Thursday, 7 August 2025

പാരിതോഷികം വിശ്വസ്തർക്ക്

#പാരിതോഷികംവിശ്വസ്തർക്ക് .
കേരള സർക്കാർ തങ്ങളുടെ "വികസന നേട്ടങ്ങൾ"  സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനായി വ്ലോഗർമാരെ നിയമിക്കുന്നു. "കൊടു കൈയ് " എന്നു പറയാവുന്ന  ഈ നീക്കം നിരുപദ്രവകരമെന്ന് തോന്നിയേക്കാം, പക്ഷേ  ശരിക്കും ജനത്തിന്റെ നികുതിപ്പണം   ദുരുപയോഗം ചെയ്യാനുള്ള  വിദഗ്ദ്ധമായ മാർഗമെന്നു കരുതാം.

ഔദ്യോഗിക മാധ്യമങ്ങളും നിലവിലുള്ള പൊതു പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നതിനുപകരം, സർക്കാർ തിരഞ്ഞെടുത്ത വ്ലോഗർമാരെ, ഒരുപക്ഷേ പിന്തുണക്കാരോ പാർട്ടി പ്രവർത്തകരോ ആകാം, ഖജനാവിലെ  പണം നൽകി സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം

വ്ലോഗർമാരുടെ പട്ടിക പരസ്യമാക്കാതിരുന്നാൽ, ഈ പണം എങ്ങനെ ചെലവഴിക്കുന്നുവെന്നും ആർക്കാണ് പോകുന്നതെന്നും ജനങ്ങൾ അറിയില്ല. മറ്റൊരു ഊരാളുങ്കൽ മോഡൽ കൂട്ടുകച്ചവടം.

പബ്ലിസിറ്റിയുടെയും സോഷ്യൽ മീഡിയ പ്രൊമോഷന്റെയും മറവിൽ പൊതു പണം നഷ്ടപ്പെടുത്താൻ അധികാരത്തിലിരിക്കുന്നവർ പലപ്പോഴും ഉപയോഗിക്കുന്ന ഒരു ക്ലാസിക് തന്ത്രമാണിത്. ഈ വ്ലോഗർമാർ എന്താണ് പ്രോത്സാഹിപ്പിക്കാൻ പോകുന്നത്?

സ്‌കൂൾ കെട്ടിടങ്ങൾ മോശം അവസ്ഥയിലാണ്, ആരോഗ്യമേഖല അഴിമതി നിറഞ്ഞതാണ്, തൊഴിലില്ലായ്മ തുടങ്ങിയ ഗുരുതരമായ അനേകം പ്രശ്നങ്ങൾ. സ്‌പോർട്‌സിൽ അഭിമാനിക്കാൻ തക്ക ഒന്നുമില്ല.  ഈ സാഹചര്യത്തിൽ വ്ളോഗർമാർ എന്ത് പ്രമോട്ട് ചെയ്യാനാണ്?

മദ്യക്കച്ചവടം-ലോട്ടറി എന്നിവയിൽ നിന്നുമുള്ള വരുമാനത്തിലാണ് സംസ്ഥാനം പ്രധാനമായും നിലനിൽക്കുന്നത്, ഇത് കുടുംബങ്ങളെ നശിപ്പിക്കുന്നു. അപ്പോൾ, വ്ലോഗർമാർക്ക് എന്ത് പോസിറ്റീവ് ഇമേജ് വരയ്ക്കാൻ കഴിയും?

വ്ളോഗർമാരുടെ റിക്രൂട്ട്മെൻറ് യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം, വ്യാജ പ്രചാരണത്തിനായി സർക്കാർ സമയവും പണവും പാഴാക്കാൻ വേണ്ടിയാണ്. ഇത് വികസനത്തെക്കുറിച്ചല്ല, മറിച്ച് മിഥ്യാധാരണ സൃഷ്ടിക്കാനും പൊതുജനങ്ങളുടെ ചെലവിൽ വിശ്വസ്തർക്ക് പാരിതോഷികം നൽകാനും ഉദ്ദേശിച്ചുള്ളതാണ്..
-കെ എ സോളമൻ

No comments:

Post a Comment