ന്യൂഡല്‍ഹി: റെയില്‍വേ നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചതിന് പിന്നാലെ പാചക വാതകത്തിനും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. 7000 കോടി രൂപ അധികമായി സമാഹരിക്കാനെന്ന പേരില്‍ മാസം തോറും 10 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. ഇറാഖിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധനവിലയില്‍ വരുന്ന വന്‍ മാറ്റം സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രസര്‍ക്കാര്‍.
ഡീസലിന് ഇപ്പോള്‍ മാസം 50 പൈസ വെച്ച് വില കൂട്ടുന്നുണ്ട്. ഇതേരീതിയിലാണ് ഇപ്പോള്‍ പാചകവാതകത്തിന്‍െറ കാര്യത്തിലും സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കമന്‍റ് : എല്ലാം ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചാല്‍ വെവ്വേറെ സമരരങ്ങള്‍ ഒഴിവായിക്കിട്ടും
-കെ എ സോളമന്‍
No comments:
Post a Comment