Saturday, 28 February 2015

സിപിഐ സംസ്ഥാന സമ്മേളനത്തിനിടെ പന്ന്യന് രൂക്ഷവിമര്‍ശം













കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തിനിടെ സെക്രട്ടറി പന്ന്യന്‍ രവീന്ദന് രൂക്ഷവിമര്‍ശം.

സോളാര്‍ പ്രശ്‌നത്തിനിടെ ഇടതുമുന്നണി സമരം പിന്‍വലിച്ചത് സിപിഐയോട് കൂടി ആലോചിച്ചിട്ടല്ലേ എന്നാണ് പ്രതിനിധികള്‍ ചോദിച്ചത്. അന്ന് എന്തുകൊണ്ട് അക്കാര്യം പന്ന്യന്‍ എതിര്‍ത്തില്ല? അതിന് ശ്രമിക്കാതെ ഇക്കാര്യം മാധ്യമങ്ങളുടെ മുന്നില്‍ ആളാകാന്‍ വേണ്ടി പറഞ്ഞുനടന്ന് സിപിഎമ്മിനെ വിമര്‍ശിക്കയാണ് പന്ന്യന്‍ ചെയ്തത്.

അതുപോലെ ഫുട്‌ബോള്‍ കമന്ററി പറഞ്ഞു നടന്നും മുടിമുറിച്ചും പന്ന്യന്‍ വിലകളയുകയാണെന്നും ചില പ്രതിനിധികള്‍ പറഞ്ഞു. ദേശീയതലത്തില്‍ ജനകീയ പ്രശ്‌നങ്ങളൊന്നും ആരും ഏറ്റെടുക്കുന്നില്ല. ദേശീയനേതാക്കള്‍ വെറുതെയിരിക്കുകയാണ്. സിപിഐ ആസ്ഥാനമായ അജോയ് ഭവന്‍ ആം ആദ്മി പാര്‍ട്ടിക്ക് വാടകയ്ക്ക് നല്‍കുന്നതാണ് നല്ലതെന്നും അഭിപ്രായമുയര്‍ന്നു.

കമാന്‍റ്: പ്രതിനിധികളെ വിമര്‍ശിച്ചോളൂ, പക്ഷേ മുടിയേതൊട്ടു കളിക്കേണ്ട 
-കെ എ സോളമന്‍ 

Wednesday, 25 February 2015

കാവിമുണ്ടിനെതിരെ ചുവപ്പ്മുണ്ടിന്റെ പ്രചാരണവുമായി സി.പി.എം .



ശ്രീകണ്ഠപുരം: കാവിമുണ്ടിനോടുള്ള ചെറുപ്പക്കാരുടെ ഇഷ്ടം ഇല്ലാതാക്കാന്‍ ചുവപ്പ് മുണ്ടിന്റെ പ്രചാരണവുമായി സി.പി.എം. പാര്‍ട്ടി ഔദ്യോഗികമായി ഇത് ഏറ്റെടുത്തിട്ടില്ലെങ്കിലും ഒരുവിഭാഗം അണികള്‍ ചുവപ്പ് മുണ്ട് ഉടുത്തുതുടങ്ങി. കത്തുപറമ്പില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ചുവപ്പ് മുണ്ട് ആദ്യം രംഗത്തിറങ്ങിയത്. ഇപ്പോള്‍ ജില്ലയിലെ എല്ലാഭാഗങ്ങളിലും നിരവധി പാര്‍ട്ടി അണികള്‍ ഇത് ശീലമാക്കിക്കഴിഞ്ഞു.

കൂത്തുപറമ്പ് വീവേഴ്‌സ് സഹകരണസംഘമാണ് ചുവന്ന കൈത്തറിമുണ്ട് ആദ്യം രംഗത്തിറക്കിയത്. ജില്ലയുടെ മിക്ക ഭാഗങ്ങളിലേക്കും ആവശ്യമനുസരിച്ച് ഇവര്‍ മുണ്ട് എത്തിക്കുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിനായി ആലപ്പുഴിയലേക്കും ചുവപ്പ്മുണ്ട് വില്പനക്കാര്‍ പോയിരുന്നു.
ഓട്ടോഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍ തുടങ്ങി സി.ഐ.ടി.യു. യൂണിയനില്‍പ്പെട്ടവരാണ് യുവപ്പ് മുണ്ട് കൂടുതലായി ഉപയോഗിക്കുന്നത്. യുവാക്കള്‍ കാവിയുടുക്കുകയും സംഘപരിവാര്‍ സംഘടനകളുമായി അടുക്കുകയും ചെയ്യുന്നത് തടയുകയാണ് ചുവപ്പ് മുണ്ട് പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് കരുതപ്പെന്നു.
Comment: കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണ ഖദര്‍മുണ്ട് ഉടന്‍ വരുന്നുണ്ട്!
-കെഎ സോളമന്‍ 

Tuesday, 24 February 2015

മദര്‍ തെരേസയ്‌ക്കെതിരായ പരാമര്‍ശം: വിമര്‍ശനവുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്കുവേണ്ടി മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം മതംമാറ്റമായിരുന്നുവെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവത്തിന്റെ പരാമര്‍ശത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിമര്‍ശം. കൊല്‍ക്കത്തയിലെ നിര്‍മ്മല്‍ ഹൃദയ ആശ്രമത്തില്‍ ഏതാനും മാസങ്ങള്‍ താന്‍ മദര്‍ തെരേസയ്‌ക്കൊപ്പം സേവനം ചെയ്തിട്ടുണ്ട്. കുലീനയായ വ്യക്തിയായിരുന്നു അവര്‍. അവരെ വെറുതെ വിടുക-ട്വിറ്ററില്‍ കെജ്‌രിവാള്‍ കുറിച്ചു.

Comment: കെജ്‌രിവാള്‍ പറഞ്ഞത് ശരി
-കെ എ സോളമന്‍ 

Sunday, 15 February 2015

മുഖ്യമന്ത്രികെജ്രിവാളിന് വകുപ്പില്ല, മേല്‍നോട്ടം മാത്രം


 5
*മന്ത്രിസഭയില്‍ നാല് പുതുമുഖങ്ങള്‍










ന്യൂഡല്‍ഹി: 
നാല് പുതുമുഖങ്ങളുമായാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഏഴംഗ മന്ത്രിസഭ ഡല്‍ഹിയില്‍ അധികാരമേറ്റത്. 
മുഖ്യമന്ത്രിയായ കെജ്രിവാളിന് വകുപ്പുകളൊന്നുമില്ല. പകരം വിവിധ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തിലും ജനസമ്പര്‍ക്കത്തിലും അദ്ദേഹം ശ്രദ്ധയൂന്നും. ധനകാര്യം, വിദ്യാഭ്യാസം, ഐ.ടി. വകുപ്പുകള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ്. കെജ്രിവാളിന് പനിയായതിനാല്‍ ശനിയാഴ്ച മന്ത്രിസഭായോഗം നടന്നില്ല. മന്ത്രിസഭയിലെ അംഗങ്ങളുടെ ശരാശരി പ്രായം 42 ആണ്. കന്നി എം.എല്‍.എ.മാരായ ഗോപാല്‍ റായ്, ജിതേന്ദ്ര സിങ് തോമര്‍, അസിം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.
കമന്‍റ് :മുഖ്യമന്ത്രി  കെജ്രിവാളിന് വകുപ്പുകളൊന്നും വേണ്ട. രാജ്യത്തെ സകല മന്ത്രിമാരെയും ഈ വാര്‍ത്ത ഞെട്ടിച്ചു കാണും.

-കെ എ സോളമന്‍ 

Tuesday, 10 February 2015

ഡല്‍ഹി ആം ആദ്മി ഭരിക്കും; സത്യപ്രതിജ്ഞ ശനിയാഴ്ച

















ന്യൂഡല്‍ഹി: എല്ലാ പ്രവചനങ്ങളും തെറ്റിച്ച് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നിയമസഭാസീറ്റുകള്‍ തൂത്തുവാരി. 70 സീറ്റുകളില്‍ 67 സീറ്റും അരവിന്ദ് കെജ്‌രീവാള്‍ നയിക്കുന്ന ആം ആദ്മിക്കാണ്. ചരിത്രവിജയം നേടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെത്തിയ ബി.ജെ.പി വെറും മൂന്നു സീറ്റില്‍മാത്രം ഒതുക്കപ്പെട്ടു. വട്ടപ്പൂജ്യം നേടി കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇടം നേടി.

ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ അരവിന്ദ് കെജ്‌രിവാളിനേയും ആം ആദ്മി പാര്‍ട്ടിയേയും അഭിനന്ദിച്ചുകൊണ്ടാണ് തോല്‍വി സമ്മതിച്ചത്. വിജയം ഉറപ്പിച്ചയുടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി കെജ്‌രിവാളിനെ ഫോണില്‍ വിളിച്ച് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും അറിയിച്ചു. ചായകുടിച്ച് ചര്‍ച്ച നടത്താനും അദ്ദേഹത്തെ മോദി ക്ഷണിച്ചു. ആഴ്ചകള്‍ക്കു മുമ്പുമാത്രം ബി.ജെ.പിയിലെത്തിയ മുന്‍ ആപ് നേതാവ് കിരണ്‍ ബേദി കഴിഞ്ഞ അഞ്ചുതവണ ബി.ജെ.പി ജയിച്ച കൃഷ്ണനഗറില്‍ തോറ്റു. കെജ്രിവാളിന് മുഴുവന്‍ മാര്‍ക്കു നല്‍കുന്നുവെന്ന് പറഞ്ഞ കിരണ്‍ ബേദി ഡല്‍ഹിയെ ലോകോത്തര നിലവാരമുള്ള നഗരമാക്കണമെന്ന് ആവശ്യപ്പെട്ടു. 

കമന്‍റ്; നിയമസഭയിലേക്ക് പോകാന്‍ പ്രതിപക്ഷത്തിന് കാര്‍ വേണ്ട, ഓട്ടോ റിക്ഷാമതി. മൂന്നു പേര്‍ക്ക്  ഒരു ഓട്ടോറിക്ഷ ധാരാളം 
-കെ എ സോളമന്‍ 

Tuesday, 3 February 2015

എല്ലാ ഫയലുകളും മലയാളത്തിലാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം

jiji-thomson


 തിരുവനന്തപുരം: ഭരണഭാഷ മലയാളമാക്കുന്നതിന് കാലതാമസം പാടില്ലെന്ന് വിവിധ വകുപ്പ് സെക്രട്ടറിമാരോട് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ഭരണഭാഷ മലയാളമാക്കിയ സാഹചര്യത്തില്‍ എല്ലാ ഫയലുകളും മലയാളത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിക്കുന്നതില്‍ കാലതാമസം ഉണ്ടായി. എന്നാല്‍ ഇത്തരത്തിലുള്ള കാലതാമസം ഇനി തുടരാനാവില്ല. ഭരണഭാഷ സംബന്ധിച്ച കരടുബില്ലിന്റെ പകര്‍പ്പ് മിക്ക ഓഫിസുകളിലേക്കും അയച്ചു കൊടുത്തുവെങ്കിലും ഇതുവരെ അതുസംബന്ധിച്ച്‌ നിര്‍ദേശങ്ങളോ അഭിപ്രായങ്ങളോ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ഇതു സംബന്ധിച്ച അഭിപ്രായം അറിയിക്കാനും വകുപ്പു തലവന്‍മാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ജിജി തോംസണിന്റെ നിര്‍ദേശം. ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ ഹാജരും കൃത്യനിഷ്ഠയും ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റ് അടക്കമുള്ള പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ഉദ്യോഗസ്ഥര്‍ കൃത്യമായി എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ജോലി സമയത്ത് അവര്‍ ഓഫിസിലുണ്ടോയെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തണം. ഇതിന്റെ ചുമതല വകുപ്പു തലവന്‍മാര്‍ക്കാണെന്നും അദ്ദേഹം അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന അഞ്ച് പദ്ധതികള്‍ക്കെങ്കിലും രൂപം നല്‍കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.

കമന്‍റ് : റണ്‍ കേരള റണ്‍, ഗുഡ് വില്‍ അംബാസഡര്‍ മഞ്ജു വാരിയര്‍, നീര ടെക്നീഷ്യന്‍-ഇവയൊക്കെ യൊന്നു മലയാളത്തില്‍ ആക്കിത്തരൂ സാര്‍. 

കെ എ സോളമന്‍ 

Sunday, 1 February 2015

നീര ടെക്‌നീഷന്‍മാരുടെ പരിശീലനം ആരംഭിച്ചു



















ചേര്‍ത്തല : കരപ്പുറം നാളികേര ഉത്പാദക കമ്പനിയുടെ നേതൃത്വത്തില്‍, നീര ടെക്‌നീഷന്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. വാരനാട് കളരിയില്‍ നടത്തുന്ന പരിശീലനം ഒരാഴ്ചയുണ്ടാകും.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.പ്രിയേഷ്‌കുമാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് ടി.പി. ശൈലേന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രവീണ്‍ ജി.പണിക്കര്‍, ഗ്രാമപ്പഞ്ചായത്ത് അംഗം മുകുന്ദന്‍, കരപ്പുറം കോക്കനട്ട് കമ്പനി ഡയറക്ടര്‍ ടി.എസ്. വിശ്വന്‍, ഫെഡറേഷന്‍ സെക്രട്ടറി എന്‍. സദാനന്ദന്‍, കൃഷി ഓഫീസര്‍ സമീറ, പുരുഷോത്തമന്‍, കെ.ആര്‍. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

കമന്‍റ് : ഇവരെ നീര ചെത്തുകാര്‍(ചെത്തു തൊഴിലാളി) എന്നു വിളിച്ചാല്‍ ശ്രേഷ്ഠ ഭാഷയ്ക്ക് ആക്ഷേപമാകുമോ?
-കെ എ സോളമന്‍