോ എന്നത് അന്വേഷിച്ചാലേ കണ്ടെത്താനാവു.
ബോണ്ടു വിൽപന കമ്മിഷൻ എത്ര ശതമാനാണെന്ന ഷിബു ബേബിജോണിന്റെയും. രമേശ് ചെന്നിത്തലയും ചോദ്യം സ്വാഭാവികം യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കമ്മിഷനുറപ്പിച്ച് കച്ചവടം ചെയ്ത ശീലമുണ്ടെന്നു് ധനമന്ത്രി കണ്ടെത്തുയും ചെയ്തു. അങ്ങനെ യെങ്കിൽ ജനത്തിനുള്ള സംശയം മറ്റൊന്നാണ്. നിങ്ങൾ രണ്ടു കൂട്ടരും ഒരേ കോർട്ടിൽ പന്തുതട്ടുന്നവർ. ഒരു കൂട്ടർ ക്കറിയാവുന്ന കളികൾ മറു കുട്ടരും അറിയേണ്ടതാണ്. അവർ കമ്മീഷൻ ഏജന്റന്മാരും നിങ്ങൾ പുണ്യടത്മാക്കളും എന്ന വാദം എന്തായാലും വിലപ്പോകില്ല.
നിങ്ങൾ രണ്ടു കുട്ടരോടും പറയാനുള്ളത് ഒന്നേയുള്ളു. കേരളത്തെ ഇങ്ങനെ പണയം വെച്ചു തിന്നരുത് . ഇതാണ് പോക്കെങ്കിൽ ഭാവി തലമുറ നിങ്ങളെയോർത്തു ലജ്ജിക്കും.
- കെ എ സോളമൻ
No comments:
Post a Comment