മാതൃത്വത്തെ വാഴ്ത്താത്ത കവികളില്ല, വര്‍ണ്ണിക്കാത്ത എഴുത്തുകാരുമില്ല. പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാതൃത്വത്തിന്റെ മഹത്യത്തെപ്പറ്റി വർണ്ണനകൾ ധാരാളം. താരാട്ടുപാട്ടുകളും കിളി കൊഞ്ചലുകളും എത്രയോ എഴുതപ്പെട്ടിരിക്കുന്നു, പാടിപ്പതിഞ്ഞിരിക്കുന്നു.
ഉണ്ണിയേശുവിനോടു പരിശുദ്ധ മാതാവും ഉണ്ണിക്കണ്ണനോടു യശോദാമ്മയും കാണിച്ച സ്നേഹ വാല്സല്യങ്ങൾ മാതൃ സങ്കല്പത്തിന്റെ ഉദാത്തമായ മാതൃകകൾ
നിന്നെ പ്രസവിച്ച ഉദരവും പാലൂട്ടിയ സ്തനങ്ങളും ഭാഗ്യം ചെയ്തവയെന്ന ബൈബിൾ വാക്യം മാതൃത്യത്തിന്റെ മഹത്യം ഉദ്ഘോഷിക്കുന്നു.
ദൈവത്തില്‍ നിന്ന് നമ്മള്‍ക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് അമ്മ. നമ്മൾ അമ്മയ്ക്കായി എന്ത് ചെയ്താലും അമ്മ അനുഭവിച്ച ത്യാഗങ്ങള്‍ വച്ച് നോക്കുമ്പോള്‍ അതൊക്കെ നിസ്സാരം
അമ്മയോടുള്ള സ്നേഹം നിസ്സീമമാണ്.
അമ്മയെക്കുറിച്ച് മഹത് വ്യക്തികൾ പറഞ്ഞിട്ടുള്ളത് കേൾക്കുക
"ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്‍റെ അമ്മയാണ്. അമ്മ പഠിപ്പിച്ചുതന്ന ധാര്‍മ്മികവും, ബുദ്ധിപരവും, ബൗദ്ധികവുമായ പാഠങ്ങളാണ് എന്‍റെ ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും ആധാരമായത്."
"അമ്മാര്‍ തങ്ങളുടെ കുട്ടികളുടെ കൈകള്‍ കുറച്ച് നേരത്തേക്ക് പിടിക്കുന്നു, എന്നാല്‍ അവരുടെ ഹൃദയം മക്കളെ എപ്പോഴും പിന്തുടരുന്നു."
-ജോര്‍ജ് വാഷിംഗ്‌ടണ്‍
"ഞാന്‍ എന്‍റെ അമ്മയുടെ പ്രാര്‍ത്ഥനകളെ കുറിച്ച് ഓര്‍ക്കാറുണ്ട്. അത് എപ്പോഴും എന്‍റെ കൂടെത്തന്നെയുണ്ട്. എന്‍റെ ജീവിതത്തോട് ചേര്‍ന്നുതന്നെ.."
- എബ്രഹാം ലിങ്കണ്‍
"നിങ്ങള്‍ക്ക് വെളിപ്പെടുത്താനാകാത്ത സ്വത്തുക്കളുണ്ടാകാം. പെട്ടികള്‍ നിറയെ ആഭരണങ്ങള്‍ ഉണ്ടാകാം. നിധിപേടകം നിറയെ സ്വര്‍ണ്ണമുണ്ടാകാം..എന്നാല്‍ എന്നെക്കാള്‍ ധനികനാകുവാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല. കാരണം, എന്നെ നന്നായി നോക്കുന്ന അമ്മയുണ്ട് എനിക്ക്." -
-സ്ട്രിക്ക്ലാന്‍ഡ് ഗില്ലിയന്‍
"എന്‍റെ അമ്മ കഠിനാധ്വാനിയാണ്. തന്‍റെ പരിശ്രമങ്ങളെല്ലാം ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ അമ്മയ്ക്ക് സാധിക്കുമായിരുന്നു. അതോടൊപ്പം വിനോദത്തിനുള്ള വഴിയും അമ്മ കണ്ടെത്തുമായിരുന്നു. ‘സന്തോഷിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.' എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു".
- ജെന്നിഫര്‍ ഗാര്‍നര്‍.
" ആരാണ് ഞാന്‍ വീഴുമ്പോള്‍ ഓടിവന്ന് സഹായിച്ച്, നല്ല കഥകള്‍ പറഞ്ഞുതന്ന്, മുറിവേറ്റ ഭാഗത്ത് ചുംബിച്ച് സുഖപ്പെടുത്തുന്നത്?.. എന്‍റെ അമ്മ.."
- ആന്‍ ടെയ്ലര്‍
"ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ അമ്മമാര്‍ക്ക് മാത്രമേ സാധിക്കു. കാരണം, അതിന് തന്‍റെ കുട്ടികളിലൂടെ ജന്മം നല്‍കുന്നത് അവരാണ്."
- മാക്സിം ഗോര്‍ക്കി.
"ലോകത്തിന് നിങ്ങള്‍ വെറുമൊരു ആള്‍ മാത്രമായിരിക്കാം. എന്നാല്‍ അമ്മ എന്ന ഒരാള്‍ക്ക് നിങ്ങള്‍ തന്നെയാണ് ലോകം."
"വികാരപരമായി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുകയും എന്നെ നയിക്കുകയും ചെയ്യുന്നയാളാണ് എന്‍റെ അമ്മ. എന്‍റെ എല്ലാ അവസ്ഥകളിലും കൂടെ നിന്ന്, എന്നെ സഹായിക്കുന്ന ഒരമ്മയെ ലഭിച്ചതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം." - എമ്മ സ്റ്റോണ്‍
"അമ്മ എന്‍റെ സുഹൃത്താണോ? ഞാന്‍ പറയും, ആദ്യം അവര്‍ എന്‍റെ അമ്മയാണ്. ദൈവികമായാണ് ഞാന്‍ അവരെ കാണുന്നത്. ആരെക്കാളും ഞാന്‍ അമ്മയെ സ്നേഹിക്കുന്നു. അതേ, അമ്മ എന്‍റെ ഏറ്റവും നല്ല സുഹൃത്താണ്, എനിക്ക് എന്ത് കാര്യവും തുറന്നു സംസാരിക്കാന്‍ കഴിയുന്ന എന്‍റെ സുഹൃത്ത്." - സോഫിയ ലോറന്‍
ലോകം അമ്മയെ കാണുന്നത് ഇങ്ങനെ ആയിരിക്കെ അമ്മ കൊടും കുറ്റവാളി യെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിരാകരിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. വിഭ്രാന്തക മനസ്സുകൾക്ക് അടിമപ്പെട്ട് ചില സ്ത്രീകൾ നടത്തുന്ന ക്രൂരതകൾ പൊടിപ്പും തൊങ്ങലും വെച്ച് ആഴ്ചകൾ ആഘോഷിക്കുന്നതാണോ യഥാർത്ഥ മാധ്യമധർമ്മം? പെടുമരണങ്ങളുടെ വാർത്താ പേജിൽ മാത്രമായി ചുരുക്കേണ്ട ഇത്തരം വാർത്തകൾ പത്രത്തിന്റെ ഫ്റണ്ട് പേജിൽ നിറക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? അമ്മയെന്ന ദൈവത്തെ തമസ്കരിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണോ ഇത്തരം വാർത്തകൾ അവ അർഹിക്കാത്തപ്രധാന്യം കൊടുത്ത് പ്രസിദ്ധീകരിക്കുന്നതെന്ന് സംശയിക്കണം. അമ്മയെന്ന സ്വത്വത്തെ പുനർനിർവചിക്കാൻ കച്ചവട സംസ്കാരത്തിൽ മാത്രം വിശ്വസിക്കുന്ന ചിലമാധ്യമങ്ങൾ നടത്തുന്ന ശ്രമം അതിഹീനമെന്നു തന്നെ വിശേഷിപ്പിക്കണം
- കെ എ സോളമൻ
No comments:
Post a Comment