#വൈകിക്കിട്ടുന്ന #നീതി
കേരളത്തിൽ ക്രമസമാധാനം പരിതാപകരമായ അവസ്ഥയിലാണെന്നത് വസ്തുതയാണ്. അതുകൊണ്ട് ജനങ്ങൾക്ക് ഇപ്പോഴും വിശ്വാസമുള്ള ഏക സ്ഥാപനം ജുഡീഷ്യറിയാണ്. നിർഭാഗ്യവശാൽ, ജുഡീഷ്യറിയുടെ എല്ലാ പ്രവർത്തനങ്ങളും പ്രശംസനീയമല്ല
20 വർഷത്തോളമായി ഹൈക്കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നത് കോടതി രജിസ്‌ട്രാർ അവ ജഡ്ജിമാരുടെ ശ്രദ്ധയിൽപ്പെടുത്താത്തതു കൊണ്ടാണെന്ന കോടതിയുടെ നിരീക്ഷണം വളരെ ശ്രദ്ധേയമാണ്.
ഇത്തരം കേസുകളിൽ ഭൂരിഭാഗവും സാധാരണ പൗരന്മാരെ ബാധിക്കുന്നതാണ്. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ട കേസുകൾക്കാണ് കോടതി സമയം കൂടുതലും ചെലവഴിക്കുന്നത്, അത്തരം കേസുകൾക്കാകട്ടെ ഒരു കുറവുമില്ല. സെൻസേഷണൽ കേസുകൾ കോടതി അടിയന്തര പ്രാബല്യത്തിൽ പരിശോധിക്കുമ്പോൾ, സാധാരണക്കാരുടെ എല്ലാ കേസുകളും മരവിപ്പിക്കപ്പെടുന്നു. ഡൽഹി ആസ്ഥാനമായുള്ള ഹൈ പ്രൊഫൈൽ അഭിഭാഷകർ കേസുകൾ വാദിക്കാനെത്തുമ്പോൾ , കേസുകൾ കോടതിക്കകത്തും പുറത്തും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു.രാഷ്ട്രീയക്കാരുടെഅഴിമതിയുടെ കേസ് ആണെങ്കിൽ പറയാനുമില്ല
എല്ലാ കോടതികളിലും നിശ്ചിത സമയത്തിനുള്ളിൽ കേസുകൾ കേൾക്കാനുള്ള സംവിധാനം ഉണ്ടാകേണ്ടതാണ്, അല്ലെങ്കിൽ വൈകുന്ന നീതി, നീതി നിഷേധമായി മാറും
No comments:
Post a Comment