Monday 12 August 2024

ഹിൻഡർബർഗ് തന്ത്രങ്ങൾ

#ഹിൻഡൻബർഗ് #തന്ത്രങ്ങൾ.
ഓഫ്‌ഷോർ ഫണ്ടുകളിലെ വെളിപ്പെടുത്താത്ത നിക്ഷേപങ്ങൾ എന്നൊക്കെ പറഞ്ഞ് സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനും അവരുടെ ഭർത്താവിനുമെതിരെ ഹിൻഡൻബർഗ് റിസർച്ചിൻ്റെ പുതിയ ആരോപണങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെ അസ്ഥിരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമായി കാണണം. ചക്ക വീണ് മുയൽ ചാകും എന്ന തരത്തിലുള്ള ഇത്തരം തന്ത്രങ്ങൾ ഇനി വിലപ്പോവും എന്ന് തോന്നുന്നില്ല. ഹിൻഡർബർഗിനൊപ്പം  ചിന്തിക്കുന്നവരാണ് ഓഹരി വിപണിയിലെ ഇന്ത്യൻ നിക്ഷേപകർ

സ്റ്റോക്ക് മാർക്കറ്റിൽ ഹിൻഡൻബർഗിൻ്റേതു പോലുള്ള സെൻസേഷണൽ ക്ലെയിമുകൾ പലപ്പോഴും വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് ലാഭം കൊയ്യാൻ ശ്രമിക്കുന്ന ഷോർട്ട് സെല്ലർമാരുടെയും മാർക്കറ്റ് മാനിപ്പുലേറ്റർമാരുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നുണ്ടാകാം. ഈ സമീപനം ചിലനിക്ഷേപകരുടെ ആത്മവിശ്വാസത്തെ ദുർബലപ്പെടുത്തുകയും സാമ്പത്തിക സ്ഥിരതയെ തടസ്സപ്പെടുത്തുകയും ചെയ്തേക്കാം. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ കുറിച്ച് സാധാരണ നിക്ഷേപകർ പക്ഷെ ബോധവാന്മാരാണ്. ഹിൻഡൻബർഗിൻ്റെ റിപ്പോർട്ടുകൾക്ക് പിന്നിലെ പ്രേരണകൾ അവൾ തിരിച്ചറിയുകയും ചെയ്യുന്നു

അനിശ്ചിതത്വം സൃഷ്ടിച്ച് വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മുതലെടുക്കാനുള്ള നീക്കത്തിൽ ഹിൻഡൻബർഗുമായി ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളുടെയും ചില ബ്രിട്ടീഷ് പൗരന്മാരുടെയും ഒത്തുകളി തള്ളിക്കളയാനാവില്ല. ഈ തന്ത്രങ്ങൾ പ്രയോജനപ്പെടുത്തി ഹിൻഡൻബർഗ് റിസർച്ച് അവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ  ഇവിടെയുള്ള ശരാശരി നിക്ഷേപകർ അതേക്കുറിച്ച് തികച്ചുംബോധ്യമുള്ളവരാണ്.
-കെ എ സോളമൻ

No comments:

Post a Comment