#പണിപാളി
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും (ഇഡി) കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൻ്റെ (സിഎംആർഎൽ) മാനേജിംഗ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്തയും തമ്മിലുള്ള പൂച്ച-എലി കളി ഇതാ കൗതുകകരമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഇഡിക്കെതിരെ ഹൈക്കോടതികളിൽ കേസുകൾ ഫയൽ ചെയ്യാനുള്ള കർത്തയുടെ ധീരമായ നീക്കം അദ്ദേഹത്തിൻ്റെ ആത്മവിശ്വാസത്തെ കാണിക്കുന്നു. കേസ് കൊടുത്താൽ വീടിൻ്റെ സുരക്ഷിതത്വത്തിൽ കഴിയാമെന്നു കരുതിയതാവാം കർത്തായുടെ ഈ കടുംകൈയ്ക്ക് പിന്നിൽ.
പക്ഷെ ഇ ഡി യുടെ നടപടി ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ കല്ലെറിയുന്നതിന് തുല്യമായി. ഇഡി യുടെ ബുദ്ധിയെയും നിശ്ചയദാർഢ്യത്തെയും വിലകുറച്ച് കണ്ടതാവാം കർത്തായ്ക്കു് ഇങ്ങനെ ഒരു അമളി പറ്റാൻ കാരണം. വേട്ടക്കാരൻ വേട്ടയാടപ്പെടുന്നതിൻ്റെ ഒരു ക്ലാസിക് കേസാണിത്. ഇ ഡിയുടെ നീതിക്കുവേണ്ടിയുള്ള അന്വേഷണത്തിന് മുന്നിൽ കർത്തയുടെ സുരക്ഷിതത്വം ഒരു താൽക്കാലിക മിഥ്യ മാത്രമായി. കർത്തയെ വീട്ടിലെത്തി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് ഇ ഡി ഇപ്പോൾ..
പണം കൊണ്ട് ബുദ്ധികൊണ്ടും പ്രബലരായ രണ്ട് എതിരാളികൾ തന്ത്രപരമായി ഏറ്റുമുട്ടുന്ന കാഴ്ചയാണ് കരിമണൽ കോഴ എന്നനാടകത്തിൽ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
No comments:
Post a Comment