Thursday, 26 June 2014

മോദിക്ക് കെജ്രിവാളിന്‍െറ കത്ത്

മോദിക്ക് കെജ്രിവാളിന്‍െറ കത്ത്

നിരക്കുവര്‍ധനയല്ല, അഴിമതി ഇല്ലാതാക്കലാണ് പരിഹാരം റിലയന്‍സ് അഴിമതി 2ജി ഇടപാടിനേക്കാള്‍ വലുത്
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ റെയില്‍, ഗ്യാസ് നിരക്കുവര്‍ധനയല്ല അഴിമതി ഇല്ലാതാക്കാനുള്ള നടപടിയാണ് വേണ്ടതെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. അഴിമതിയും വിലക്കയറ്റവും തടയുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ അഴിമതിക്കെതിരെ ഒരുനടപടിയുമെടുക്കാതെ വിലവര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ ഭാരമേറ്റുകയാണ്. പാചകവാതക വിലവര്‍ധനകൊണ്ട് രാജ്യത്ത് ഗുണം ലഭിക്കുന്ന ഏക വ്യക്തി മുകേഷ് അംബാനി മാത്രമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്‍ഹയും രവിശങ്കര്‍ പ്രസാദും നേതൃത്വം നല്‍കിയ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പാചകവാതക നിരക്കുവര്‍ധിപ്പിക്കരുതെന്ന് ശിപാര്‍ശ ചെയ്തിരുന്നു. നിലവില്‍ 325 ശതമാനം ലഭിക്കുന്ന ലാഭം ഇനിയും വര്‍ധിക്കുമെന്നല്ലാതെ രാജ്യത്തിന്‍െറ ഖജനാവിന് ഒരു ഗുണവുമുണ്ടാകില്ല.
ഒ.എന്‍.ജി.സിയില്‍നിന്ന് 30,000 കോടിയുടെ വാതകം കവര്‍ന്നെന്ന ആരോപണം നേരിടുന്ന റിലയന്‍സിനെതിരെ സി.എ.ജി സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടത്തെലുകള്‍ 2ജി സ്പെക്ട്രം ഇടപാടിനേക്കാള്‍ ഗുരുതരമാണ്. വാഗ്ദാനം ചെയ്തതിന്‍െറ 10 ശതമാനം ഉല്‍പാദനം മാത്രമാണ് അവര്‍ നടത്തുന്നത്.
റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ക്രമക്കേട് നടത്തിയ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയതുപോലെ റിലയന്‍സില്‍നിന്ന് വാതക പാടങ്ങള്‍ തിരിച്ചുപിടിക്കണം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച കെജ്രിവാള്‍ റെയില്‍, ഗ്യാസ് നിരക്കുവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. പാര്‍ട്ടി നേതാക്കളായ അഡ്വ. പ്രശാന്ത് ഭൂഷണ്‍, അശുതോഷ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
കമന്‍റ്നല്ല നാളെയിലേക്ക് നോക്കിയിരിക്കുന്നതിനാല്‍ റിലയന്‍സിന്റെ അഴിമതി കാണാനാവുന്നില്ല .
കെ എ സോളമന്‍ 

No comments:

Post a Comment