Tuesday 20 August 2024

സ്ത്രീകളുടെ അവകാശം

#സുരക്ഷിതമായ അന്തരീക്ഷം സ്ത്രീകളുടെ അവകാശം

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. മലയാള സിനിമയിൽ നിലനിൽക്കുന്ന ഗുരുതരമായ പ്രശ്നത്തെക്കുറിച്ച് വെളിച്ചം വീശുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. 

ലൈംഗിക ചൂഷണം വ്യാപകമായി തുടരുന്നു എന്നു മാത്രമല്ല, അതിൽ ചെറിയ പെൺകുട്ടികളും ഇരകളാകുന്നു എന്നത് അമ്പരപ്പിക്കുന്നതാണ്.
പരാതിപ്പെട്ടാൽ പ്രതികാരം ചെയ്യപ്പെടുമെന്ന ഭയം നിരവധി സ്ത്രീകളെ കാര്യങ്ങൾ സംസാരിക്കാതിരിക്കാൻ നിർബന്ധിതരാക്കുന്നു. ഇതു സൃഷ്ടിക്കുന്ന  പ്രത്യാഘാതങ്ങൾ ഗുരുതരമാണ്.

പ്രമുഖ നടന്മാരും സംവിധായകരും നിർമ്മാതാക്കളും ഉൾപ്പെടെയുള്ള വ്യക്തികളാണ് കുറ്റക്കാർഎന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത്തരം ആളുകളെ നിലയ്ക്ക് നിർത്തുക എന്നത് സിനിമ വ്യവസായത്തിനും സർക്കാരിനും വലിയ വെല്ലുവിളിയാണ്.

 ഇരകൾക്ക് നീതി ഉറപ്പാക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കണം. കമ്മിറ്റിയുടെ  കണ്ടെത്തലുകളോടുള്ള സർക്കാറിന്റെ പ്രതികരണമാണ് റിപ്പോർട്ടിന്റെ തുടർ വിധി നിർണ്ണയിക്കുന്നത്.

 സിനിമ വ്യവസായത്തിൽ കർശന നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും വരുത്തുന്നത് സാധ്യമായ ഒരു നടപടിയാണ്. ഇരകൾക്ക് സഹായ സംവിധാനങ്ങൾ ഒരുക്കുന്നതും പ്രതികളെ കർശനമായി നിയമനടപടിക്ക് വിജയമാക്കുന്നതും ഒരു മാതൃകയായി മാറും. ഇത് സിനിമയിലെ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കും. ഇങ്ങനെ ചെയ്താൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരായ പോരാട്ടത്തിൽ അത് ഒരു വലിയ നേട്ടമായിരിക്കും

-കെ എ സോളമൻ

No comments:

Post a Comment