തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താനുള്ള കേന്ദ്രസംഘം കേരളത്തിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്‍റ് സെക്രട്ടറി ശൈലേഷിന്‍െറ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്. ശൈലേഷിന് പുറമെ പ്ളാനിങ് കമിഷന്‍ റിസര്‍ച് ഓഫിസര്‍ എ. ചന്ദ്രശേഖര്‍, കൃഷിമന്ത്രാലയം പ്രതിനിധി ആര്‍.പി. സിങ് എന്നിവരും സംഘത്തിലുണ്ട്.
രാവിലെ സംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റവന്യു മന്ത്രി അടൂര്‍ പ്രകാശ് എന്നിവരുമായി പ്രാഥമിക വിലയിരുത്തല്‍ നടത്തും. വെള്ളിയാഴ്ച തിരുവനന്തപുരത്തും ശനിയാഴ്ച ആലപ്പുഴയിലുമായിരിക്കും സംഘം സന്ദര്‍ശനം നടത്തുക. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം ഡോ. ശേഖര്‍ കുര്യാക്കോസ് സംഘത്തോടൊപ്പം ഉണ്ടാകും.
കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിലെ ജി. ബാലസുബ്രഹ്മണ്യം, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആര്‍.പി സിങ്, കേന്ദ്ര ധനകാര്യ കമീഷനിലെ മുകേഷ് കുമാര്‍, കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ വി.എസ്. പ്രസന്ന എന്നിവരാണ് ശനിയാഴ്ച വയനാട് ജില്ല സന്ദര്‍ശിക്കുക.
കമന്‍റ്: മഴ മാറും മുന്പ് സംഘം വരുന്നത് ഇതാദ്യം, അതുകൊണ്ടു ആഘോഷിക്കേണ്ടതാണ്.
-കെ എ സോളമന്‍
No comments:
Post a Comment