Thursday, 26 June 2014

മോദിക്ക് കെജ്രിവാളിന്‍െറ കത്ത്

മോദിക്ക് കെജ്രിവാളിന്‍െറ കത്ത്

നിരക്കുവര്‍ധനയല്ല, അഴിമതി ഇല്ലാതാക്കലാണ് പരിഹാരം റിലയന്‍സ് അഴിമതി 2ജി ഇടപാടിനേക്കാള്‍ വലുത്
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ റെയില്‍, ഗ്യാസ് നിരക്കുവര്‍ധനയല്ല അഴിമതി ഇല്ലാതാക്കാനുള്ള നടപടിയാണ് വേണ്ടതെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. അഴിമതിയും വിലക്കയറ്റവും തടയുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ അഴിമതിക്കെതിരെ ഒരുനടപടിയുമെടുക്കാതെ വിലവര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ ഭാരമേറ്റുകയാണ്. പാചകവാതക വിലവര്‍ധനകൊണ്ട് രാജ്യത്ത് ഗുണം ലഭിക്കുന്ന ഏക വ്യക്തി മുകേഷ് അംബാനി മാത്രമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്‍ഹയും രവിശങ്കര്‍ പ്രസാദും നേതൃത്വം നല്‍കിയ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പാചകവാതക നിരക്കുവര്‍ധിപ്പിക്കരുതെന്ന് ശിപാര്‍ശ ചെയ്തിരുന്നു. നിലവില്‍ 325 ശതമാനം ലഭിക്കുന്ന ലാഭം ഇനിയും വര്‍ധിക്കുമെന്നല്ലാതെ രാജ്യത്തിന്‍െറ ഖജനാവിന് ഒരു ഗുണവുമുണ്ടാകില്ല.
ഒ.എന്‍.ജി.സിയില്‍നിന്ന് 30,000 കോടിയുടെ വാതകം കവര്‍ന്നെന്ന ആരോപണം നേരിടുന്ന റിലയന്‍സിനെതിരെ സി.എ.ജി സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടത്തെലുകള്‍ 2ജി സ്പെക്ട്രം ഇടപാടിനേക്കാള്‍ ഗുരുതരമാണ്. വാഗ്ദാനം ചെയ്തതിന്‍െറ 10 ശതമാനം ഉല്‍പാദനം മാത്രമാണ് അവര്‍ നടത്തുന്നത്.
റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ക്രമക്കേട് നടത്തിയ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയതുപോലെ റിലയന്‍സില്‍നിന്ന് വാതക പാടങ്ങള്‍ തിരിച്ചുപിടിക്കണം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച കെജ്രിവാള്‍ റെയില്‍, ഗ്യാസ് നിരക്കുവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. പാര്‍ട്ടി നേതാക്കളായ അഡ്വ. പ്രശാന്ത് ഭൂഷണ്‍, അശുതോഷ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
കമന്‍റ്നല്ല നാളെയിലേക്ക് നോക്കിയിരിക്കുന്നതിനാല്‍ റിലയന്‍സിന്റെ അഴിമതി കാണാനാവുന്നില്ല .
കെ എ സോളമന്‍ 

Tuesday, 24 June 2014

ബിരുദവിവാദം: ഡല്‍ഹി സര്‍വകലാശാല വി.സി രാജിവെച്ചു

ബിരുദവിവാദം: ഡല്‍ഹി സര്‍വകലാശാല വി.സി രാജിവെച്ചു
ന്യൂഡല്‍ഹി: ബിരുദ കോഴ്സ് നാലു വര്‍ഷമാക്കുന്നതിനെച്ചൊല്ലി യു.ജി.സിയും ഡല്‍ഹി യൂണിവേഴ്സിറ്റിയും തര്‍ക്കം തുടരുന്നതിനിടെ വൈസ് ചൈന്‍സലര്‍ ദിനേശ് സിങ് രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് അയച്ചെന്ന് സര്‍വകലാശാല ഒൗദ്യോഗികമായി അറിയിച്ചു. ബിരുദ കോഴ്സ് മൂന്നു വര്‍ഷത്തില്‍ നിന്നും നാലു വര്‍ഷമാക്കിയതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും ശക്തമായ പ്രക്ഷോഭം നടത്തി വരികയാണ്. ഇതിനിടയിലാണ് ദിനേശ് സിങിന്‍െറ രാജി.
ദിനേശ് സിങിന്‍െറ രാജി ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപക അസോസിയേഷന്‍ (ഡി.യു.ടി.എ) സ്വാഗതം ചെയ്തു. മൂന്നു വര്‍ഷ കോഴ്സ് തിരികെ കൊണ്ടുവരാന്‍ രാജി സഹായിക്കുമെന്നും ഡി.യു.ടി.എ പറഞ്ഞു.
അതേസമയം, ഡി.യു.ടി.എ മുന്‍ പ്രസിഡന്‍റ് ആദിത്യ നാരായണന്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ പൊതു താത്പര്യ ഹരജി തള്ളി. പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കണമെന്ന് പരമോന്നത കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷമാണ് ദിനേശ് സിങ് വിദേശ സര്‍വലാശാലകളെ മാതൃകയാക്കി ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സ് നാലു വര്‍ഷമാക്കി മാറ്റിയത്. മുന്‍ മാനവവിഭവശേഷി മന്ത്രി കപില്‍ സിബലിന്‍െറ പിന്തുണയോടെയായിരുന്നു വി.സിയുടെ തീരുമാനം. എന്നാല്‍, ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം ബിരുദം മൂന്നു വര്‍ഷമാക്കി പുതുക്കി നിശ്ചയിക്കാന്‍ യു.ജി.സി ഉത്തരവിടുകയായിരുന്നു. അറുപതോളം കോളജുകളാണ് സര്‍വകലാശാലക്കു കീഴിലുള്ളത്.
കമന്‍റ് : ഈച്ചേ വെട്ടി സുല്‍ത്താന്‍മാര്‍ ഓരോ സ്ഥാനത്ത് കേറിയിരുന്നാല്‍ ഉള്ള കുഴപ്പമാണിത്. കോട്ടയത്തു ഉണ്ടായിരുന്നു ഇങ്ങനെയൊരു വിദ്വാന്‍,ഒടുക്കം സ്ഥലം കാലിയാക്കേണ്ടി വന്നു.
-കെ എ സോളമന്‍ 

Saturday, 21 June 2014

പാചകവാതക വിലയും വര്‍ധിപ്പിക്കുന്നു

പാചകവാതക വിലയും വര്‍ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: റെയില്‍വേ നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചതിന് പിന്നാലെ പാചക വാതകത്തിനും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. 7000 കോടി രൂപ അധികമായി സമാഹരിക്കാനെന്ന പേരില്‍ മാസം തോറും 10 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. ഇറാഖിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധനവിലയില്‍ വരുന്ന വന്‍ മാറ്റം സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രസര്‍ക്കാര്‍.
ഡീസലിന് ഇപ്പോള്‍ മാസം 50 പൈസ വെച്ച് വില കൂട്ടുന്നുണ്ട്. ഇതേരീതിയിലാണ് ഇപ്പോള്‍ പാചകവാതകത്തിന്‍െറ കാര്യത്തിലും സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കമന്‍റ് : എല്ലാം ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചാല്‍ വെവ്വേറെ സമരരങ്ങള്‍ ഒഴിവായിക്കിട്ടും
-കെ എ സോളമന്‍ 

Thursday, 19 June 2014

മറവി മറികടക്കാന്‍ മത്തായിക്ക് കൂട്ട് പുസ്തകങ്ങള്‍

മാതൃഭൂമി
Posted on: 19 Jun 2014


ചേര്‍ത്തല: എണ്‍പത്തിയേഴുകാരന്‍ മത്തായിയുടെ ഇപ്പോഴത്തെ വായന മറവിയെ മറികടക്കാന്‍. അരനൂറ്റണ്ടിലേറെയായി ജീവിതത്തിന്റെ ഭാഗമായ വായന, കര്‍ഷകനായ മത്തായിക്കിപ്പോള്‍ ഓര്‍മ്മക്കുറവിനെതിരെ പോരാടാനുള്ള ആയുധം കൂടിയാകുന്നു.
കടക്കരപ്പള്ളി കൂന്താണിശ്ശേരി കെ.എസ്. മത്തായിയാണ് വായനയുടെ ലോകത്തെ വേറിട്ട വ്യക്തിത്വമാകുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളാണ് വായനക്കായി മത്തായി തിരഞ്ഞെടുക്കുന്നത്.
ഒരു കര്‍ഷകന് എത്രത്തോളം വായിക്കാനാകും എന്നതിന് മത്തായിയുടെ അത്രയും എന്നാകും ചേര്‍ത്തലയിലെ വായനലോകത്തിന്റെ മറുപടി.
രാമായണവും മഹാഭാരതവും മുതല്‍ ലോക ക്ലാസ്സിക്കുകളിലേക്കും നീണ്ട വായന. ഈ കര്‍ഷകന്‍ വായനയിലൂടെ അടുത്തറിഞ്ഞത് 5,000ത്തിലധികം പുസ്തകങ്ങളെ. സ്വന്തമായി ഇത്രയും പുസ്തകങ്ങളും മത്തായി സൂക്ഷിക്കുന്നുണ്ട്.
1952-ല്‍ കൊല്ലം എസ്.എന്‍. കോളേജില്‍ ഇന്റര്‍ മീഡിയറ്റിന് പഠിക്കുമ്പോഴാണ് വായനയുമായി അടുത്തത്. ഒ.എന്‍.വി., വെളിയം ഭാര്‍ഗവന്‍, പുതുശ്ശേരി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഇതേ കോളേജിലുണ്ടായിരുന്നു. ഇവിടെ നിന്നുമായിരുന്നു തുടക്കം. ചേര്‍ത്തല വെട്ടയ്ക്കലില്‍ പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ നിന്നുള്ള മത്തായിക്ക് സ്വന്തമായി പുസ്തകങ്ങള്‍ വാങ്ങിക്കുക അന്നൊരു പ്രശ്‌നമല്ലായിരുന്നു. പിന്നീടതു ശീലമാക്കി.
ഭോപ്പാല്‍ സര്‍വകലാശാലയില്‍ ബി.എ. പഠനത്തിനുശേഷം കൃഷിയും, മദ്രാസ് കേന്ദ്രീകരിച്ചു കച്ചവടവും ചെയ്യുമ്പോഴും വായന ഒഴിവാക്കിയില്ല.
എം.ടി. മുതല്‍ ബെന്യാമിന്‍ വരെയുള്ള മലയാള എഴുത്തുകാരിലേക്കും വേര്‍ഡ്‌സ് വര്‍ത്തും ഷേക്‌സ്​പിയറും റൂസോയും വോള്‍ട്ടയറും ഉള്‍പ്പെടെയുള്ള പാശ്ചാത്യ എഴുത്തുകാരിലേക്കും മത്തായിയുടെ വായന നീണ്ടു. ഇഷ്ട പുസ്തകം എവിടെ പ്രസിദ്ധീകരിച്ചാലും അത് ഏതു വിധേയനെയും സ്വന്തമാക്കുന്നതാണ് രീതി.
ബൈബിള്‍ വായന ശീലമാണെങ്കിലും മഹാഭാരതത്തെയാണ് മത്തായി മഹത്തായ കൃതിയായി കാണുന്നത്. ലോകത്തില്‍ തന്നെ മഹാഭാരതത്തിനൊപ്പം നില്‍ക്കുന്ന രചനകളില്ലെന്നാണ് മത്തായിയുടെ പക്ഷം.
രാത്രി ഒന്നും രണ്ടും മണിവരെ നീളുന്നതായിരുന്നു വായനാരീതി. വായിച്ച് വായിച്ച് ഉറങ്ങുന്ന ശീലം 87 ലും അതേ പടി തുടരുകയാണെന്ന് ഭാര്യ മേരി പറഞ്ഞു.
കെ.എസ്.യു. വിനും മുമ്പ് വിദ്യാര്‍ഥി കോണ്‍ഗ്രസ്സിലെ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു മത്തായി. ആദ്യകാല ഡി.സി.സി. സെക്രട്ടറിയുമായിരുന്നു. കോണ്‍ഗ്രസ്സിന്റെ മുന്‍നിര പ്രവര്‍ത്തകനുമായിരുന്നു. പട്ടണക്കാട് ടി.കെ.എസ്. ഗ്രന്ഥശാല മത്തായിയെ അക്ഷരകീര്‍ത്തി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ടി.കെ.എസ്. ഗ്രന്ഥശാലയ്ക്ക് കുറച്ചു പുസ്തകങ്ങള്‍ വാങ്ങി നല്‍കിയാണ് മത്തായി വായനാദിനം ആഘോഷിക്കുന്നത്. 

കമെന്‍റ്: I know Sri K S Mathai. He is a good reader and a scholar.  Govt L P School Konattusserry, Cherthala, is our favourite place.

-K A Solaman 

ചീഫ് സെക്രട്ടറിയെ പുറത്താക്കണം -വി.എസ്


ചീഫ് സെക്രട്ടറിയെ പുറത്താക്കണം -വി.എസ്
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷനെ തത്സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ചീഫ് സെക്രട്ടറി മറച്ചുവെച്ചു. കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലുള്ള സ്വത്ത് വിവരങ്ങളാണ് ഭരത് ഭൂഷണ്‍ മറച്ചുവെച്ചതെന്നും വി.എസ് ആരോപിച്ചു.
Comment: അപ്പോള്‍ സെക്ക്രട്ടറി മാര്‍ക്കും രാഷ്ട്രീയം ഉണ്ടെന്ന് ചുരുക്കം.
-കെ എ സോളമന്‍ 

Sunday, 15 June 2014

യു.ജി.സി സംഘം യൂണിവേഴ്സിറ്റി കോളജില്‍ രസഹ്യ സന്ദര്‍ശനം നടത്തി


യു.ജി.സി സംഘം യൂണിവേഴ്സിറ്റി കോളജില്‍ രസഹ്യ സന്ദര്‍ശനം  നടത്തി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനു സ്വയംഭരണം നല്‍കുന്നതിന്‍്റെ ഭാഗമായി യു.ജി.സി സംഘം രഹസ്യ സന്ദര്‍ശനം നടത്തി. സ്വയംഭരണം നല്‍കുന്നതിനെതിരെ എസ്.എഫ്.ഐയും അധ്യാപക സംഘടനകളും സമരം നടത്തുന്നതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി സംഘത്തിന് കോളജ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജമ്മു കശ്മീര്‍ സര്‍വകലാശാല ഡീന്‍ ഡോ.ജെ.പി സിങ്കുറലിന്‍്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് പരിശോധന നടത്തിയത്.
സ്വയം ഭരണം നല്‍കുഇന്നു രാവിലെ ആറു മണിയോടെ കോളജിലത്തെിയ സംഘം കോളജിന്‍്റെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ചു. പരിശോധന തടയാന്‍ കഴിഞ്ഞ രണ്ട് ദിവസമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജിനു മുന്നില്‍ ഉപരോധം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് മാസ്കറ്റ് ഹോട്ടലില്‍ തങ്ങിയ സംഘം കോളജിലെ രേഖകളും അധ്യാപകരുടെ യോഗ്യതയും ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരവും പരിശോധിച്ചു.
Comment: അപ്പോ പഠിക്കാനും ഒളിച്ചും പാത്തും പോകേണ്ടിവരുമോ?
-K  A Solaman

Friday, 13 June 2014

മഴക്കെടുതി: കേന്ദ്രസംഘം കേരളത്തില്‍

മഴക്കെടുതി: കേന്ദ്രസംഘം കേരളത്തില്‍
തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താനുള്ള കേന്ദ്രസംഘം കേരളത്തിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്‍റ് സെക്രട്ടറി ശൈലേഷിന്‍െറ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്. ശൈലേഷിന് പുറമെ പ്ളാനിങ് കമിഷന്‍ റിസര്‍ച് ഓഫിസര്‍ എ. ചന്ദ്രശേഖര്‍, കൃഷിമന്ത്രാലയം പ്രതിനിധി ആര്‍.പി. സിങ് എന്നിവരും സംഘത്തിലുണ്ട്.
രാവിലെ സംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റവന്യു മന്ത്രി അടൂര്‍ പ്രകാശ് എന്നിവരുമായി പ്രാഥമിക വിലയിരുത്തല്‍ നടത്തും. വെള്ളിയാഴ്ച തിരുവനന്തപുരത്തും ശനിയാഴ്ച ആലപ്പുഴയിലുമായിരിക്കും സംഘം സന്ദര്‍ശനം നടത്തുക. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം ഡോ. ശേഖര്‍ കുര്യാക്കോസ് സംഘത്തോടൊപ്പം ഉണ്ടാകും.
കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിലെ ജി. ബാലസുബ്രഹ്മണ്യം, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആര്‍.പി സിങ്, കേന്ദ്ര ധനകാര്യ കമീഷനിലെ മുകേഷ് കുമാര്‍, കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ വി.എസ്. പ്രസന്ന എന്നിവരാണ് ശനിയാഴ്ച വയനാട് ജില്ല സന്ദര്‍ശിക്കുക.
കമന്‍റ്:  മഴ മാറും മുന്പ് സംഘം വരുന്നത് ഇതാദ്യം, അതുകൊണ്ടു ആഘോഷിക്കേണ്ടതാണ്.
-കെ എ സോളമന്‍ 

Tuesday, 10 June 2014

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്‌പി ആണാ പെണ്ണോ? : പന്ന്യന്‍



തിരുവനന്തപുരം: ആര്‍എസ്‌പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പിജെ ചന്ദ്രചൂഡന്റെ വിമര്‍ശനത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ മറുപടി. ആര്‍എസ്‌പി സിപിഐയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ടെന്നും തോറ്റ് നാടുകടന്ന് നേതൃത്വത്തിലിരിക്കുന്ന ആള്‍ അല്ല താനെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്‌പി ആണാണോ പെണ്ണോണോയെന്നും പന്ന്യന്‍ ചോദിച്ചു.
തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ കാര്യമാക്കുന്നില്ല. എന്നാല്‍ ചന്ദ്രചൂഡന്‍ നടത്തിയ പരാമര്‍ശം മാന്യതയ്ക്കു ചേര്‍ന്നതാണോ എന്ന് ആലോചിക്കണം. ചന്ദ്രചൂഡനെ പോലെ,​ ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന ആള്‍ ഇത്തരത്തില്‍ സംസാരിക്കരുതായിരുന്നു. ആര്‍എസ്‌പി ഇന്നത്തെ നിലയില്‍ ആയതിന് ഉത്തരവാദി ചന്ദ്രചൂഡനാണ്. വൈദ്യരേ സ്വയം ചികിത്സിക്കൂ എന്ന് മാത്രമാണ് ചന്ദ്രചൂഡനോട് പറയാനുള്ളതെന്നും പന്ന്യന്‍ പറഞ്ഞു.
ഇന്ന് രാവിലെ നടന്ന ആര്‍എസ്‌പികളുടെ ലയന സമ്മേളനത്തിലാണ് ചന്ദ്രചൂഡന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ എല്‍ഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കമന്‍റ് : മുടി കണ്ടാല്‍ പെണ്ണാണെന്നെ തോന്നൂ.
-കെ എ  സോളമന്‍ 

Saturday, 7 June 2014

രണ്ടു പതിറ്റാണ്ടിന്‌ ശേഷം വീണ്ടും ശ്രീകുമാരന്‍ തമ്പി; ഒപ്പം മധുവും ശാരദയും













തിരുവനന്തപുരം: നീണ്ട 21 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമ്മത്തൊട്ടില്‍ എന്ന ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചുകൊണ്ട്‌ ശ്രീകുമാരന്‍ തമ്പി മലയാള ചലച്ചിത്ര രംഗത്തിലേക്ക്‌ തിരിച്ചുവരവിനൊരുങ്ങുന്നു. ഭാഗ്യജോടികളായ മധുവിനും ശാരദയ്ക്കും ഒപ്പം പുതുതലമുറയിലെ താരങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ തമ്പി മൂന്നാം വരവിനൊരുങ്ങുന്നത്‌. അണുകുടുംബ വ്യവസ്ഥയില്‍ പണവും അധികാരവും ആധിപത്യം ചെലുത്തുമ്പോള്‍ കൂട്ടുകുടുംബങ്ങളില്‍ നിലനിന്നിരുന്ന സാമൂഹ്യബന്ധങ്ങളുടെ ശക്തിക്ഷയിക്കുന്നതും ധാര്‍മിക മൂല്യങ്ങളുടെ തകര്‍ച്ചയും മാതൃത്വത്തിന്റെ പ്രാധാന്യം ഇല്ലാതായി വാര്‍ധക്യം അനാഥമാകുന്നതുമാണ്‌ അമ്മത്തൊട്ടിലിന്റെ പ്രമേയം.

സിനിമാ ജീവിതത്തില്‍ ചില ബന്ധങ്ങളും കഥാപാത്രങ്ങളും സ്വാധീനിക്കുമെന്ന്‌ നടന്‍ മധു പറഞ്ഞു. അത്തരത്തില്‍ തന്നെ സ്വാധീനിച്ച വ്യക്തമായ തിരിച്ചറിവുള്ള സംവിധായകനാണ്‌ ശ്രീകുമാരന്‍ തമ്പി. എട്ട്‌ സിനിമകള്‍ തമ്പിയോടൊപ്പം പ്രവര്‍ത്തിച്ചു. മികച്ച കഥാപാത്രങ്ങള്‍ പലതും ആ ചിത്രങ്ങളിലൂടെയാണ്‌ വന്നിട്ടുള്ളത്‌. വളരെക്കാലം ദേശാടനം നടത്തിയശേഷം തറവാട്ടില്‍ മടങ്ങിയെത്തിയ പോലെയാണ്‌ ശാരദയ്ക്കും തമ്പിക്കുമൊപ്പം അഭിനയിക്കാന്‍ എത്തിയപ്പോള്‍ തോന്നിയത്‌. ശാരദയോടൊപ്പം അഭിനയിച്ച സിനിമകളൊന്നും തന്നെ പരാജയപ്പെട്ടിട്ടില്ലെന്നും മധു പറഞ്ഞു.

നീണ്ട ഇടവേളയ്ക്കു ശേഷമാണ്‌ അമ്മത്തൊട്ടിലെന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക്‌ മടങ്ങിവരാന്‍ തനിക്ക്‌ സാധിച്ചതെന്ന്‌ ശാരദ ചൂണ്ടിക്കാട്ടി. ഇത്‌ സിനിമയില്‍ പുനര്‍ജന്മം ലഭിച്ചതു പോലെയാണ്‌. താരങ്ങള്‍ സംവിധായകരെ സൃഷ്ടിക്കുന്നത്‌ സിനിമാ ലോകത്തിന്റെ അധപ്പതനമാണെന്ന്‌ സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അത്‌ ഉള്‍ക്കൊള്ളാന്‍ തനിക്ക്‌ കഴിയാത്തതുകൊണ്ടാണ്‌ താരങ്ങളില്ലാത്ത സീരിയലുകളിലേക്ക്‌ തിരിഞ്ഞത്‌. ശ്രീകുമാരന്‍ തമ്പിയെന്ന സിനിമയുടെ അവസാന റീല്‍ ഓടിക്കൊണ്ടിരിക്കുകയാണ്‌. അതിന്റെ ക്ലൈമാക്സ്‌ മോശമാകണ്ടെന്നു കരുതിയാണ്‌ സിനിമാ ലോകത്തേക്ക്‌ മടങ്ങിയെത്തിയത്‌. ഇന്നത്തെ സിനിമാലോകത്തെ വിലക്കുകളും പ്രതിസന്ധിയും എങ്ങനെ തരണം ചെയ്യുമെന്ന ചോദ്യത്തിന്‌ തങ്ങളുടെ അഭിപ്രായത്തെ എതിര്‍ക്കുമെങ്കിലും മധുവും ശാരദയും താനുമടങ്ങുന്നവരെ വേണ്ടെന്ന്‌ മലയാള സിനിമയില്‍ ആരും പറയില്ല. സംഗീത പ്രാധാന്യമുള്ള സിനിമകള്‍ മാത്രമേ നിര്‍മിച്ച്‌ സംവിധാനം ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രാഗമാലികാ കമ്പയിന്‍സും റോയ്‌ ജോണ്‍ മാത്യുവും ചേര്‍ന്നാണ്‌ അമ്മത്തൊട്ടില്‍ നിര്‍മിക്കുന്നത്‌. സുരാജ്‌ വെഞ്ഞാറമൂട്‌, ലാലു അലക്സ്‌ മാമുക്കോയ, ഇന്ദ്രന്‍സ്‌, താരാവര്‍മ തുടങ്ങിയവരും പ്രശസ്തയായ ഒരു നായികാനടിയും ഇതിലഭിനയിക്കുന്നു. എം.ജെ. രാധാകൃഷ്ണന്‍ ഛായാഗ്രഹണവും ബീനാപോള്‍ എഡിറ്റിംഗും നിര്‍വഹിക്കും. ഇന്ദ്രന്‍സ്‌, നിര്‍മാതാവ്‌ റോയ്‌ ജോണ്‍ മാത്യു, താരാവര്‍മ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
Comment : ന്യൂ ജെനറേഷന്‍ പേക്കൂത്തുകളില്‍ നിന്നു വേറിട്ട അനുഭവമാകടെ ഈ സിനിമയെന്ന് ആഗ്രഹിക്കുന്നു. മധുവിനും ശാരദയ്ക്കും ശ്രീകുമാരന്‍ തമ്പിക്കും ആശംസകള്‍ !
-K A Solaman

Wednesday, 4 June 2014

തെന്നിന്ത്യന്‍ നടി ലക്ഷ്‌മി റായി പേരുമാറ്റി


mangalam malayalam online newspaper

മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ നായികയായ ലക്ഷ്‌മി റായി പേരു മാറ്റി. ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി പേരിനു പഞ്ച്‌ കുട്ടാനാണ്‌ പേരില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ്‌ താരത്തിന്റെ വാദം. ലക്ഷ്‌മി റായി എന്ന പേര്‌ തലതിരിച്ച്‌ 'റായി ലക്ഷ്‌മി' എന്നാണ്‌ നടി തന്റെ പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്‌.

ഒരു വര്‍ഷമായി പേരുമാറ്റത്തെ കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഇത്‌ നീണ്ടു പോവുകയായിരുന്നെന്നും റായി ലക്ഷ്‌മി പറഞ്ഞു. ലക്ഷ്‌മി റായി എന്ന പേര്‌ വളരെ സോഫ്‌റ്റാണ്‌. താനിപ്പോള്‍ കൂടുതലും അഭിനയിക്കുന്നത്‌ ആക്ഷന്‍ സിനിമകളിലാണ്‌- ലക്ഷ്‌മി പറയുന്നു. തന്നോട്‌ അടുപ്പമുള്ളവര്‍ തന്നെ വിളിക്കുന്നത്‌ റായി എന്നാണെന്നും ലക്ഷ്‌മി കൂട്ടിച്ചേര്‍ത്തു.

Comment: ഐശ്വര്യ റായിയും പേര് മാറ്റുന്നുണ്ടോ? ഈ സ്റ്റണ്ട് നടികളുടെ ഒരു കാര്യം!
-കെ എ സോളമന്‍ 

Monday, 2 June 2014

മദ്യലോബിയുടെ ആളെന്ന ആരോപണം സുധീരന്‍ തെളിയിക്കണം:

mangalam malayalam online newspaper


തിരുവനന്തപുരം: താന്‍ മദ്യലോബിയുടെ ആളാണെന്ന ആരോപണം തെളിയിക്കാനുള്ള ബാധ്യത കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുണ്ടെന്ന് മുന്‍ എ.ഐ.സി.സി അംഗം ഷാനിമോള്‍ ഉസ്മാന്‍. അതിനു കഴിയില്ലെങ്കില്‍ അദ്ദേഹം പ്രസ്താവന തിരുത്തണം. ആരുടെയും പ്രേരണ കൊണ്ടല്ല കത്തയച്ചത്. ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ അത് തെളിയിക്കണമെന്നും കത്ത് വിവാദത്തില്‍ വിശദീകരണം തേടിയ കെ.പി.സി.സി ഉപസമിതിക്കു മുമ്പാകെ ഷാനിമോള്‍ ആവശ്യപ്പെട്ടു.
എം.എം.ഹസന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഷാനിമോള്‍ ഉസ്മാന്റെ പരാതിയില്‍ അന്വേഷണം നടത്തുന്നത്. കെപിസിസി പ്രസിഡന്റിനെ വിമര്‍ശിച്ച്, ഷാനിമോള്‍ ഉസ്മാന്‍ കത്തെഴുതിയതിനു പിന്നില്‍ ഗൂഢാലോചയുണ്ടോ, ഈ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെങ്ങനെ എന്നീ വിഷയങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഷാനിമോള്‍ക്കു പുറമേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂറില്‍ നിന്നും സമിതി തെളിവെടുത്തു. ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു വിട്ടുനിന്നു ഷാനിമോള്‍ കെ.സി വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു ഷുക്കൂറിന്റെ ആരോപണം. ഈ വിവാദം ചൂടുപിടിച്ചിരിക്കേ വേണുഗോപിനെതിരെ ആരോപണം ഉന്നയിച്ച് ഷാനിമോള്‍ കത്തയച്ചതോടെയാണ് സുധീരന്‍ അവര്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തിയത്.

Comment: കത്രിക പ്പൂട്ടാണ്, കെ പി സി സി പ്രസിഡെന്‍റ് മാപ്പ് പറഞ്ഞാല്‍ വെറുതെ വിടുന്ന കാര്യം ആലോചിക്കാം.
-കെ എ സോളമന്‍