#ഖാൻ മൂല്യങ്ങൾ സംരക്ഷിച്ചു.
ഭരണഘടനാ തത്വങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിലും രാഷ്ട്രീയ ചുറ്റുപാടിൽ ഒരു യഥാർത്ഥ പ്രതിപക്ഷ ശബ്ദമെന്ന നിലയിലും ആരിഫ് മുഹമ്മദ് ഖാൻ്റെ കേരള ഗവർണർ പദവി ഓർമ്മിക്കപ്പെടും.
കോൺഗ്രസ് പലപ്പോഴും ഭരണകക്ഷിയായ എൽഡിഎഫുമായി യോജിച്ച് നിൽക്കുന്നതായി തോന്നിയപ്പോൾ, ഖാൻ നിഷ്പക്ഷ നിലപാടിൽ ഉറച്ചുനിന്നു. ഒരു നിഷ്ക്രിയ വ്യക്തിത്വമാകാനുള്ള അദ്ദേഹത്തിൻ്റെ വിസമ്മതത്തിലും ഭരണകക്ഷിയുടെ അന്യായനയങ്ങളെ ചോദ്യം ചെയ്യാനുള്ള സന്നദ്ധതയിലും കേരളത്തിലെ ജനങ്ങളോടുള്ള അദ്ദേഹത്തിൻ്റെ സമർപ്പണം പ്രകടം.
ആചാരപരമായ യാത്രയയപ്പ് നൽകേണ്ടതില്ലെന്ന കേരളസർക്കാർ തീരുമാനം അദ്ദേഹത്തിൻ്റെ അചഞ്ചലമായ സേവനത്തോടുള്ള മതിപ്പില്ലായ്മയാണ് പ്രതിഫലിപ്പിക്കുന്നത്. അത്തരമൊരു നന്ദികേട് ഒരു ഭരണഘടനാ പദവിയോടുള്ള ബഹുമാനത്തെയും സംസ്ഥാനത്ത് അഞ്ച് വർഷക്കാലം അദ്ദേഹം നൽകിയ സുപ്രധാന സംഭാവനകളെയും നിസ്സാർവൽക്കരിക്കുന്നു. ഇത് അംഗീകരിക്കാൻ ആവില്ല
-കെ എ സോളമൻ
No comments:
Post a Comment