#അസ്വീകാര്യമായ വർധന
2024-25 സാമ്പത്തിക വർഷത്തേക്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിച്ച 4.5% പവർ താരിഫ് വർദ്ധനവ് കേരളത്തിലെ ജനങ്ങളോടുള്ള അനീതിയാണ്, പ്രത്യേകിച്ചും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾ താങ്ങാനാവുന്ന നിരക്കിൽ വൈദ്യുതി വാഗ്ദാനം ചെയ്യുമ്പോൾ.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ (കെഎസ്ഇബി) തുടർച്ചയായ കെടുകാര്യസ്ഥതയാണ് ഈ ആവർത്തിച്ചുള്ള വർദ്ധനവിൻ്റെ മൂലകാരണം.അനാവശ്യമായ സാമ്പത്തികഭാരമാണ് ഉപഭോക്താക്കളെ അടിച്ചേൽപ്പിക്കുന്നത് .
കെഎസ്ഇബിയുടെ പ്രവർത്തനങ്ങളിലെ കാര്യക്ഷമതക്കുറവിനും സുതാര്യതയില്ലായ്മയ്ക്കും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പരാജയം സർക്കാരിൻ്റെ പ്രതിബദ്ധതയെ മോശമായി ചിത്രീകരിക്കുന്നു ഇടയ്ക്കിടെ ചാർജ് കൂട്ടാൻ ഒരു മന്ത്രി, എന്നതല്ലാതെ എന്തുതരം വികസനമാണ് ഊർജ മേഖലയിൽ അദ്ദേഹത്തിൻറെതായ സംഭാവന?
അപ്രഖ്യാപിത പവർ കട്ട് അല്ലാതെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനു ഉതകുന്ന നടപടികൾ ഒന്നും തന്നെയില്ല. വിലക്കയറ്റത്താൽ പൊറുതിമുട്ടുന്ന ജനത്തെ കൂടുതൽ ടാക്സ് ചെയ്യുക എന്നതാണ് ഭരണകൂട ലക്ഷ്യം. ഇത് അസ്വീകാര്യമാണ്, ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു
No comments:
Post a Comment