Sunday 18 August 2024

പിൻവാതിൽ അഴിമതി

#പിൻവാതിൽഅഴിമതി
പി എസ് സി, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എന്നിവയിൽ കൂടി അല്ലാതെ കേരളത്തിൽ പൊതു ഒഴിവുകളിൽ അനർഹരെ നിയമിക്കുന്നത് സാധാരണമായിരിക്കുന്നു. ഇത് അർഹതയുടെയും സുതാര്യതയുടെയും ഗുരുതരമായ ലംഘനമാണ്.

ഈ അഴിമതി നിയമന പ്രക്രിയയുടെ സത്യസന്ധതയെ തകർക്കും. അനുകൂലപക്ഷപാതവും ബന്ധുത്വവാദവും വളർത്തും. ഭരണഘടനാപരമായ നടപടിക്രമങ്ങളെ അവഗണിക്കുന്നതിനു പുറമേ, യോഗ്യരായ യുവാക്കളുടെ അവകാശങ്ങളെ അവഗണിച്ചുകൊണ്ടാണ് ഭരണകക്ഷികൾ ഇത്തരം നടപടികളിൽ ഏർപ്പെടുന്നത്. ഈ വിധ പ്രവർത്തനങ്ങൾ ജനവിശ്വാസത്തെ ഇല്ലാതാക്കുകയും അർഹതയുടെയും കഠിനാധ്വാനത്തിന്റെയും അടിസ്ഥാനത്തിൽ അർഹതയുള്ളവരെ തടയുകയും ചെയ്യുന്നു.

ഇതിനുപുറമെ വിവിധ പദവികളിൽ വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നത് മറ്റൊരു വകുപ്പുതല അഴിമതിയാണ്.  ഇത്തരം നടപടികൾ നീതിയുക്തവും മത്സരാധിഷ്ഠിതവുമായ തെരഞ്ഞെടുപ്പ് തത്വങ്ങളെ നിരാകരിക്കുന്നു.  സേവനം പൂർത്തിയാക്കിയവരെ പുനർനിയമിച്ച് പ്രാപ്തരായ യുവക്കാളുടെ അവസരം നിഷേധിക്കുന്നത്  അന്യായമാണ്.  യുവതലമുറയ്ക്ക് അവസരം നൽകാതെ മാറ്റിനിർത്തിയാൽ പൊതുഭരണത്തിലെ നൂതനാശയങ്ങളും കാര്യക്ഷമതയും  ഇല്ലാതാകും.

ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നിയമന പ്രക്രിയയുടെ സത്യസന്ധത പുനസ്ഥാപിക്കാനും നിയമനങ്ങൾ അർഹതയുടെയും സുതാര്യതയുടെയും അടിസ്ഥാനത്തിൽ നടത്തുന്നതിനും സമഗ്രമായ ശ്രമം ആവശ്യമാണ്.
  കെ എ സോളമൻ

No comments:

Post a Comment