#വിവാദപ്രസംഗം
ലോകം.മുഴുവൻ മാറ്റിമറിക്കാൻ ഒരു മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറായി അവതരിക്കാനുള്ള ശ്രമമായിരുന്നു ജോൺ ബ്രിട്ടാസിൻ്റേത്. അത് പക്ഷെ ഏറെക്കുറെ അവതാളത്തിലായി. കേരള സർവകലാശാലയിൽ ആയിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം
സർവകലാശാല വൈസ് ചാൻസലറുടെ നിർദേശവും ബ്രിട്ടാസിൻ്റെ വിവാദ പ്രസംഗവും തമ്മിലുള്ള സംഘർഷം അക്കാദമിക ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറി. ഭരത്താധികാരവും തിരഞ്ഞെടുപ്പ് നൈതികതയും സംബന്ധിച്ച് പൊരുത്തക്കേടുകൾ ഉണ്ടായപ്പോൾ . പോൾ പാനൽ സർവ്വകലാശാല രജിസ്ട്രാറിൽ നിന്ന് വിശദീകരണംതേടുകയായിരുന്നു.
ബ്രിട്ടാസിൻ്റെ പ്രസംഗത്തിൽ യാതൊരുവിധ തെരഞ്ഞെടുപ്പ് ചട്ടലംഘനവും നടന്നിട്ടില്ല എന്നാണ് രജിസ്ട്രാറുടെ മറുപടി.
ചട്ടലംഘനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഇലക്ഷൻ കമ്മീഷൻ ആകുമ്പോൾ അങ്ങനെ ഒന്നു നടന്നിട്ടില്ല എന്ന് രജിസ്ട്രാർക്ക് എങ്ങനെ പറയാൻ കഴിയും? വിഷയത്തിൻ്റെ പ്രാധാന്യം അക്കാദമിക് സ്ഥാപനങ്ങളിലെ രാഷ്ട്രീയ അധികാരത്തിൻ്റെ അനാവശ്യ കടന്നുകേറ്റമാണ്
ഒരു വൈസ് ചാൻസലറുടെ ഉത്തരവിന് യൂണിവേഴ്സിറ്റിയിൽ പുല്ലുവിലയെന്നത് ആർക്കാണ് അംഗീകരിക്കാൻ കഴിയുക? രാഷ്ട്രീയ അധികാരത്തിനു.മുന്നിൽ ഒരു വൈസ് ചാൻസലറുടെ ഉത്തരവ് നിലനിൽക്കാതെ പോകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. അക്കാദമിക് സ്വാതന്ത്ര്യത്തിനും തിരഞ്ഞെടുപ്പ് സമഗ്രതയ്ക്കും ഇടയിലുള്ള നേരിയ ചരടിൽ ബ്രിട്ടാസിൻ്റെ അനവസര പ്രസംഗം നിരീക്ഷകർക്ക് അത്ഭുതമായി തോന്നിയേക്കാം.
സർവകലാശാലയിൽ ആരുടെ തീരുമാനങ്ങളാണ് നടപ്പിലാകേണ്ടത് എന്നതു സംബന്ധിച്ച് ബ്രിട്ടാസിനെ പോലെ "എല്ലാം ശരിയാക്കാൻ " നടക്കുന്നവർക്ക് ഒരുപക്ഷേ അറിയണമെന്നില്ല.. ഇലക്ഷൻ കമ്മീഷൻ നേരിട്ട് ഇടപ്പെട്ട് ബ്രിട്ടാസിനെ പോലുളള അനധികൃത കുടിയേറ്റക്കാർക്ക് തിരഞ്ഞെടുപ്പ് ചട്ട ലംഘനം എന്താണെന്ന് മനസ്സിലാക്കി കൊടുക്കേണ്ടതാണ്.
ബ്രിട്ടാസിൻ്റെ പ്രസംഗം പൊതു ഇടത്തിൽ ലഭ്യമില്ലാത്തതുകൊണ്ടുള്ള ഊഹമാണ്; അദ്ദേഹം പറഞ്ഞത് ഇതാകണം: " ഇടതുണ്ടെങ്കിലേ ഇന്ത്യ യുള്ളു" അപ്പോൾ ചോദ്യം ഇതാണ്, ഇടത് ഇല്ലെങ്കിൽ ഇന്ത്യ എങ്ങോട്ട് പോകും?
No comments:
Post a Comment